മുഷിഞ്ഞ, കീറിയ, കേടായ വികലമായ അല്ലെങ്കിൽ തകരാറിലായ കറൻസി നോട്ടുകൾ മാറ്റേണ്ടത് ഒരു പൗരൻ എന്ന നിലയിൽ നിങ്ങളുടെ കടമയാണ്, അവകാശവുമാണ്.
എങ്ങനെ മാറ്റാം?
നിങ്ങളുടെ തൊട്ടടുത്ത ബാങ്ക് ശാഖകളിലെ കൗണ്ടറിൽ കൊടുത്തു മാറ്റി വാങ്ങാമെന്നാണ് ഇന്ത്യയുടെ പരമോന്നത ബാങ്കായ ആർബിഐ ( RBI ) അറിയിപ്പ്.
ഏതെങ്കിലും ബാങ്ക് ശാഖ, നോട്ടുകൾ മാറ്റാൻ വിസമ്മതിച്ചാൽ, ബാങ്കിൽ പരാതി നൽകാം, പരാതി ഒരു മാസത്തിനകം പരിഹരിക്കപ്പെട്ടില്ലെങ്കിൽ, RBI യുടെ ഓംബുഡ്സ്മാനോട് (Ombudsman - പരാതി പരിഹരിക്കുന്ന ഉദ്യോഗസ്ഥൻ) പരാതിപ്പെടാം.
കറൻസി നോട്ടുകൾ മാറ്റി
നോട്ട് മാറ്റിവാങ്ങൽ RBI Note refund Rules, 2009 (amended in 2018) നിയമ പ്രകാരമാണ്.
പൊതുജന താത്പര്യാർത്ഥം ഭാരതീയ റിസർവ് ബാങ്ക്
( RESERVE BANK OF INDIA) അറിയിക്കുന്ന ഈ കാര്യത്തെ പറ്റിയുള്ള നിങ്ങളുടെ പ്രതികരണങ്ങൾ rbikehtahai@rbi.org.in ലേയ്ക്ക് എഴുതി അറിയിക്കുക
കടപ്പാട്: www.rbi.org.in