കംപ്യൂട്ടർ ഇല്ലാതെ, എവിടെയിരുന്നു കംപ്യൂട്ടറിൽ ജോലി ചെയ്യാം!! ആശ്ചര്യപെടുത്തുന്ന ടെക്‌നോളജിയുമായി മലയാളി!!

കംപ്യൂട്ടറുകൾ ഇല്ലാതെ തന്നെ ലോകത്ത് എവിടെയിരുന്നും കംപ്യൂട്ടർ ഉപയോഗിച്ച് ജോലി ചെയ്യാൻ പറ്റുന്ന ടെക്‌നോളജിയാണിത്. എവിടെയെങ്കിലും യാത്ര ചെയ്യുമ്പോൾ കംപ്യൂട്ടറുമായി യാത്ര ചെയ്യേണ്ട എന്നതാണ് ഇതിൻ്റെ ഗുണം!! അഥവാ കംപ്യൂട്ടർ എടുക്കാർ മറന്നുപോയാലും,

കണ്ണട പോലെ ധരിക്കാവുന്ന സ്മാർട് ഗ്ലാസ് ഉണ്ടെങ്കിൽ,

അത്യാവശ്യ ജോലികൾ ചെയ്യാം!!.

 

എവിടെയിരുന്നും ജോലി ചെയ്യാൻ സാധിക്കുമെന്ന സൗകര്യം കമ്പനികളെയും പ്രഫഷനലുകളെയും ആകർഷിക്കുമെന്ന പ്രതീക്ഷയിലാണു നിമോ പ്ലാനറ്റ് സ്ഥാപകനും സിഇഒയുമായ മലപ്പുറം തിരൂർ സ്വദേശി രോഹിൽദേവ് ( Rohildev Nattukallingal).


നിമോ ഡിസൈൻ ആൻഡ് ഡവലപ്മെന്റ് ടീം പ്രവർത്തിക്കുന്നതു കൊച്ചിയിലാണ്.


സ്മാർട് ഗ്ലാസ് ധരിച്ചാൽ 2 മീറ്റർ അകലെ 14 ഇഞ്ച് വലുപ്പമുള്ള വെർച്വൽ സ്ക്രീനാണു തുറന്നു വരിക. 6 സ്ക്രീനുകൾ വരെ കാണാം. 2 വശത്തേക്കും തല ചലിപ്പിക്കുന്നതിന് അനുസരിച്ചു സ്ക്രീനുകൾ മാറി വരും. ജോലി ചെയ്യുന്നതിനു മൗസും ബ്ലൂ ടൂത്ത് കീ പാഡും ഉപയോഗിക്കാം. 


യുഎസിലെ മിൽപീറ്റസ് കലിഫോർണിയ (Milpitas, CA, US)

ആസ്ഥാനമായ മലയാളി സ്റ്റാർട്ടപ്പ് നിമോ പ്ലാനറ്റ് (Nimo Planet)

 സ്മാർട് വെയറബിൾസ് (ധരിക്കാവുന്ന ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ) ചരിത്രം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. 


ലോകത്തെ ആദ്യ 'അൾട്രാ പോർട്ടബ്ൾ മൾട്ടി സ്ക്രീൻ കംപ്യൂട്ടർ' എന്ന വിശേഷണവുമായി നിമോ സ്മാർട് ഗ്ലാസ് ഉടൻ യുഎസ്, ഇന്ത്യൻ വിപണികളിലെത്തും.


സ്മാർട് ഗ്ലാസിൻ്റെ വില ഏകദേശം 799 ഡോളർ (60,000 രൂപ) വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.  


ബീറ്റ വേർഷൻ അവതരിപ്പിച്ചപ്പോൾ തന്നെ വെറും 6 ദിവസം കൊണ്ടു 32 ലക്ഷം ഡോളർ നിക്ഷേപം കമ്പനിക്ക്    ശേഖരിക്കാനായി.


വീഡിയോ കാണാം:

https://youtu.be/xB0I054d7bE


കമ്പനിയുടെ വെബ്സൈറ്റ്

https://www.nimoplanet.com/

Previous Post Next Post