വാട്ട്‌സ്ആപ്പിലൂടെ HD ഫോട്ടോകൾ അയക്കാനും, HD സ്റ്റാറ്റസിടാനും ലളിതമായ മാർഗമുണ്ട്!! അറിയാമോ?


വാട്സ്ആപ്പ് വഴി നല്ല ക്വാളിറ്റിയുള്ള ഫോട്ടോകൾ അയച്ചാൽ സ്വീകരിക്കുന്നവർക്ക് ക്വാളിറ്റി കുറഞ്ഞ ഫോട്ടോകളായിരുന്നു കിട്ടിയിരുന്നത്. അതേപോലെ സ്റ്റാറ്റസിട്ടാലും ക്വാളിറ്റി കുറവാകും


ഇതിനു കാരണം വേഗത്തിൽ ഫോട്ടോകൾ അയക്കാൻ വേണ്ടി  ക്വാളിറ്റി കുറച്ച്, അതുവഴി സൈസ് കുറക്കുന്ന അൽഗോരിതം വാട്സ്ആപ്പ് ഉപയോഗിച്ചിരുന്നു എന്നതാണ്!!


ഫോട്ടോകൾ നല്ല ക്വാളിറ്റിയിൽ അയക്കാൻ വേണ്ടിയുള്ള സംവിധാനം വാട്സ്ആപ്പിൽ ഉടനെ വരാൻ സാധ്യതയുണ്ടെന്ന വാർത്ത ടെക് ലോകത്ത് കേൾക്കുന്നുണ്ട്.


സ്വീകർത്താവിനു നല്ല ക്വാളിറ്റിയിൽ ഫോട്ടോകൾ കിട്ടാൻ, നിങ്ങൾ ഫോട്ടോകൾ അറ്റാച്ച് ചെയ്ത് അയക്കുമ്പോൾ 'ഗ്യാലറി' എന്ന ഓപ്ഷനു പകരം 'ഡോക്യുമെന്റ്' എന്ന ഓപ്ഷൻ ഉപയോഗിച്ച് ചെയ്യാം!! ഇതുവഴി അയക്കുന്ന ഫോട്ടോകൾ, സാധാരണ വാട്സ്ആപ്പിൽ കാണുന്നപോലെ ഒന്നിച്ചു കാണാൻ പറ്റില്ല. ഓരോന്നു ടാപ്പ് ചെയ്ത് തുറക്കണം.



ഡോക്യുമെന്റായി അയക്കുന്ന ഫോട്ടോകൾ ഒന്നിച്ചു കാണാൻ, ഫയൽ മനേജറിൽ എടുത്തു, വാട്സ്ആപ്പ് ഫോൾഡറിൽ പോയി, ഡോക്യുമെന്റ് ഫോൾഡർ നോക്കിയാൽ മതി.


സാധാരണ PDF, DOC, DOCX പോലുള്ള ഡോക്യുമെന്റുകൾ അയക്കാനാണ് ഈ മെത്തേഡ് ഉപയോഗിക്കുന്നത്.



രണ്ടാമത്തെ മാർഗം:


സെറ്റിംഗ്സിൽ പോയി 



സ്റ്റോറേജ് എടുത്തു, 


ഫോട്ടോ അപ്ലോഡ് ക്വാളിറ്റി




ബെസ്റ്റ് ക്വാളിറ്റി എന്ന് സെറ്റ് ചെയ്താൽ മതി.

Previous Post Next Post