നാലുമാസം മുമ്പ് 25% നിരക്ക് വർദ്ധിപ്പിച്ച ടെലികോം കമ്പനികൾ വരിക്കാർക്ക് ഇടിത്തീയായി, വീണ്ടും 25% വർദ്ധിപ്പിക്കാൻ ശ്രമം തുടങ്ങി!!

വോഡഫോൺ ഐഡിയ (VI), എയർടെൽ തുടങ്ങിയ കമ്പനികൾ ഈ വർഷം വീണ്ടും മൊബൈൽ നിരക്കുകൾ വർധിപ്പിച്ചേക്കുമെന്ന് സൂചന നല്‍കി. കഴിഞ്ഞ വർഷം നവംബറിലാണ് റിലയന്‍സ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ കമ്പനികൾ നിരക്കുകൾ 25 ശതമാനം വരെ കൂട്ടിയത്.


ഇതേ കുറിച്ച് സൂചനകൾ  ഭാരതി എയർടെല്ലിന്റെ മാനേജിങ് ഡയറക്ടർ ഗോപാൽ വിറ്റൽ നൽകി. ഇതിലൂടെ ഒരു ഉപയോക്താവിൽ നിന്നും  ₹ 200 കുടുതൽ കിട്ടുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.


2021 നവംബറിലാണ് പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്കുകൾ 18 മുതൽ 25 ശതമാനം വരെ വർധിപ്പിച്ചത്.  നിരക്ക് വർധിപ്പിക്കുന്ന കാര്യത്തിൽ റിലയൻസ് ജിയോയുടെ  പ്രതികരണം വന്നിട്ടില്ല. 


സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോൺ ഐഡിയ ഈ വർഷവും മൊബൈൽ സേവന നിരക്കുകൾ ഉയർത്തിയേക്കുമെന്ന് നേരത്തേ റിപ്പോർട്ട് വന്നിരുന്നു. 


വോഡഫോൺ ഐഡിയ എംഡിയും സിഇഒയുമായ രവീന്ദർ താക്കറും ഇത് സംബന്ധിച്ച് സൂചന നൽകിയിരുന്നു. ഏകദേശം ഒരു മാസത്തെ 4ജി സേവനങ്ങൾക്കായി കമ്പനി നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 99 രൂപ ഉപഭോക്താക്കൾ വലിയ തുകയല്ലെന്നാണ് വോഡഫോൺ ഐഡിയ മേധാവി പറഞ്ഞത്.


നിരക്ക് വർധിപ്പിച്ചതോടെ വിട്ടുപോകുന്ന വരിക്കാരുടെ എണ്ണവും കൂടിയിട്ടുണ്ട്. വി വരിക്കാരുടെ എണ്ണം മുൻവർഷത്തെ 26.98 കോടിയിൽ നിന്ന് 24.72 കോടിയായി കുറഞ്ഞിട്ടുണ്ട്.

 


Previous Post Next Post