എൻ്റീശ്വരാ...!! മനുഷ്യ രക്തത്തിൽ മൈക്രോ പ്ലാസ്റ്റിക് കണ്ടെത്തിയെന്നോ!!??

മനുഷ്യരക്തത്തില്‍ ആദ്യമായി മൈക്രോ പ്ലാസ്റ്റിക് കണ്ടെത്തി, 

22 ആരോഗ്യമുള്ള മുതിര്‍ന്ന ദാതാക്കളില്‍ നിന്നുള്ള രക്തസാമ്പിളുകള്‍ ഗവേഷകർ വിശകലനം ചെയ്തു. ഇതില്‍ 17-പേരിലും പ്ലാസ്റ്റിക് കണങ്ങള്‍ (Microplastics) കണ്ടെത്തി. പകുതി സാമ്പിളുകളില്‍ പെറ്റ് പ്ലാസ്റ്റിക് (PET plastic) അടങ്ങിയിട്ടുണ്ട്.


പരിശോധിച്ച 77% ആളുകളിലും ചെറിയ പ്ലാസ്റ്റിക് കണങ്ങള്‍  (tiny pieces) കണ്ടെത്തിയത് ഗവേഷകരിൽ ആശങ്കയുണ്ടാക്കി.


കണികകള്‍ക്ക് ശരീരത്തിലുടനീളം സഞ്ചരിക്കാനും അവയവങ്ങളില്‍ തങ്ങിനില്‍ക്കാനും കഴിയുമെന്ന് കണ്ടത്തി. എന്നാലിത് ഏതെങ്കിലും വിധത്തില്‍ ആരോഗ്യത്തെ ബാധിക്കുമോ എന്നത് ഇതുവരെ വ്യക്തമല്ല. പക്ഷേ, മൈക്രോപ്ലാസ്റ്റിക്സ് മനുഷ്യകോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും വായു മലിനീകരണ കണങ്ങള്‍ ശരീരത്തില്‍ പ്രവേശിച്ച് പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് ആളുകളുടെ നേരത്തെയുള്ള മരണങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നതിനാല്‍ ഗവേഷകര്‍ ആശങ്കാകുലരാണ്.


• പരിസ്ഥിതിയിലേക്ക് വലിയ അളവില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയപ്പെടുന്നത് ഇതിനൊരു കാരണമാണ്.  


• ചെറിയ കണങ്ങളെ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും ശ്വസിക്കുന്നതിലൂടെയും മനുഷ്യരുടെ  ഉള്ളിലെത്തിക്കുന്നു, അവ ശിശുക്കളുടെയും മുതിര്‍ന്നവരുടെയും മലത്തില്‍ പോലും കണ്ടെത്തി.


പെറ്റ് പ്ലാസ്റ്റിക് -സാധാരണയായി പാനീയ കുപ്പികളില്‍ ഉപയോഗിക്കുന്നതാണ് രക്ത സാമ്പിളിൽ  മൂന്നിലൊന്ന്

കണ്ടെത്തിയ  പോളിസ്‌റ്റൈറൈന്‍ (polystyrene).


പ്ലാസ്റ്റിക് കണങ്ങൾ ലിപ്സ്റ്റിക്, ടാറ്റു ഇൻക്, ടൂത്ത് പേസ്റ്റ് വഴിയും ശരീരത്തിൽ കടക്കും.


രക്തസാമ്പിളുകളില്‍ നാലിലൊന്ന് പോളിയെത്തിലീന്‍ (polyethylene)

അടങ്ങിയിട്ടുണ്ട്, 

പോളിയെത്തിലീന്‍ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിര്‍മ്മിക്കുന്നതിനു ഉപയോഗിക്കുന്ന വസ്തുവാണ്.


"'നമ്മുടെ രക്തത്തില്‍ പോളിമര്‍ കണികകള്‍ ഉണ്ടെന്നുള്ളതിന്റെ ആദ്യ സൂചനയാണ് ഞങ്ങളുടെ പഠനം - ഇത് ഒരു വഴിത്തിരിവാണ് "


നെതര്‍ലാന്‍ഡ്സിലെ വ്രിജെ യൂണിവേഴ്സിറ്റി ആംസ്റ്റര്‍ഡാമിലെ ഇക്കോടോക്‌സിക്കോളജിസ്റ്റായ പ്രൊഫ ഡിക്ക് വെതാക്ക് 

(Dick Vethaak, an ecotoxicologist at Vrije Universiteit , Amsterdam, Netherlands) പറഞ്ഞു.


 ''എന്നാല്‍ ഞങ്ങള്‍ ഗവേഷണം വിപുലീകരിക്കുകയും കൂടുതൽ സാമ്പിളുകൾ വിലയിരുത്തിയ പോളിമറുകളുടെ എണ്ണം മുതലായവ വര്‍ദ്ധിപ്പിക്കുകയും വേണം.നിരവധി ഗ്രൂപ്പുകളുടെ തുടര്‍പഠനങ്ങള്‍ ഇതിനകം നടക്കുന്നുണ്ട്, തീര്‍ച്ചയായും ആശങ്കപ്പെടേണ്ടതുണ്ട്. കണികകള്‍  ശരീരത്തിലുടനീളം സഞ്ചരിക്കുന്നുണ്ട്. മുതിര്‍ന്നവരെ അപേക്ഷിച്ച് കുഞ്ഞുങ്ങളുടെ മലത്തില്‍ മൈക്രോപ്ലാസ്റ്റിക് 10 മടങ്ങ് കൂടുതലാണെന്നും പ്ലാസ്റ്റിക് കുപ്പികളിൽ പാനീയങ്ങൾ  നല്‍കുമ്പോൾ കുഞ്ഞുങ്ങള്‍ പ്രതിദിനം ദശലക്ഷക്കണക്കിന് മൈക്രോപ്ലാസ്റ്റിക് കണങ്ങളെ വിഴുങ്ങുന്നുവെന്നും മുന്‍ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്" അദ്ദേഹം പറഞ്ഞു.


രക്തത്തിൽ കണ്ടെത്തിയ അഞ്ച് തരം പ്ലാസ്റ്റിക്കുകൾ ഇവയാണ്


1. പോളിമെഥൈൽ മെത്തക്രൈലേറ്റ് -പിഎംഎംഎ ( polymethyl methacrylate -PMMA)


2. പോളിപ്രൊഫൈലിൻ -പിപി (polypropylene -PP)


3.  പോളിസ്റ്റൈറൈൻ -പിഎസ് (polystyrene -PS)


4.  പോളിയെത്തിലീൻ -പിഇ (polyethylene -PE)


5.  പോളിയെത്തിലീൻ ടെറെഫ്താലേറ്റ് -പിഇടി (polyethylene terephthalate -PET)


ബ്രിട്ടനിലെ നാഷണൽ ഓഷ്യാനോഗ്രഫി സെന്ററിലെ നരവംശ മലിനീകരണ ശാസ്ത്രജ്ഞയായ ആലീസ് ഹോർട്ടൺ (Alice Horton, anthropogenic contaminants scientist at Britain's National Oceanography Centre) പറഞ്ഞത് 


"രക്തത്തിൽ മൈക്രോപ്ലാസ്റ്റിക് ഉണ്ടെന്ന് പഠനം അസന്ദിഗ്ധമായി തെളിയിച്ചു " എന്നാണ് 


നെതർലാൻഡ്‌സ് ഓർഗനൈസേഷൻ ഫോർ ഹെൽത്ത് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് (Netherlands Organisation for Health Research and Development )


അതുപോലെ കോമൺ സീസ് (Common Seas) പ്ലാസ്റ്റിക് മലിനീകരണം (plastic pollution)

കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള യുകെ ആസ്ഥാനമായുള്ള ഗ്രൂപ്പുകൾ ഗവേഷണത്തിനു ധനസഹായം നൽകി.


മൈക്രോപ്ലാസ്റ്റിക്‌സിന് ചുവന്ന രക്താണുക്കളുടെ പുറം ചര്‍മ്മത്തില്‍ പറ്റിപ്പിടിക്കാന്‍ കഴിയുമെന്നും ഓക്‌സിജന്‍ കടത്തിവിടാനുള്ള അവയുടെ കഴിവ് പരിമിതപ്പെടുത്തിയേക്കുമെന്നും അടുത്തിടെ നടത്തിയ ഒരു പഠനം കണ്ടെത്തി. ഗര്‍ഭിണികളിലും,ഗർഭസ്ഥ ശിശുവിലും കണികകള്‍ കണ്ടെത്തിയിട്ടുണ്ട്,  പ്ലാസ്റ്റിക് ഉല്‍പ്പാദനത്തിലെ വൻ വര്‍ദ്ധനയുടെ വെളിച്ചത്തില്‍ ഓരോ ദിവസം കഴിയുന്തോറും പ്രശ്‌നം കൂടുതല്‍ സങ്കീർണമാകും.



Previous Post Next Post