നാലു കോടീശ്വരൻമാർ ബഹിരാകാശ നിലയത്തിലേക്ക് ( ISS ) ഒരാൾക്ക് ചെലവ് 410 കോടി രൂപയിലധികം ( $55m ) !!

2022 ഏപ്രിലില്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക്      ( International Space Station - ISS ) പോകുന്ന നാലു ശതകോടിശ്വരന്മാരുടെ വിവരങ്ങള്‍ നാസ പുറത്തുവിട്ടു. ആക്‌സിം സ്‌പേസ്  ( Axiom Space )

എന്ന സ്വകാര്യ ബഹിരാകാശ കമ്പനി സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍ ക്യാപ്‌സ്യൂളിലാണ് ( SpaceX Crew Dragon capsule ) ഇവരെ ബഹിരാകാശ നിലയത്തിലേക്കെത്തിക്കുക.



സംഘത്തിലെ നാലു പേരും 55 മില്യണ്‍ ഡോളര്‍ (ഏകദേശം 410 കോടി രൂപയിലധികം ) വീതം മുടക്കിയാണ് ബഹിരാകാശ യാത്ര തരപ്പെടുത്തിയത്.



ഇടത്തുനിന്ന് വലത്തോട്ട്: ആക്‌സിയം സ്‌പേസ് ആക്‌സ്-1 പൈലറ്റ് അമേരിക്കക്കാരനായ

ലാറി കോണർ ( Larry Connor )


കമാൻഡർ മൈക്കൽ ലോപ്പസ്-അലെഗ്രിയ ( Michael López-Alegría ). സ്‌പെയിനില്‍ ജനിച്ച് കലിഫോര്‍ണിയയില്‍ വളര്‍ന്നയാളാണ് ലോപസ് അലെഗ്രിയ.


കാനഡ സ്വദേശിയായ

മാര്‍ക്ക് പാത്തി ( Mark Pathy ) 

മിഷൻ സ്‌പെഷ്യലിസ്റ്റ് മാർക്ക് 

 

ഇസ്രയേലില്‍ നിന്നുള്ള

ഏഥന്‍ സ്റ്റിബെയും ( Eytan Stibbe ) മിഷൻ സ്‌പെഷ്യലിസ്റ്റ് 


എട്ടു ദിവസം നീളുന്ന യാത്രക്കിടെ പല വിധ പരീക്ഷണങ്ങളും ഏല്‍പിച്ച ദൗത്യങ്ങളും ഭൂമിയിലെ കുട്ടികള്‍ക്കായുള്ള പഠന ക്ലാസുകൾ ഇവര്‍ നടത്തും. 


ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നും മാര്‍ച്ച് 30നാണ് ഇവരുടെ ബഹിരാകാശ യാത്ര നിശ്ചയിച്ചിരിക്കുന്നത്. സ്‌പേസ്എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റായിരിക്കും ( SpaceX Falcon 9 rocket ) ഇവരെ ബഹിരാകാശത്തേക്ക് എത്തിക്കുക. Ax-1 എന്നാണ് ഇവരുടെ സംഘത്തിന് പേരിട്ടിരിക്കുന്നത്. ഹൂസ്റ്റണിലെ ജോണ്‍സണ്‍ സ്‌പേസ് സെന്റര്‍ അടക്കമുള്ള നാസയുടെ വിവിധ കേന്ദ്രങ്ങളില്‍ 2021 ഓഗസ്റ്റ് മുതല്‍ ഇവര്‍ക്കുള്ള പരിശീലനങ്ങള്‍ നടക്കുന്നുണ്ട്. 


രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കഴിയുമ്പോള്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ മറികടക്കാന്‍ സഹായിക്കുന്ന പരിശീലനങ്ങളാണ് ഇവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. ബഹിരാകാശ നിലയത്തിലെ ശാസ്ത്ര സൗകര്യങ്ങളെക്കുറിച്ചും അടിയന്തരഘട്ടത്തില്‍ എങ്ങനെ പെരുമാറണമെന്നതിനെക്കുറിച്ചും ഇവര്‍ക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചു. നാസക്ക് പുറമേ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടേയും സ്‌പേസ് എക്‌സിന്റേയും പരിശീലനങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. 



ഭൂമിയിലെ വിവിധ ഏജന്‍സികളുമായും കമ്പനികളുമായും ആക്‌സിം സ്‌പേസ് സഹകരിക്കുന്നുണ്ട്. ഭാവിയില്‍ നടക്കാനിരിക്കുന്ന സ്വകാര്യ ബഹിരാകാശ സഞ്ചാരങ്ങളുടെ പരിശീലനം അടക്കമുള്ള മുന്നൊരുക്കങ്ങളും മറ്റും Ax-1 സംഘത്തിന്റെ യാത്രയോടെയാകും തീരുമാനമാവുക. 


ഇനി സ്റ്റേഷന്റെ ആയുസ്സ് 9 വർഷം മാത്രം!


രാജ്യാന്തര ബഹിരാകാശ നിലയത്തിന് പരമാവധി ഒൻപത് വര്‍ഷത്തെ ആയുസ് മാത്രമേയുള്ളൂവെന്ന് നാസ വെളിപ്പെടുത്തിയിരുന്നു. 2031 ജനുവരിയില്‍ ദക്ഷിണ പസിഫിക് സമുദ്രത്തില്‍ ഐഎസ്എസിനെ മുക്കാനാണ് നാസയുടെ തീരുമാനം. പത്തുവര്‍ഷം ആയുസ്സ് പ്രതീക്ഷിച്ചിരുന്ന ഐഎസ്എസില്‍ കഴിഞ്ഞ 21 വര്‍ഷമായി തുടര്‍ച്ചയായ മനുഷ്യ വാസമുണ്ട്. ഐഎസ്എസിന്റെ കാലാവധി തീരുമ്പോഴേക്കും സ്വകാര്യ കമ്പനികളുടെ ബഹിരാകാശ നിലയങ്ങള്‍ സജീവമാകുമെന്നാണ് നാസയുടെ കണക്കുകൂട്ടല്‍.




Previous Post Next Post