പേടിഎം വൻ പ്രതിസന്ധിയിൽ!! പേടിഎം നെ നിരോധിക്കുമോ??

ഇന്ത്യയിലെ ഓണ്‍ലൈന്‍ പണമിടപാടു മേഖലയിലെ ഏറ്റവും വലിയ കമ്പനിയായ പേടിഎമ്മിനോട്  പുതിയ വരിക്കാരെ സ്വീകരിക്കരുതെന്ന് ആർബിഐ ആവശ്യപ്പെട്ടതോടെ, കമ്പനിയുടെ ഓഹരിവില 13 ശതമാനം  ഇടിഞ്ഞു. 


പേടിഎം വഴി ഇന്ത്യയിലെ ഡേറ്റ ചൈനയുടെ സെര്‍വറുകളിലേക്ക് പോകുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി നടപടി. ഇടപാടുകാരുടെ കൃത്യമായ വേരിഫിക്കേഷന്‍ നടത്തുന്നില്ലെന്നുള്ള ആരോപണവും ഉണ്ട്. 

പേടിഎം കമ്പനിയും അതിന്റെ സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മ (Vijay Shekhar Sharma) യുമാണ്

സ്ഥാപനം നടത്തുന്നത് എന്നാണ് ഔദ്യോഗിക രേഖകളിലുളളത്. എന്നാല്‍ എക്‌സ്‌ചേഞ്ച് ഫയലിങ്‌സ് പ്രകാരം, ചൈനയുടെ ആലിബാബാ ഗ്രൂപ് ഹോള്‍ഡിങ്‌സ് ലിമിറ്റഡ് കമ്പനിക്കും സഹ സ്ഥാപനമായ ജാക് മായുടെ ആന്റ് ഗ്രൂപ്പിനും പേടിഎമ്മില്‍ ഓഹരിയുണ്ട്. ഇതേ കുറിച്ചുള്ള  സംശയം കാരണമാണ് കമ്പനിക്കെതിരെ നടപടി കൈക്കൊണ്ടത് എന്നാണ് ആര്‍ബിഐ ഇറക്കിയ വാർത്താക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. 


ആര്‍ബിഐ നേരത്തെ അമേരിക്കന്‍ എക്‌സ്പ്രസ് ബാങ്കിങ് ഗ്രൂപ്പിനെയും മാസ്റ്റര്‍കാര്‍ഡിനെയും സമാനമായ രീതിയില്‍ ഡേറ്റാ സ്റ്റോറേജുമായി ബന്ധപ്പെട്ട് ആശങ്ക പെട്ടിരുന്നു.


 പേടിഎമ്മില്‍ 300 ദശലക്ഷത്തിലേറെ വാലറ്റുകളും 60 ദശലക്ഷത്തിലേറെ ബാങ്ക് അക്കൗണ്ടുകളും ഉണ്ടെന്നാണ് കമ്പനിയുടെ വെബ്‌സൈറ്റ് പറയുന്നത്. പുതിയ വിവരങ്ങള്‍ പുറത്തുവന്നത് കമ്പനിക്ക് കനത്ത തിരിച്ചടിയായിരിക്കും എന്നാണ് മക്വയര്‍ റിസേര്‍ച്ച് (Macquarie Research) കമ്പനി പറയുന്നത്. അതേസമയം, ആര്‍ബിഐയുടെ ആശങ്ക എത്രയും വേഗം പരിഹരിക്കുമെന്നും വിജയ് പറഞ്ഞു. പേടിഎം പെയ്‌മെന്റ് ബാങ്കിന്റെ ഐടി സിസ്റ്റം പരിപൂര്‍ണമായി ഓഡിറ്റിങ് നടത്തണമെന്നാണ് ആര്‍ബിഐ

ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങളുടെ അനുമതിയോടെ ഒരു ടെക്‌നോളജി ഓഡിറ്ററെ നിയമിക്കണം എന്നാണ് ആര്‍ബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. പുറമേ നിന്നുള്ള ഒരു ഓഡിറ്ററെ അടക്കം നിയമിക്കാന്‍ പോകുകയാണ് എന്നും പേടിഎം പറഞ്ഞു. നിലവിലുള്ള കസ്റ്റമര്‍മാര്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാവില്ലെന്നും കമ്പനി അറിയിച്ചു.


എന്നാൽ കമ്പനിയുടെ ചൈനാ ബന്ധവും, ചൈനാ സെർവറും കള്ളപണം വെളുപ്പിക്കുന്നു എന്ന ആരോപണവും പേടിഎം നു പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ നിലവിലുള്ള കസ്റ്റമേസ് ഭയപെടേണ്ട കാര്യമില്ലെന്നാണ് കമ്പനി പറയുന്നത്.


Previous Post Next Post