പോസ്റ്റ് ഓഫിസിൽ ഡെപ്പോസിറ്റുണ്ടെങ്കിൽ, ഏപ്രിൽ 1 നു മുമ്പ് ഈക്കാര്യം ചെയ്തിരിക്കണം!! മറക്കല്ലേ...

പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളിൽ നിക്ഷേപങ്ങളുടെ പലിശ ഇതുവരെ പണമായി കൈപ്പറ്റാമായിരുന്നു.


എന്നാൽ 2022 ഏപ്രിൽ ഒന്നാം തിയതിക്കു മുമ്പായി നിങ്ങളുടെ പോസ്റ്റ് ഓഫീസ്  ഡെപ്പോസിറ്റുകൾ നിങ്ങളുടെ പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടുമായോ ബാങ്ക് അക്കൗണ്ടുമായോ ബന്ധിപ്പിക്കുകണം.  


നിക്ഷേപങ്ങളുടെ പലിശ ഏപ്രിൽ ഒന്നാം തിയതി മുതൽ   സേവിങ്സ് അക്കൗണ്ടുകളിലാകും ക്രെഡിറ്റ് ആവുക. എല്ലാ ഡെപ്പോസിറ്റ്  പദ്ധതികൾക്കും ഇത് ബാധകമാണ്.


എങ്ങനെയാണ് സേവിങ്സ് അക്കൗണ്ടുമായി ബന്ധിപ്പിക്കുക


• പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടുള്ളവർ  പാസ് ബുക്കും ഡെപ്പോസിറ്റിന്റെ പാസ് ബുക്കുമായി പോസ്റ്റ് ഓഫീസിൽ ചെന്ന് ഫോം നമ്പർ SB - 83 പൂരിപ്പിച്ചു നൽകിയാൽ മതി. 


• ബാങ്ക് അക്കൗണ്ടുമായി പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ബന്ധിപ്പിക്കുന്നതിന് ഫോം ECS - 1 പൂരിപ്പിച്ചു നൽകണം. ഒപ്പം കാൻസൽ ചെയ്ത ചെക്കോ ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജിന്റെ കോപ്പിയോ ടൈം ഡെപ്പോസിറ്റ് പാസ്ബുക്കിനോടൊപ്പം സമർപ്പിക്കണം.




Previous Post Next Post