കെ-ഫോണ്‍ പ്രഥമഘട്ടം ജൂണ്‍ 30ന് പൂര്‍ത്തിയാകുമെന്നും ഉടൻ തന്നെ 2000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സജീവമാകും എന്നാണ് പുതിയ റിപ്പോർട്ടുകൾ.
ധനമന്ത്രി കെഎൻ ബാലഗോപാൽ നടത്തിയ പ്രഖ്യാപന പ്രകാരം,
കെ-ഫോണിനായി ഈ വർഷം 16 കോടി രൂപ വകയിരുത്തും.
പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ?
• കെ-ഫോൺ നെറ്റ് വർക്ക് വഴി കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുക
• വൈഫൈ കവറേജ് വർധിപ്പിക്കുക
• തീരദേശ മത്സ്യബന്ധന ഗ്രാമങ്ങളിലും പിന്നോക്ക ആദിവാസി മേഖലകളിലും വൈഫൈ ഹോട്ട്സ്പോർട്ടുകൾ സ്ഥാപിക്കുക
നിലവിൽ സംസ്ഥാനത്തുടനീളം 2023 വൈഫൈ ഹോട്ട്സ്പോട്ടുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി 44,000 ഗുണഭോക്താക്കൾക്ക് പ്രതിദിനം 8 ടെറാബൈറ്റ് ഡേറ്റ ഉപയോഗിക്കാം.
പണവിനിയോഗം എങ്ങനെ?
അതിവേഗ ഇന്റർനെറ്റ് സംവിധാനം ലഭ്യമാക്കാനുള്ള കെ-ഫോൺ പദ്ധതിയുടെ ആദ്യഘട്ടം ജൂൺ 30ന് പൂർത്തിയാകുമെന്നും മന്ത്രി അറിയിച്ചു.
1532 കോടിയാണ് പദ്ധതിയുടെ ആകെ ചെലവ്. ഇതിൽ 823 കോടി രൂപ കിഫ്ബിയുടെ (Kerala Infrastructure Investment Fund Board- KIIFB) വിഹിതമാണ്. ബാക്കിതുക സംസ്ഥാന സർക്കാരും കെഎസ്ഇബിയും (Kerala State Electricity Board Limited-KSEB) ചേർന്ന് വഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി.