വെറും 45 മിനുട്ടുകൾക്കുള്ളിൽ പലചരക്ക് സാധനങ്ങൾ വിട്ടിലെത്തിക്കാൻ ഫ്ലിപ്പ്കാർട്ട്!!

'ഫ്ലിപ്പ്കാർട്ട് ക്വിക്ക് ഡെലിവറി സർവീസ്' വഴി വെറും 45 മിനിറ്റിനുള്ളിൽ പലചരക്ക് സാധനങ്ങൾ വീടുകളിലെത്തിക്കുകയാണ്  പുതിയ പദ്ധതി.  നിലവിൽ ബെംഗളൂരിലാണ് ഈ സേവനം ലഭ്യമാകുന്നത്. അടുത്ത മാസത്തോടെ കൂടുതൽ നഗരങ്ങളിൽ ഇത് ലഭ്യമാകും.


ബ്ലിങ്കിറ്റ് (Blinkit), സെപ്റ്റോ (Zepto)

, സ്വിഗ്ഗി (Swiggy), ഇൻസ്റ്റാമാർട്ട് (Instamart), ഡൺസോ (Dunzo)

തുടങ്ങിയ  കമ്പനികൾ 15-20 മിനിറ്റിനുള്ളിൽ പലചരക്ക് സാധനങ്ങൾ ഉപഭോക്താക്കൾക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്ന സമയത്താണ് ഫ്ലിപ്പ്കാർട്ടിന്റെ തീരുമാനം. എന്നാൽ, 10-20 മിനിറ്റിനുള്ളിൽ ഡോർ ഡെലിവറി സാധ്യമല്ലെന്നാണ് ഫ്ലിപ്പ്കാർട്ടിന്റെ നിരീക്ഷണം. ഇതുകൊണ്ടാണ് ക്വിക്ക് സർവീസ് ഡെലിവറി സമയം 45 മിനിറ്റായി നിശ്ചയിച്ചിരിക്കുന്നത്.


2022 അവസാനത്തോടെ ഇത് 200 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഫ്ലിപ്കാർട്ട് പദ്ധതിയിടുന്നത്.  


24 മണിക്കൂർ സമയവും ഓര്‍ഡര്‍ ചെയ്യാം. എന്നാല്‍ ഡെലിവറി രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 12 വരെ .  കുറഞ്ഞ ഡെലിവറി ചാര്‍ജ്   ₹ 29 . സാധാരണപോലെ പിന്‍ കോഡ് അടിസ്ഥാനത്തിലുള്ള ഡെലിവറിക്ക് പകരം ഗൂഗിൾ മാപ്പ് രീതിയിൽ ലൊക്കേഷൻ ഷെയർ

സംവിധാനമാണ് ഡെലിവറിക്ക് ഉപയോഗിക്കുന്നത്. അതുകൊണ്ട് വളരെ വേഗത്തിൽ ഡെലിവറി ചെയ്യാൻ കഴിയും.





Previous Post Next Post