ലോകമെമ്പാടും കോവിഡ് പരക്കാനും, സാമ്പത്തിക തകർച്ചയിലാകാനും കാരണമായ ചൈന സാങ്കേതിക മേഖലയില്‍ അതിവേഗം മുന്നേറ്റം നടത്തുകയാണ്. കരയിലും കടലിലും ലാൻഡ്ചെയ്യാവുന്ന
കുൻലോങ്ങ് (Kunlong) എന്ന ഭീമൻ
സീപ്ലെയിൻ വിമാനമാണ് (Amphibious Aircraft) ചൈന അവതരിപ്പിച്ചത്.
ചൈനയ്‌ക്ക് ധാരാളം ജലപാതകളുണ്ടെന്നതിനാൽ സീപ്ലെയിനുകൾ ചൈനീസ് സാമ്പത്തിക, ഗതാഗത രംഗത്ത് വളരെയധികം പ്രയോജനം ചെയ്യുമെന്നാണ് കരുതുന്നത്.
ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷൻ ഓഫ് ചൈന ((AVIC)
യാണ് പുതിയ സീപ്ലെയിൻ പുറത്തിറക്കിയത്. എജി600-1003 (AG600-1003) സീപ്ലെയിൻ വിമാനത്തില്‍ നാല് ടർബോപ്രോപ്പ് (Turboprop) എൻജികളാണുള്ളത്.
എജി600 സീപ്ലെയിൻ 121 അടി നീളവും 127 അടി നീളത്തില്‍ ചിറകുകളുമുള്ള ഒരു ബോയിങ് 737 വിമാനത്തിന്റെ വലുപ്പവും നിലവിൽ സർവീസ് നടത്തുന്ന ഏറ്റവും വലിയ സീപ്ലെയിനിക്കാൾ വലുതുമാണ്. ജപ്പാന്റെ ഷിൻമേവ യുഎസ്-2 നിലവിൽ ഏറ്റവും വലിയ ജലവിമാനം. വെള്ളത്തിലെ തിരച്ചിൽ, രക്ഷാപ്രവർത്തനം, അഗ്നിശമന സേനയുടെ ദൗത്യങ്ങൾ, സമുദ്ര രക്ഷാപ്രവർത്തനം
തുടങ്ങിയവയ്ക്ക് സീപ്ലെയിൻ ഉപയോഗിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.
വീഡിയോ കാണാം: