ആപ്പിൾ ഐഫോണും 4 പ്രധാന വാർത്തകളും!!! വാർത്ത 4: ആപ് സ്റ്റോര്‍ മുതല്‍ ഐക്ലൗഡ് വരെ നിശ്ചലമായി!ഉപയോക്താക്കൾ ബുദ്ധിമുട്ടിലായി!!

ആപ്പിളിന്റെ പല സേവനങ്ങളും കുറച്ച് നേരത്തേക്ക് നിലച്ചുവെന്നാണ്  റിപ്പോര്‍ട്ട് . ആപ്പിളിന്റെ ഫൈന്‍ഡ് മൈ ഐഫോണ്‍, ആപ് സ്റ്റോര്‍, മ്യൂസിക്, ഐക്ലൗഡ്, ഓഫ്‌ലൈന്‍ മാപ്‌സ് തുടങ്ങി സേവനങ്ങളെല്ലാം കുറച്ചു സമയത്തേക്ക് നിലച്ചു. 

ഐമെസേജ്, ആപ്പിളിന്റെ കസ്റ്റമര്‍ സപ്പോര്‍ട്ട്, ഓണ്‍ലൈന്‍ വില്‍പനാ സ്റ്റോറുകള്‍ തുടങ്ങിയവയുടെ എല്ലാം പ്രവര്‍ത്തനം നിലച്ചു. 


പ്രശ്‌നം പല ഉപയോക്താക്കളെയും പല രീതിയിലാണ് ബാധിച്ചത്. ചിലര്‍ക്ക് ഒരു ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിലാണ് വിഷമം നേരിട്ടതെങ്കില്‍ മറ്റു ചിലര്‍ക്ക് ആപ് ലോഡ് ചെയ്യുന്നതിനായിരുന്നു പ്രശ്‌നം


ഈ പ്രശ്നം മിക്ക ഉപഭോക്താക്കൾക്കും നേരിട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് കാരണം വീട്ടിലിരുന്നു ജോലി ചെയ്യുന്നവര്‍, റീട്ടെയില്‍ ജോലിക്കാര്‍ തുടങ്ങിയവര്‍ക്കൊക്കെ അവരുടെ ജോലി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. നന്നാക്കാന്‍ കൊണ്ടുവന്ന ഉപകരണങ്ങള്‍ ടെസ്റ്റു ചെയ്തു നോക്കാനാകാതെ ബുദ്ധിമുട്ടി, പാര്‍ട്‌സുകള്‍ മാറ്റിവച്ചപ്പോള്‍ അവ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ടെസ്റ്റു ചെയ്യാന്‍ സാധിച്ചില്ല. അങ്ങനെ പല സേവനങ്ങളുടെ സ്തംഭനം കമ്പനിയെയും പുറം ലോകത്തെയും ബാധിച്ചു. 


ഡിഎന്‍എസ് (DNS) തകരാറാണത്രെ പ്രശ്നം.


ഇപ്പോള്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ ഡൊമെയ്ന്‍ നെയിം സിസ്റ്റത്തിൽ (DNS) നിന്നുണ്ടായതാണ് എന്നാണ്    ആപ്പിളിൻ്റെ വിശദീകരണം. ,  ഇത്ര വലിയൊരു സേവനത്തകര്‍ച്ച ആപ്പിളിന്റെ ചരിത്രത്തില്‍ തന്നെ സംഭവിച്ചിട്ടില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്.


ഡൗണ്‍ഡിറ്റെക്ടറിൽ പരാതി പ്രളയം!


ഇന്റര്‍നെറ്റിലെ സേവനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിലുള്ള പിഴവുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന വെബ്‌സൈറ്റാണ് ഡൗണ്‍ഡിറ്റെക്ടര്‍.


ചുരുങ്ങിയ സമയത്തിനുള്ളില്‍ ഡൗണ്‍ഡിറ്റെക്ടര്‍.കോമില്‍ 4,000 ലേറെ ആപ്പിള്‍ മ്യൂസിക്കിനെക്കുറിച്ചുള്ള പരാതികള്‍ വന്നു, എകദേശം ഇത്രയും പേര്‍ ഐക്ലൗഡിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുളള പരാതികള്‍ രേഖപ്പെടുത്തിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. തുടര്‍ന്ന്, ഫൈന്‍ഡ് മൈ ഐഫോണ്‍, ആപ്പിള്‍ സ്റ്റോര്‍, മാപ്‌സ്, ആപ്പിള്‍ സപ്പോര്‍ട്ട് എന്നിവ പ്രവര്‍ത്തിക്കുന്നില്ലെന്നുള്ള പരാതികളും വന്നുതുടങ്ങി. ഇത്തരത്തില്‍ 


പ്രശ്‌നം പെട്ടെന്ന് തന്നെ പരിഹരിച്ചു!

ആപ്പിളിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം പ്രശ്‌നങ്ങള്‍ ഇപ്പോള്‍ പരിഹരിക്കപ്പെട്ടുവെന്ന് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഉച്ചതിരിഞ്ഞ് 4 മണിയോടു കൂടി പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുന്നതില്‍ കമ്പനി വിജയിച്ചിരിക്കാമെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. 



ആപ്പിൾ ഐഫോണും 4 പ്രധാന വാർത്തകളും!!! വാർത്ത 3: ഐഒഎസ് 15.4 പുറത്തിറക്കി.


https://tech.openmalayalam.com/2022/03/4-3-154.html?m=1



Previous Post Next Post