വാട്‌സ്ആപ്പിൽ ആളുകളുടെ പിന്തുണ അറിയാനുള്ള വോട്ടെടുപ്പ് സംവിധാനം ഇതു വരെയില്ലായിരുന്നു. പലരും തേഡ്പാർട്ടി പ്ലഗിൻസ് വെച്ചു പോൾ (Poll) ചെയ്യാറുണ്ടെങ്കിലും, അതൊന്നും വാട്സ്ആപ് ഔദ്യോഗികമായി അംഗീകരിച്ചിരുന്നില്ല. ഇത്തരം പ്രവർത്തനങ്ങൾ അകൗണ്ട് ബ്ലോക്ക് ചെയ്യപെടാനും പലപ്പോഴും കാരണമായിട്ടുണ്ട്.
വാബീറ്റഇൻഫോയുടെ (WABetainfo)
പുതിയ റിപ്പോർട്ട് പ്രകാരം ഐഓഎസ്(IOS) ബീറ്റ വേർഷനിൽ ഈ ഫീച്ചർ ഉടൻ ലഭ്യമാകും. ക്രമേണ ആൻഡ്രോയിഡ് വേർഷനിലേക്കും വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗ്രൂപ്പ് ചാറ്റിൽ വോട്ടുചെയ്യാൻ കഴിയുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനാണ് വാട്സ്ആപ്പ് ഒരുങ്ങുന്നത്. ഗ്രൂപ്പ് ചാറ്റിനുള്ളിൽ പോൾ ക്രിയേറ്റ് ചെയ്ത് അതിൽ ഗ്രൂപ്പ് അംഗങ്ങൾക്ക് വോട്ട് ചെയ്യാൻ കഴിയുന്ന വിധത്തിലായിരിക്കും ഫീച്ചർ.
ഗ്രൂപ്പിൽ മാത്രമാകും പോൾസ് ലഭ്യമാകുക. കൂടാതെ ഇവ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് (End-to-End Encryption) ആയിരിക്കും, ഗ്രൂപ്പിലെ അംഗങ്ങൾക്ക് മാത്രമാണ് പോളിൽ പങ്കെടുക്കാനും അതിന്റെ റിസൽട്ട് കാണാനും സാധിക്കുക.
സമാനമായ ഫീച്ചർ 'ടെലിഗ്രാം ആപ്പിൽ' ലഭ്യമാണ്. ടെലിഗ്രാം 2018ലാണ് ഗ്രൂപ്പ് പോളുകൾ അവതരിപ്പിച്ചത്.