നിങ്ങളുടെ പഴയ സ്മാർട്ട് ഫോൺ ഫ്ലിപ്പ്കാർട്ടിനു വിൽക്കാം!! വരാൻ പോകുന്ന ഈ സംവിധാനത്തെ (Sell Back) പറ്റി കൂടുതൽ അറിയാൻ...

ഈ-കോമേഴ്സ് കമ്പനിയായ ഫ്ലിപ്പ്കാർട്ട്, റീ-കോമേഴ്സ് കമ്പനിയായ യന്ത്ര (Yaantra) യുമായി ചേർന്നാണ് ഈ പദ്ധതി.  ഇപ്പോൾ തന്നെ പഴയ സ്മാർട്ട്ഫോണുകൾ സർവീസ് ചെയ്തു വിലകുറച്ചു വിൽകുന്ന സംവിധാനം (Refurbished) ഫ്ലിപ്പ്കാർട്ടിലുണ്ട്. എന്നാൽ  ഉപയോഗിച്ച സ്മാർട്ട്ഫോണുകൾ വ്യാപകമായി ഉപയോക്തക്കളോട് വാങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഈ പദ്ധതി വിജയമായാൽ, മറ്റു വസ്തുക്കളും 'സെൽ-ബാക്ക്' പദ്ധതിയിൽ ഉൾപ്പെടുത്തും.


ഫ്ലിപ്പ്കാർട്ട് സെൽ ബാക്ക് പ്രോഗ്രാം മൊബൈൽ ആപ്പിൽ  ലഭ്യമാക്കും.

വിൽപനക്കാർക്ക് അവരുടെ സ്മാർട്ട്‌ഫോണിന്റെ മൂല്യത്തിന് ഇ-വൗച്ചർ (e-Voucher) നൽകും. ഈ വൗച്ചർ ഉപയോഗിച്ച് , ഫ്ലിപ്പ്കാർട്ട് വഴി  സാധനങ്ങൾ വാങ്ങാം.

ലോകമെമ്പാടും 125 ദശലക്ഷം ഉപയോഗിച്ച സ്‌മാർട്ട്‌ഫോണുകളിൽ 20 ദശലക്ഷം ഫോണുകൾ ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്നതായി ഐഡിസി 

International Data Corporation -IDC

സർവേയിൽ കണ്ടെത്തിയിരുന്നു.


1,500-ലധികം പിൻ കോഡുകളുടെ അടിസ്ഥാനത്തിൽ, പ്രധാന ഇന്ത്യൻ നഗരങ്ങളിൽ ഇത് ലഭിക്കും. 


ഫ്ലിപ്കാർട്ടിന്റെ സെൽ ബാക്ക് എല്ലാ സ്മാർട്ട്ഫോണുകൾക്കും ബാധകമായിരിക്കും - ഫ്ലിപ്പ്കാർട്ടിൽ നിന്നോ മറ്റെവിടെ നിന്ന് വാങ്ങിയാലും.  ഉപഭോക്താക്കൾ അവരുടെ ഉപയോഗിച്ച സ്മാർട്ട്‌ഫോണുകൾ ഫ്ലിപ്പ്കാർട്ടിൽ വിൽക്കുമ്പോൾ,  ഇ-വൗച്ചർ ലഭിക്കും.


കമ്പനി മൂന്ന് ലളിതമായ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളെ അടിസ്ഥാനമാക്കി ഉപഭോക്താക്കൾക്ക് അവരുടെ സ്മാർട്ട്ഫോണിന് ഒരു മൂല്യം കണക്കാക്കും. തിരിച്ചു വാങ്ങുന്ന വില ഉപഭോക്താവ് അംഗീകരിച്ചാൽ   ഫ്ലിപ്പ്കാർട്ട് എക്സിക്യൂട്ടീവുകൾ 48 മണിക്കൂറിനുള്ളിൽ സ്മാർട്ട്ഫോൺ എടുക്കുമെന്ന് ഫ്ലിപ്പ്കാർട്ട് അറിയിക്കുന്നു.

Previous Post Next Post