2020 ലാണ് ആപ്പിൾ നിരാശ പെടുത്തുന്ന പ്രഖ്യാപനം നടത്തിയത്. ഇനി മുതൽ ഐഫോണിന്റെ കൂടെ ചാർജർ നൽകില്ല. ചാർജര്‍ വേണ്ടവർ വേറെ വാങ്ങണം. എന്നാൽ ഇതുവഴി ആപ്പിളിന്റെ പെട്ടിയിൽ വീണത് 650 കോടി ഡോളറാണ് ( ഏകദേശം 49482.55 കോടി രൂപ). പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ പേരിലാണ് ഐഫോൺ 12 ബോക്സിൽ ചാർജറും ഇയർഫോണും ഉൾപ്പെടുത്തുന്നില്ലെന്ന് അന്ന് ആപ്പിൾ അറിയിച്ചത്.
ചാർജർ ഒഴിവാക്കിയതിന് ശേഷം ആപ്പിൾ ആഗോളതലത്തിൽ 190 ദശലക്ഷം ഐഫോണുകൾ വിറ്റഴിച്ചതായാണ് റിപ്പോർട്ട്.
പുതിയ ഐഫോണിന് വളരെ കാലമായി കാത്തിരുന്ന യുഎസ്ബി-സി പോര്‍ട്ടാണ് നൽകിയത്. നിലവില്‍ ഐഫോണുകളിലുള്ള ആപ്പിളിന്റെ സ്വന്തം ലൈറ്റ്‌നിങ് പോര്‍ട്ടിനെക്കാള്‍ വേഗമുണ്ട് യുഎസ്ബി-സി പോര്‍ട്ടിന്. എന്തായാലും, ആപ്പിള്‍ തുടങ്ങിവെച്ച ഈ പരിപാടി ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കളും തുടരാൻ സാധ്യത യുണ്ട്.