നിങ്ങളുടെ വാഹനത്തിനു 15 വയസ്സായോ? വാഹനങ്ങളുടെ റീ രജിസ്ട്രേഷൻ നിരക്ക് എട്ടു മടങ്ങ് വർദ്ധിപ്പിച്ചു!!

വാഹനങ്ങളുടെ റീ രജിസ്ട്രേഷൻ നിരക്ക് എട്ടു മടങ്ങ് വർധിപ്പിച്ചു. ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷമാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരിക.


നിരക്ക് എട്ട് മടങ്ങ് വരെ വർദ്ധിപ്പിച്ച് കേന്ദ്ര ഉപരിതല മന്ത്രാലയമാണ് ഉത്തരവ് പുറത്തിറക്കിയത്. 15 വർഷം പൂർത്തിയാക്കിയ പെട്രോൾ വാഹനങ്ങളും 10 വർഷം പൂർത്തിയാക്കിയ ഡീസൽ വാഹനങ്ങളും ഇതിൻ്റെ പരിധിയിൽ വരും.


• 600 രൂപയാണ് നിലവിൽ 15 വർഷം പഴക്കമുള്ള കാറുകൾക്ക് റീ രജിസ്ട്രേഷൻ നിരക്ക് ഇത് 5000 ആക്കി ഉയർത്തും. 


• ഇരു ചക്ര വാഹനങ്ങൾക്ക് 300 രൂപ ഉണ്ടായിരുന്ന നിരക്ക് 1000 ആക്കി വർധിപ്പിച്ചു. 


• ഇറക്കുമതി ചെയ്ത കാറുകൾക്ക് 15000 നിന്ന് 40,000 ആയാണ് രജിസ്ട്രേഷൻ ചാർജ് വർധന.


•  റീ രജിസ്ട്രേഷൻ വൈകുന്ന ഓരോ സ്വകാര്യ വാഹനങ്ങൾക്കും പ്രതിമാസം 300 വീതം പിഴ.


•  റീ  രജിസ്ട്രേഷൻ വൈകുന്ന കൊമേഷ്യൽ വാഹനങ്ങൾക്ക് പ്രതിമാസം 500 രൂപ വീതവും പിഴ. 


ഫിറ്റ്‌നസ് പരിശോധനാ നിരക്കിലും മാറ്റം ഉണ്ട്


• ടാക്‌സി വാഹനങ്ങൾക്ക് 1000 നിന്ന് 7000മാക്കിയും 


• ബസ് ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾക്ക് 1500ൽ നിന്ന് 12000 ആക്കിയും നിരക്ക് വർധിപ്പിച്ചു.


ഏകദേശം ഒന്നരക്കോടിയോളം വാഹനങ്ങളാണ് ഈ കാലയളവിൽ പൊളിക്കാൻ ഉള്ളതായി കണക്കുകളിൽ ഉള്ളത്. ഇതിനായി രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നും ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം

Previous Post Next Post