പെട്ടെന്ന് തന്നെ ഐഫോണുകളും ഐപാഡുകളും അപ്‌ഡേറ്റു ചെയ്യണമെന്ന് സർക്കാർ ആവശ്യപെട്ടിരിക്കുകയാണ്.
ആപ്പിള്‍ ഡിവൈസുകളിൽ കണ്ടെത്തിയ പല സുരക്ഷാ വീഴ്ചകളും പരിഹരിക്കാനാണ് അതിവേഗം അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടരിക്കുന്നതെന്ന് ഐടി മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സേര്‍ട്ട്-Computer Emergency Response Team - CERT) പറയുന്നു.
ഐഫോണ്‍, ആപ്പിള്‍ വാച്ച്, ആപ്പിള്‍ ടിവി, ഐപാഡ്, മാക് ബുക്കുകള്‍, ആപ്പിളിന്റെ ചില ആപ്പുകള്‍ക്കാണ് കടുത്ത പ്രശ്‌നം കണ്ടെത്തിയതെന്ന് സേര്‍ട്ട് പറയുന്നു. ആപ്പിള്‍ ഉപകരണങ്ങളിലുള്ള പല സുരക്ഷാ സന്നാഹങ്ങളെയും തകര്‍ക്കാന്‍ കെല്‍പ്പുള്ള തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയാണ് സേര്‍ട്ട് കണ്ടെത്തിയിരിക്കുന്നത്.
സേര്‍ട്ട് കണ്ടെത്തിയ പ്രശ്‌നങ്ങളില്‍ ചിലത് ഇതാ...
• മെമ്മറി ഇനിഷിയേഷന്‍ പ്രശ്‌നം
• ഔട്ട്-ഓഫ്-ബൗണ്ട്‌സ് റീഡ്
• ഔട്ട്-ഓഫ്-ബൗണ്ട്‌സ് റൈറ്റ്
• മെമ്മറി കറപ്ഷന്‍
• ടൈപ് കണ്‍ഫ്യൂഷന്‍ പ്രശ്‌നങ്ങള്‍
• കുക്കി മാനേജ്മന്റ് പ്രശ്‌നങ്ങൾ
• പെര്‍മിഷന്‍ പ്രശ്‌നങ്ങള്‍
• ബഫര്‍ ഓവര്‍ഫ്‌ളോ
• മെമ്മറി കണ്‍സംപ്ഷന്‍ പ്രശ്‌നം
• യൂസര്‍ഇന്റര്‍ഫെയ്‌സ് പ്രശ്‌നം
തുടങ്ങിയവയാണ് സേര്‍ട്ട് ഇറക്കിയ മുന്നറിയിപ്പില്‍ കണ്ടെത്തിയ പ്രശ്നങ്ങൾ. ഇതിനായി എന്തെല്ലാമാണ് ചെയ്യേണ്ടതെന്ന് വിശദമായി തന്നെ സേര്‍ട്ടിന്റെ വെബ്‌സൈറ്റില്‍ കൊടുത്തിട്ടുണ്ട്.
ആരൊക്കെയാണ് ആ പ്രശ്നക്കാർ ?
പ്രശ്‌നമുണ്ടാക്കുന്ന ആപ്പിള്‍ സോഫ്റ്റ്‌വെയര്‍ ഇവയാണ്.
• ഐഒഎസിന്റെയും ഐപാഡ് ഒഎസിന്റെയും 15.4ന് മുൻപുള്ള വേര്‍ഷന്‍സ്.
• വാച്ച് ഒഎസിന്റെ 8.5നു മുൻപുള്ള വേര്‍ഷനുകള്‍.
• വിന്‍ഡോസിനുള്ള ഐട്യൂണ്‍സിന്റെ 12.12.3 മുൻപുള്ള വേര്‍ഷന്‍സ്.
• മാക്ഒഎസ് മൊണ്ടറെയുടെ 12.3ന് മുൻപുളള വേര്‍ഷന്‍സ്
• മാക്ഒഎസ് ബിഗ്‌സേര്‍ 11.6.5നു മുൻപുള്ള വേര്‍ഷന്‍സ്.
• മാക്ഒഎസ് കാറ്റലൈന (Apple macOS Catalina)
• ആപ്പിള്‍ ടിവി സോഫ്റ്റ്‌വെയര്‍ 7.9 നു മുൻപുള്ള വേര്‍ഷന്‍സ്
• ഗ്യാരാജ്ബാന്‍ഡിന്റെ 10.4.6 നു മുൻപുള്ള വേര്‍ഷന്‍സ്
• ആപ്പിള്‍ ലോജിക് പ്രോ എക്‌സ് 10.7.3നു മുൻപുള്ള വേര്‍ഷന്‍സ്
• ആപ്പിള്‍ എക്‌സ്‌കോഡ് 13.3 മുൻപുള്ള വേര്‍ഷന്‍സ്.
ഈ സോഫ്റ്റ്‌വെയർ ഇല്ലാതെ പ്രവർത്തിക്കുന്ന ഡിവൈസുകളും അപ്‌ഡേറ്റു ചെയ്യണമെന്നാണ് സേര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.