പന്നിയുടെ ഹൃദയ വാൽവുകൾ മനുഷ്യനിൽ തുന്നിചേർത്ത് അമേരിക്കൻ ഡോക്ടർമാർ!! ശസ്ത്രക്രിയ വൻ വിജയം !! മെഡിക്കൽ ലോകം പ്രതീക്ഷയോടെ...!!


ഹൃദയ ശസ്ത്രക്രിയ രംഗത്ത് , ബാൾട്ടിമോർ- മേരിലാന്റ് സ്കൂൾ ഓഫ് മെഡിസിനിലെ ( University of Maryland Medical Center ) ഡോക്ടർമാർ ചരിത്രം കുറിച്ചു. 

 പന്നിയുടെ ഹൃദയ വാൽവുകൾ ഡേവിഡ് ബെന്നറ്റ്  (David Bennett ) എന്ന അമ്പത്തേഴ് വയസ്സുള്ള രോഗിയിൽ ജനുവരി 8നാണ് തുന്നിപിടിപ്പിച്ചത്.  ശസ്ത്രക്രിയക്കു ശേഷം മൂന്നാം ദിവസവും രോഗി സുഖമായിരിക്കുന്നുവെന്ന് ജനുവരി 10ന് തിങ്കളാഴ്ച ഡോക്ടർമാർ അറിയിച്ചു. ഇതു സംബന്ധിച്ചുള്ള ചിത്രങ്ങളും മെഡിക്കൽ റിപ്പോർട്ടുകളും പ്രസിദ്ധീകരിച്ചു. 

മരണം സുനിശ്ചിതമായിരുന്ന  ഡേവിഡിനെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാനാകുമോ എന്ന പരീക്ഷണമായിരുന്നു നടന്നതെന്ന് ഡോക്ടർമാർ അറിയിച്ചു.

ജീവിക്കും എന്ന് യാതൊരു ഉറപ്പും ലഭിക്കാതെയാണു ഡേവിഡിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ട്രാൻസ് പ്ലാന്റ് ശസ്ത്രക്രിയ  നടത്തിയില്ലായിരുന്നുവെങ്കിൽ മരണം സുനിശ്ചിതമായിരുന്നു.


ദീർഘകാലമായി ഈ മേഖലയിൽ പഠനവും ഗവേഷണങ്ങളും നടന്നു വരികയായിരുന്നുവെന്നും മൃഗങ്ങളുടെ ശരീരാവയവങ്ങൾ മനുഷ്യനിൽ എങ്ങനെ വച്ചുപിടിപ്പിക്കാം എന്നതിൽ ഒരു പരിധിവരെ വിജയം കൈവരിക്കുവാൻ കഴിഞ്ഞു എന്നും ശസ്ത്രക്രിയക്കു നേതൃത്വം നൽകിയ ഡോക്ടർമാർ പറഞ്ഞു.

 മനുഷ്യ അവയവദാനത്തിന് ( Human Organs ) വളരെ ലഭ്യത കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് മൃഗങ്ങളുടെ അവയവം വച്ചു പിടിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ വർഷം അമേരിക്കയിൽ 3800 ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നിട്ടുണ്ട്. ഇതേ കുറിച്ച് , മേരിലാന്റ് ട്രാൻസ് പ്ലാന്റ് പ്രോഗ്രാം സയന്റിഫിക് ഡയറക്ടർ ഡോ. മുഹമ്മദ് മൊഹിദ്ദീൻ ( Dr. Muhammad Mohiuddin) പറഞ്ഞത് ഇങ്ങനെ യാണ് "ഈ പരീക്ഷണം വിജയിക്കുകയാണെങ്കിൽ മരണത്തെ അഭിമുഖീകരിക്കുന്ന നിരവധി പേരെ രക്ഷിക്കാനാകും"

എന്നാൽ   ഇത്തരം ട്രാൻസ്പ്ലാൻറുകളുടെ (Transplants )അല്ലെങ്കിൽ സെനോട്രാൻസ്പ്ലാന്റേഷന്റെ (Xenotransplantation ) മുൻകാല ശ്രമങ്ങൾ  മിക്കതും പരാജയപ്പെട്ടിരുന്നു, പ്രധാനമായും രോഗികളുടെ ശരീരം മൃഗങ്ങളുടെ അവയവം വേഗത്തിൽ നിരസിച്ചതിനാലാണ്. 1984-ൽ, ബേബി ഫേ ( Baby Fae )എന്ന മരണാസന്നയായ ഒരു ശിശു, ഒരു ബാബൂൺ (Baboon ) ഹൃദയവുമായി 21 ദിവസം ജീവിച്ചു എന്നത് ശ്രദ്ധേയമാണ്.

എന്നാൽ ഇത്തവണത്തെ പരീക്ഷണത്തിലെ വ്യത്യാസം, ജീൻ എഡിറ്റിംഗിന് വിധേയമായ ഒരു പന്നിയുടെ ഹൃദയമാണ് ഉപയോഗിച്ചത് എന്നതാണ്. മേരിലാൻഡ് സർജന്മാർ അതിന്റെ കോശങ്ങളിലെ പഞ്ചസാര ( Sugar ) നീക്കം ചെയ്തതു കൊണ്ട് ,   അതിവേഗത്തിലുള്ള അവയവ നിരസിക്കലിന് ഒരു പരിധിവരെ തടയാമെന്ന് കരുതുന്നു. നിരവധി ബയോടെക് കമ്പനികൾ മനുഷ്യനു മാറ്റിവയ്ക്കുന്നതിനായി പന്നിയുടെ അവയവങ്ങൾ വികസിപ്പിക്കുന്നുണ്ട്. വെള്ളിയാഴ്ചത്തെ ഓപ്പറേഷനുപയോഗിച്ചത് യുണൈറ്റഡ് തെറാപ്പിറ്റിക്സിന്റെ (United Therapeutics ) അനുബന്ധ സ്ഥാപനമായ റിവിവിക്കോറിൽ ( Revivicor ) നിന്നാണ്.



Previous Post Next Post