നിലവാരമില്ലാത്ത ഹെൽമറ്റിട്ട് ഇരുചക്ര വാഹനം ഓടിക്കുന്നതും, ഹെൽമറ്റിടാതെ ഓടിക്കുന്നതും തുല്യം!! കേരളാ പൊലീസ് മുന്നറിയിപ്പ്!!


ഹെൽമറ്റ് നിർബന്ധമാക്കിയതു കൊണ്ട് പൊലീസിൻ്റ കണ്ണ് വെട്ടിക്കാൻ, ഒരു നിലവാരവും ഇല്ലാത്ത പ്ലാസ്റ്റിക് തൊപ്പികൾ ധരിച്ച്, സ്വന്തം ജീവൻ അപകടത്തിലാക്കുന്ന ടൂവിലർ ഡ്രൈവർമാർക്ക് പൊലീസ് മുന്നറിയിപ്പ് നൽകി തുടങ്ങി. സോഷ്യൽ മീഡിയ വഴിയാണ് നിർദ്ദേശം.

മോട്ടോർ വാഹന നിയമ പ്രകാരം

• ധരിക്കുന്ന ഹെൽമെറ്റ്  ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് (BlS) ൻ്റെ  നിലവാരം അനുസരിച്ചായിരിക്കണം.


• ഹെൽമെറ്റ്  നിർമ്മിക്കാനുപയോഗിക്കുന്ന  മെറ്റീരിയൽ അപകടസമയത്ത് ഒരു നിശ്ചിത അളവിലെങ്കിലും ഡ്രൈവറുടെ തലയ്ക്ക് സംരക്ഷണം നൽകുന്നതായിരിക്കണം.


•  ഹെൽമെറ്റിൻ്റെ ആകൃതിയും വലുപ്പവും തലയ്ക്ക് സംരക്ഷണം നൽകാനുതകുന്നതാവണം.


• ചിൻ സ്ട്രാപ്പ് ഉപയോഗിച്ച് ഹെൽമെറ്റ് സുരക്ഷിതമായി താടിയിൽ ഉറപ്പിക്കാനാവണം.


• ഇവയൊക്കെ ശരിയ്ക്കും ഉറപ്പാക്കാൻ BIS : 4151 സ്റ്റാന്റേർഡുപ്രകാരം നിർമ്മിച്ച ഹെൽമെറ്റുകൾക്ക് മാത്രമേ കഴിയുകയുള്ളു.


• 4 വയസിന് മുകളിലുള്ള ഏതൊരാളും മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുമ്പോൾ ഹെൽമെറ്റ് ധരിക്കണം.


യാത്രക്കാരുടെ സുരക്ഷ  അവരുടെ മാത്രമല്ല, പൊലീസിൻ്റെ കൂടി

ഉത്തരവാദിത്തമാണെന്ന് പൊലീസ് ഓർമ്മിക്കുകയും ചെയ്യുന്നുണ്ട്.


കടപ്പാട്: കേരളാ പൊലീസ്

Previous Post Next Post