'സൈബോർഗ്' (Cyborg ) എന്ന 'മനുഷ്യയന്ത്രിരനെ' പറ്റി അറിഞ്ഞിരിക്കേണ്ട ചിലകാര്യങ്ങൾ !!
പാതി മനുഷ്യനും പാതി യന്ത്രവുമായ സൂപ്പർ മനുഷ്യനാണ് സൈബോർഗ്.
മാംസവും രക്തവും സ്റ്റീലുമൊക്കെ ചേർന്ന് റോബോട്ടിനെ 'യന്ത്രം' / 'യന്തിരൻ' എന്നു വിളിക്കാമെങ്കിൽ സൈബോർഗ് മനുഷ്യയന്ത്രമാണ്.
ശരീരത്തിൽ പിടിപ്പിച്ചിരിക്കുന്ന യന്ത്രങ്ങളുടെ സഹായത്തോടെ മനുഷ്യന് സാധാരണ നിലയിൽ ചെയ്യാനാകത്ത കാര്യങ്ങൾ ഇവർക്ക് ചെയ്യാൻ സാധിക്കും. 1960കളോടെ ശാസ്ത്രകഥകളിൽ പ്രത്യക്ഷപ്പെട്ട സൈബോർഗുകൾ ഇപ്പോൾ യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നു. മനുഷ്യമസ്തിഷ്കത്തിൽ പിടിപ്പിക്കുന്ന ചിപ്പുകളും മറ്റും സൈബോർഗുകളുടെ ചിന്തകളേയും പ്രവർത്തികളേയും സ്വാധീനിക്കുന്നു.
കെവിൻ വാർവിക്ക് ( 67 വയസ്സ് )
സൈബർ നെറ്റിക്സ് മേഖലയിൽ പ്രവർത്തിക്കുന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനും പ്രൊഫസറും ആണ്. യൂണിവേഴ്സിറ്റി ഓഫ് റീഡിങ് ( University of Reading )
, റീഡിങ് ബെർക്ക്ഷെയർ (Reading Berkshire )എന്നിവിടങ്ങളിൽ അദ്ദേഹം പ്രവർത്തിക്കുന്നു. കമ്പ്യൂട്ടറും മനുഷ്യരുടെ നാഡികളും തമ്മിലുള്ള ബന്ധങ്ങൾ, ഡേറ്റ എക്സ്ചേഞ്ച് പഠനങ്ങൾക്ക് പ്രശസ്തനാണ് അദ്ദേഹം. റോബോട്ടിക്സ് ശാസ്ത്രശാഖയിലും ഗവേഷണങ്ങൾ നടത്തുന്നുണ്ട്.
കെവിൻ വാർവിക്ക് എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ഇതിനകം സൈബോർഗ് ആയി കഴിഞ്ഞിരിക്കുന്നു. ക്യാപ്റ്റൻ സൈബോർഗ് എന്നാണ് ഇദ്ദേഹത്തെ ശാസ്ത്രലോകം വിളിക്കുന്നത്. ശരീരത്തിൽ ചിപ്പുകൾ ഘടിപ്പിച്ച് അതിലൂടെ കമ്പ്യൂട്ടറുമായി ആശയവിനിമയം നടത്തുകയാണ് വാർവിക്. വാർവിക്കിന്റെ അടുത്ത ലക്ഷ്യം മനുഷ്യന്റെ തലച്ചോറിൽ ന്യൂറോചിപ്പുകൾ സ്ഥാപിച്ച് അതുവഴി ആശയവിനിമയം സാധിക്കുക എന്നതാണ്. ഈ രംഗത്തെ ഗവേഷണങ്ങൾ 'പ്രോജക്ട് സൈബോർഗ് ' എന്ന പേരിലാണ് അറിയപ്പെടുന്നത്. കൃതൃമബുദ്ധി, റോബോട്ടിക്സ്, ബയോ മെഡിക്കൽ എഞ്ചിനീയറിങ്ങ് തുടങ്ങിയ രംഗങ്ങളിലൊക്കെ ഇദ്ദേഹം പല പുതിയ ആശയങ്ങളും അവതരിപ്പിച്ചിട്ടുണ്ട്