ആധാർ കാർഡ് കൊണ്ട് 'ഉഡായിപ്പ്' കളിച്ചാൽ, മച്ചാനെ 'കബൂർ സീനാകും'!!

ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്താല്‍ 10,000 രൂപ മുതല്‍ 1 കോടി രൂപ വരെ പിഴയും , 3  വർഷം വരെ തടവും  കിട്ടാൻ സാധ്യതയുണ്ടെന്ന് യുണീക് ഐഡന്റിഫിക്കഷന്‍ അതോറിറ്റി (Unique Identification Authority of India -UIDAI) അറിയിച്ചു.


ബില്ലിൽ സാധ്യമായ ക്രിമിനൽ ശിക്ഷകൾ ഇനിപ്പറയുന്നവയാണ്:


• തെറ്റായ വിവരങ്ങളോ ബയോമെട്രിക് വിവരങ്ങളോ നൽകി ആൾമാറാട്ടം നടത്തുന്നത് കുറ്റകരമാണ് - 3 വർഷം തടവും 10,000 രൂപ പിഴയും.


• ആധാർ നമ്പർ ഉടമയുടെ ഡെമോഗ്രാഫിക്, ബയോമെട്രിക് വിവരങ്ങൾ മാറ്റം വരുത്തി  ആധാർ നമ്പർ ഉടമയുടെ ഐഡന്റിറ്റി സ്വായത്തമാക്കുന്നത് കുറ്റകരമാണ് - 3 വർഷം തടവും 10,000 രൂപ പിഴയും. 


• അധികാരമില്ലാതെ ആധാർ ഐഡന്റിറ്റി വിവരങ്ങൾ ശേഖരിക്കാനുള്ള ഏജൻസിയായി നടിക്കുന്നത് കുറ്റമാണ് - 3 വർഷം തടവും വ്യക്തിക്ക് 10,000 രൂപ. കമ്പനിക്ക് ഒരു ലക്ഷം രൂപ പിഴയും ഈടാക്കും


• ആധാർ എൻറോൾമെന്റിന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങൾ അനധികൃതമായി മറ്റു വ്യക്തിക്ക് കൈമാറുന്നത് കുറ്റകരമാണ് - 3 വർഷം തടവും, ഒരാൾക്ക് 10,000 രൂപ പിഴ, കമ്പനിക്ക് 1 ലക്ഷം രൂപ.


സെൻട്രൽ ഐഡന്റിറ്റി ഡാറ്റ റിപ്പോസിറ്ററിയിലേക്ക് (Central Identities Data Repository -CIDR)  അനധികൃതമായി പ്രവേശിക്കുന്നതും ഹാക്കിംഗ് നടത്തുന്നത്. ഒരു കുറ്റമാണ് - 10 വർഷം തടവും രൂപ ഒരു കോടി പിഴയും.


• സെൻട്രൽ ഐഡന്റിറ്റി ഡാറ്റാ ശേഖരത്തിൽ കൃത്രിമം കാണിക്കുന്നത് കുറ്റകരമാണ് - 10 വർഷം തടവും രൂപ 10,000 പിഴയും.


• സ്വന്തമല്ലാത്ത ബയോമെട്രിക്‌സ് നൽകുന്നത് കുറ്റകരമാണ് - 3 വർഷം തടവും  10,000 രൂപ പിഴയും അടക്കണം.


ആധാർ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളും ആധാറിന്റെ ദുരുപയോഗവും കൂടിവരുന്നത് തടയാനാണ് ശിക്ഷാ നടപടികൾ കഠിനമാക്കാൻ കാരണം.


Previous Post Next Post