ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ച രോഗി മരിച്ചു. അമേരിക്കയിലെ ബെന്നറ്റ് (David Bennett) എന്ന 57 കാരനാണ് രണ്ടുമാസത്തെ ആശുപത്രി വാസത്തിന് ശേഷം മരിച്ചത്.
അമേരിക്കയിലെ ബാൾട്ടിമോറിലെ
മെരിലാൻഡ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയത്.
ജനുവരി ഒന്‍പതിനാണ് ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ വൈദ്യശാസ്ത്രലോകത്തിനു പ്രതീക്ഷ നൽകിയ സംഭവം നടന്നത്.
കൃത്യമായ സമയത്ത് അവയവം മാറ്റിവയ്ക്കാല്‍ നടക്കാത്തതിനാല്‍ അമേരിക്കയില്‍ പന്ത്രണ്ടോളം പേര്‍ ദിവസേന മരിക്കുന്നു എന്നാണ് കണക്ക്. അവയവം ലഭ്യതകുറവാണ് ഇതിന് കാരണം. 3817 അമേരിക്കന്‍ പൗരന്മാരാണ് കഴിഞ്ഞവര്‍ഷം ഹൃദയം മാറ്റിവച്ചത്. പക്ഷെ ഹൃദയത്തിനായി കാത്തുനില്‍ക്കുന്നവര്‍ ഏറെയാണ്. ഇതോടെയാണ് മനുഷ്യഹൃദയം അല്ലാതെ മറ്റുവഴികള്‍ ശാസ്ത്രലോകം തേടിയത്. പുതിയ ജീൻ എഡിറ്റിംഗും ക്ലോണിംഗ് സാങ്കേതികവിദ്യകളും പന്നി ഹൃദയം എന്ന ആശയത്തിലേക്ക് എത്തിച്ചു. ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മസ്തിഷ്ക മരണം സംഭവിച്ച ഒരാൾക്ക് വിജയകരമായി നേരത്തെ ഘടിപ്പിച്ചിരുന്നു. അതിന് ശേഷമാണ് പുതിയ ശസ്ത്രക്രിയ നടത്തിയത്.
പരീക്ഷണത്തിനു പിന്നിൽ
ഗുരുതരാവസ്ഥയിലായിരുന്ന രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്.
മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യരിൽ പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ ഏറെക്കാലമായുണ്ടായിരുന്നെങ്കിലും ഇതുപോലരു നേട്ടം ആദ്യമായിട്ടായിരുന്നു. ശസ്ത്രക്രിയയുടെ അപകട സാധ്യതയെ കുറിച്ച് ബെന്നറ്റിനെ ഡോക്ടർമാർ ബോധ്യപ്പെടുത്തിയിരുന്നു. മറ്റൊരു മനുഷ്യഹൃദയം ലഭിക്കുന്നതിനായുള്ള പട്ടികയിൽ പിറകിലായിരുന്ന ഡേവിഡ്, പന്നിയുടെ ഹൃദയം സ്വീകരിക്കാൻ തയ്യാറാവുകയായിരുന്നു.
പ്രതീക്ഷ കൈവിടാതെ! മെഡിക്കൽ ലോകം.
ഈ പരീക്ഷണത്തിൽ രോഗി രണ്ട് മാസങ്ങളായി ജീവിച്ചത് മെഡിക്കൽ ലോകം പ്രതീക്ഷയോടെ തന്നെയാണ് കാണുന്നത്. പരീക്ഷണത്തിലെ പോരായ്മകൾ പരിഹരിച്ച്, പൂർണമായും വിജയത്തിലെത്തിക്കാൻ സാധിക്കും എന്നാണ് ഗവേഷകരുടെ വിശ്വാസം.
ശസ്ത്രക്രിയയെ പറ്റിയുള്ള മുൻ വാർത്ത വായിക്കാം.
https://tech.openmalayalam.com/2022/01/first-human-receives-pig-heart-transplant.html