ലോകപ്രശസ്ത മാർക്കറ്റ് റിസർച്ച് കമ്പനിയായ
കൗണ്ടര്‍പോയിന്റ് (Counterpoint)
റിപ്പോര്‍ട്ട് പ്രകാരം ലോക സ്മാര്‍ട് ഫോണ്‍ വിപണിയിലെ ഏറ്റവും പ്രിയങ്കരമായ 10 ഫോണുകളിൽ 7 എണ്ണവും ആപ്പിൾ ഐഫോൺ മോഡലുകൾ!! ബാക്കിയുള്ള മുന്നിൽ രണ്ട് ഫോണുകൾ റെഡ്മി(
ഷഓമി-Xiaomi ) മോഡലുകൾ, ബാക്കി ഒന്ന് സാംസങ് മോഡലും!!
ഇവയാണ് അ ഫോണുകൾ
1. ഐഫോൺ 12
2. ഐഫോണ്‍ 12 പ്രോ മാക്‌സ്
ഐഫോണ്‍ 12 സീരീസിലെ ഏറ്റവും വിലയേറിയ മോഡലാണിത്.
3. ഐഫോൺ 13
ഇത് 2021 അവസാനം മാത്രമാണ് വിപണിയിലെത്തിയത്!
4. ഐഫോണ്‍ 12 പ്രോ
ഐഫോണ്‍ 12 പ്രോ മാക്‌സിനേക്കാള്‍ വലുപ്പക്കുറവുള്ള മോഡല്‍.
5. ഐഫോണ്‍ 11
ഇത് 2020 ലെ ഏറ്റവും വിൽപനയുള്ള മോഡലായിരുന്നു.
6. സാംസങ് എ12
ഏകദേശം 12,000 രൂപ മുതൽ വിലയുണ്ട്.
7. റെഡ്മി 9 എ
ഷഓമി 2020ല്‍ അവതരിപ്പിച്ചതാണിത്.
ഈ ലിസ്റ്റിലെ ഏറ്റവും വില കുറഞ്ഞ മോഡലാണ്. ഏകദേശം 7500 രൂപയോളമാണ് വില തുടങ്ങുന്നു.
8. ഐഫോൺ എസ്ഇ 2020
ആപ്പിളിന്റെ ഏറ്റവും വില കുറഞ്ഞ മോഡലാണിത്. പഴയ ഡിസൈനും പുതിയ പ്രോസസറുമാണിതിന്. വില 35,000 രൂപ മുതൽ.
9. ഐഫോണ്‍ 13 പ്രോ മാക്‌സ്
ഈ ലിസ്റ്റിലെ ഏറ്റവും വിലയേറിയ ഫോണ്‍. ഫോണ്‍ 2021 അവസാനം മാത്രമാണ് ഇറക്കിയതെങ്കിലും, ജനപ്രീയം. വില 1,30,000 മുതൽ!!
10. റെഡ്മി 9
വില കുറഞ്ഞ മോഡൽ വില ഏതാണ്ട് 10,000 മുതൽ.