ചിത്രം തിരിച്ചറിയുന്നതിന് വികസിപ്പിച്ച സാങ്കേതികവിദ്യയാണ് ഗൂഗിൾ ലെൻസ്.
ഈ ആപ്പിന്റെ ആദ്യപതിപ്പ് ഇറങ്ങിയത്
ഒക്ടോബർ 4, 2017 നാണ്.
ഗൂഗിൾ വികസിപ്പിച്ച ഒരു ന്യൂറൽ നെറ്റ് വർക്ക് അടിസ്ഥാനമാക്കി ചിത്രങ്ങൾ വിശകലനം ചെയ്തു വസ്തുക്കളെ തിരിച്ചറിയുകയും അവയുമായി ബന്ധപ്പെട്ട പ്രസക്തമായ വിവരങ്ങൾ ഗൂഗിൾ സെർച്ച് വഴി ലഭ്യമാക്കുകയും ചെയ്യുന്നു. ഇത് ആദ്യം ഒരു പ്രത്യേക അപ്ലിക്കേഷനായി ( Standalone) നൽകിയിരുന്നു. പിന്നീട് ഇത് ആൻഡ്രോയിഡിന്റെ സ്റ്റാൻഡേർഡ് ക്യാമറ അപ്ലിക്കേഷനുമായി സംയോജിപ്പിച്ചു.
ഒബ്‌ജക്റ്റിൽ ഫോണിന്റെ ക്യാമറ ഫോക്കസ് ചെയ്യുമ്പോൾ, ബാർകോഡുകൾ, ക്യു ആർ കോഡുകൾ, ലേബലുകൾ, വാചകം എന്നിവ വായിച്ച് അവയെ തിരിച്ചറിയാനും പ്രസക്തമായ ഫലങ്ങളും വിവരങ്ങളും കാണിക്കാനും ഗൂഗിൾ ലെൻസ് ശ്രമിക്കും.
ഗൂഗിൾ ഫോട്ടോകൾ, ഗൂഗിൾ അസിസ്റ്റന്റ് അപ്ലിക്കേഷനുകൾ എന്നിവയുമായും ലെൻസ് സംയോജിപ്പിച്ചിരിക്കുന്നു.
ചില ഫോണുകളിൽ ഇൻബിൽറ്റ് ആപ്പായി ഗൂഗിൾ ലെൻസ് കാണപെടുന്നു. നല്ല റിസൾട്ട് കിട്ടാൻ അപ്ഡേറ്റ് ആപ്പാണ് എപ്പോഴും നല്ലത്.
100 കോടിയിലധികം തവണ ആളുകൾ പ്ലേസ്റ്റോറിൽ മാത്രം നിന്ന് മാത്രം ഈ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്!!
ഗൂഗിൾ ലെൻസ് ഉപയോഗിച്ച് നിങ്ങൾ കാണുന്ന ഓരോ വസ്തുവിന്റെയും ആധികാരിക വിവരങ്ങൾ ശേഖരിക്കാൻ സാധിക്കും.
ടെക്സ്റ്റ് /വാചകങ്ങൾ സ്കാൻ ചെയ്ത്
തത്സമയം വാചകങ്ങൾ വിവർത്തനം ചെയാനും, വാക്കുകൾ തിരയുക, നിങ്ങളുടെ കലണ്ടറിലേക്ക് ഇവന്റുകൾ ചേർക്കുക, എവിടെയെങ്കിലും എഴുതിവെച്ച ഫോൺ നമ്പറിൽ വിളിക്കുക, തുടങ്ങി കാര്യങ്ങൾ ഗൂഗിൾ ലെൻസ് ഉപയോഗിച്ച് ചെയ്യാം!.
നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു വസ്തു,
വസ്ത്രം, അതോ നിങ്ങളുടെ സ്വീകരണമുറിക്ക് അനുയോജ്യമായ ഒരു
ഫർണിച്ചറിന്റെ വിവരങ്ങൾ ഗൂഗിൾ ലെൻസ് വെച്ചു സെർച്ച് ചെയ്യാനും പറ്റും.
ഏതെങ്കിലും മതിലിലോ, ബോർഡിലോ കാണുന്ന വാക്കുകൾ കോപ്പി ചെയ്യാനും, അതിനെ പിക്ചർ എന്നതിൽ നിന്ന് അക്ഷരങ്ങളാക്കി മാറ്റാനും ഗൂഗിൾ ലെൻസിനു പറ്റും.
ഉദാഹരണത്തിന് നിങ്ങളുടെ ആധാർകാർഡ് നമ്പർ സ്കാൻ ചെയ്തു, അതിനെ ടെക്സ്റ്റാക്കി മാറ്റി, വേറെ എവിടെയെങ്കിലും ഉപയോഗിക്കാം.
അല്ലെങ്കിൽ ഒരു വാഹനത്തിന്റെ നമ്പർ പ്ലെയിറ്റിന്റെ ഫോട്ടോയെടുത്തു, വാഹന ആപ്പിന്റെ സെർച്ച് വിൻഡോയിൽ, പെയിസ്റ്റ് ചെയ്തു വിവരങ്ങൾ കണ്ടെത്താം.
സസ്യങ്ങളെയും മൃഗങ്ങളെയും ഗൂഗിൾ ലെൻസ് വഴി തിരിച്ചറിയാൻ പറ്റും കൂടാതെ അതേപറ്റിയുളള വിവരങ്ങൾ ശേഖരിക്കാനും പറ്റും.
എന്തിനു നിങ്ങളുടെ മുമ്പിലുള്ള ഒരു ഭക്ഷണത്തിനെ ഗൂഗിൾ ലെൻസിലൂടെ നോക്കി സെർച്ച് ചെയ്താൽ മതി, അതിന്റെ പേരും പാചകം ചെയ്യുന്ന വീഡിയോ, പാചകകുറിപ്പുകൾ വരെ ഗൂഗിൾ ലെൻസ് നിങ്ങളുടെ മുമ്പിൽ എത്തിക്കും!!.
കണക്ക് പാഠപുസ്തകത്തിലെ ഏതെങ്കിലും ഫോർമുല ഗൂഗിൾ ലെൻസിൽ കാണിച്ചാൽ, അതിന്റെ പൂർണമായുള്ള വിവരങ്ങൾ കിട്ടും, കൂടാതെ ചരിത്രം, രസതന്ത്രം, ജീവശാസ്ത്രം, ഭൗതികശാസ്ത്രം എന്നീ വിഷയങ്ങളിൽ കൂടുതൽ വിവരങ്ങൾക്ക് വെബിൽ നിന്ന് വിശദീകരണങ്ങളും വീഡിയോകളും വേഗത്തിൽ കണ്ടെത്താൻ ഗൂഗിൾ ലെൻസിനു ബന്ധപ്പെട്ട ചിത്രങ്ങൾ കാണിച്ചു, സെർച്ചിൽ ക്ലിക്ക് ചെയ്താൽ മതി!!.
ഗൂഗിൾ ലെൻസ് പ്ലേസ്റ്റോർ ലിങ്ക്:
https://play.google.com/store/apps/details?id=com.google.ar.lens