വെറും ₹ 50 ഉണ്ടോ? ആധാർകാർഡ് സ്മാർട്ട് കാർഡ് ( PVC ) ആക്കാം !!


നീളമുള്ള, എളുപ്പത്തിൽ നശിച്ചു പോകുന്ന ആധാർകാർഡ് കൈയിൽ കൊണ്ട് നടക്കാൻ വലിയ ബുദ്ധിമുട്ടാണ്. ചിലർ സ്വന്തമായി കളർ ഫോട്ടോസ്റ്റാറ്റ് എടുത്തു ലാമിനേറ്റ് ചെയ്തു ഉപയോഗിക്കാറുണ്ട്. പക്ഷെ ഇത്തരം കാർഡുകൾ ഒർജിനൽ ഐഡിയായി സർക്കാറോ, മറ്റു സ്ഥാപനങ്ങളോ സ്വീകരിക്കാറില്ല.


ഇത്തരം സന്ദർഭങ്ങളിൽ, കേന്ദ്ര സർക്കാർ തന്നെ നൽകുന്ന പീവീസി കാർഡ്, ഒർജിനൽ ഐഡിയായി തന്നെ എല്ലായിടത്തും സ്വീകരിക്കും.


പിവിസി കാർഡ് ലഭിക്കാൻ


• യുഐ‌ഡി‌ഐ‌ഐയുടെ വെബ്സൈറ്റ് (uidai.gov.in) സന്ദർശിക്കുക.



അല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക


https://www.uidai.gov.in/index.php?catid=0&tmpl=component&faqid=46



മൈ ആധാർ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക, ഇതിലുള്ള ഗെറ്റ് ആധാർ വിഭാഗത്തിന് കീഴിൽ, ഓർഡർ ആധാർ പിവിസി കാർഡ് ഓപ്ഷൻ തിരഞ്ഞെടുക്കുക.


• പുതിയ പേജിൽ നിങ്ങളുടെ 12 അക്ക ആധാർ നമ്പർ / 16 അക്ക വെർച്വൽ ഐഡി / 28 അക്ക ഇഐഡിയും സെക്യൂരിറ്റി കോഡും നൽകുക.


• നിങ്ങളുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, 'മൈ മൊബൈൽ നമ്പർ ഈസ് നോട്ട് രജിസ്റ്റേർഡ്' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.


• രജിസ്റ്റർ ചെയ്ത / നിങ്ങൾ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ നൽകുക.


• അടുത്തതായി സെൻഡ് ഒടിപി ക്ലിക്കുചെയ്യുക; രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിങ്ങൾക്ക് കോഡ് ലഭിക്കും.


• നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച 6 അക്ക ഒടിപി നൽകുക.


• നിബന്ധനകളും വ്യവസ്ഥകളും പരിശോധിച്ച് സബ്മിറ്റ് ക്ലിക്കുചെയ്യുക.


• തുറന്ന് വരുന്ന സ്ക്രീനിലുള്ള നിങ്ങളുടെ എല്ലാ ആധാർ വിവരങ്ങളും പരിശോധിക്കുക.


• മേക്ക് പേയ്‌മെന്റ് ഓപ്ഷൻ തിരഞ്ഞെടുത്ത് ആവശ്യമായ തുക നൽകുക.  ബാങ്ക് വഴിയോ, UPI തെരഞ്ഞെടുത്ത് ഗൂഗിൾ പേ പോലുള്ള ആപ്പ് വഴിയും പണമടക്കാം


• ഇത്രയും കാര്യങ്ങൾ ചെയ്താൽ പിവിസി കാർഡ് ആധാറിലുള്ള മേൽവിലാസത്തിലേക്ക് പോസ്റ്റലായി നിങ്ങളുടെ വീട്ടിലേക്ക് എത്തും.


• ഇത്തരം കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ പറ്റാത്തവർ അക്ഷയ വഴിയോ, പോസ്റ്റ് ഓഫീസ് വഴിയോ അതുമല്ലെങ്കിൽ ഇന്റർനെറ്റ് കഫേകൾ വഴിയോ ചെയ്യാവുന്നതാണ്.

Previous Post Next Post