ഒഎൻഡിസി ഏപ്രിൽ 10ന് അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ നീക്കം!! ഫ്‌ളിപ്കാര്‍ട്ടിൻ്റെയും ആമസോണിൻ്റെയും കുത്തക അവസാനിക്കുമോ..?

രാജ്യത്തെ ഓണ്‍ലൈന്‍ വില്‍പന മേഖലയെ അടക്കി വാഴുന്ന കമ്പനികളായ ആമസോണിന്റെയും ഫ്‌ളിപ്കാര്‍ട്ടിന്റെയും കുത്തക തകര്‍ക്കാന്‍ കേന്ദ്ര സർക്കാർ  നീക്കം.


ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് ഒഎന്‍ഡിസി ( The Open Network Digital Commerce -ONDC) ആണ് ഇതിനായി പ്രയോജനപ്പെടുത്തുക.

 

വിദേശ ഓണ്‍ലൈന്‍ വ്യാപാര കുത്തക കമ്പനികൾ  വന്നതോടെ  നാട്ടിലെ പരമ്പരാഗത കടകള്‍ പലതും പൂട്ടിപ്പോകേണ്ടി വന്നു.


ഇതിനൊരു പരിഹാരമായി  രാജ്യത്തെമ്പാടുമുള്ള ചെറിയ ചെറിയ കടകളെക്കൂടി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 

 

മുകേഷ് അംബാനിയുടെ റിലയന്‍സ്, ടാറ്റാ ഗ്രൂപ്പ് തുടങ്ങിയ കമ്പനികളും ഇന്ത്യന്‍ ഓണ്‍ലൈന്‍ വില്‍പന മേഖലയിലേക്ക് ഇറങ്ങാന്‍ ഒരുങ്ങുകയാണ്.


ഏകദേശം 700 ദശലക്ഷം ഡോളറാണ് പ്രതിവര്‍ഷ ഓണ്‍ലൈല്‍ വില്‍പന. ഇത് 2025 ആകുമ്പോഴേക്ക് 5.5 ബില്ല്യന്‍ ഡോളര്‍ ആകുമെന്നാണ് മാനേജ്മെന്‍റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ റെഡ്സീറിന്‍റെ (RedSeer Management Consulting) റിപ്പോര്‍ട്ട്.


 രാജ്യത്തെ ആഭ്യന്തര വില്‍പനാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനായി ഉണ്ടാക്കിയ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (Department of promotion of Industry and Internal Trade -DPIIT) ആണ്  ഇതിനെ നിയന്ത്രിക്കുന്നത്.  രാജ്യത്തെ ചെറുകിട കച്ചവടക്കാര്‍ കൂടി ഡിജിറ്റല്‍ വഴി വില്‍പന തുടങ്ങിയാൻ പറ്റും.

 

നിലവില്‍ ഏകദേശം 150 ദശലക്ഷം പേരാണ് ഓണ്‍ലൈന്‍ മേഖല പ്രയോജനപ്പെടുത്തുന്നത്. അടുത്ത ഘട്ടത്തില്‍ അത് 500 ദശലക്ഷമായി ഉയരുമെന്ന്  പ്രവചിക്കുന്നു. 


പ്രാദേശികമായി ചെറുകിട കടക്കാര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനുള്ള വേദി ഒരുക്കുകയായിരിക്കും ഒഎന്‍ഡിസി ചെയ്യുക. ഇത് ഈ മേഖലയെ ജനാധിപത്യപരമാക്കുമെന്നു കരുതുന്നു.


രാജ്യത്ത് ഇപ്പോള്‍ ഏകദേശം 12 ദശലക്ഷം ചെറുകിട  കടകളുണ്ടെന്നാണ് കരുതുന്നത്. ഇവയില്‍ ചെറിയൊരു വിഭാഗം മാത്രമാണ് ഓണ്‍ലൈന്‍ വഴി സ്‌റ്റോക്ക് വാങ്ങുകയോ, അവ വിറ്റഴിക്കുകയോ ചെയ്യുന്നത്.  കടക്കാരില്‍ വലിയൊരു പങ്കും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ധാരാളമായി ഉപയോഗിച്ചു തുടങ്ങുന്നതോടെ ഇകൊമേഴ്‌സ് മേഖലയില്‍ വലിയ തോതിൽ മാറ്റങ്ങൾ വരുമെന്ന്  പ്രതീക്ഷിക്കാം.


Previous Post Next Post