കുട്ടികൾക്കിടയിലെ ഇന്റർനെറ്റ് ദുരുപയോഗവും , ആസക്തിയും കാരണമുണ്ടാകുന്ന മാനസീക പ്രശ്നങ്ങളും, സ്വഭാവത്തിൽ വരുന്ന മാറ്റങ്ങളും പരിഹരിക്കുന്നതിനായി കേരള പോലീസ് ഡി-ഡാഡ് ( D-Dad )
എന്ന പേരിൽ ഒരു ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്റർ രൂപീകരിച്ചു.
"അത്തരം കുട്ടികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കാൻ അത്യാധുനിക സേവനങ്ങളുള്ള സമർപ്പിത കേന്ദ്രങ്ങൾ ഡി-ഡാഡിന് ഉണ്ടായിരിക്കും," അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) മനോജ് എബ്രഹാം പറഞ്ഞു.
ഒൺലൈൻ ഗെയിം ആസക്തി കുറക്കൽ, ഇൻ്റർനെറ്റിലെ ചതികുഴിയിൽ നിന്ന് രക്ഷിക്കൽ, മോശമായ വീഡിയോകളും മറ്റും കാണുന്നതിൽ നിന്ന് കുട്ടികളുടെ ശ്രദ്ധ തിരിച്ചുവിടൽ തുടങ്ങിയവ ഇതിൽ ഉൾപെടും.
രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യ കേന്ദ്രമാണിത്. തുടക്കത്തിൽ
സംസ്ഥാനത്ത് നാല് കേന്ദ്രങ്ങൾ തുറക്കുമെന്നും പിന്നീട് ഇത് സംസ്ഥാനത്തുടനീളമുള്ള 126 ശിശുസൗഹൃദ പോലീസ് സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ സംരംഭം കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് സർക്കാർ അനുമതി നൽകിയത്. 130 കോടി രൂപ പദ്ധതിക്കായി സർക്കാർ അനുവദിച്ചു.
'ഡി-ഡാഡി'നെ മനഃശാസ്ത്രജ്ഞർ, കൗൺസിലർമാർ, ശിശു സൗഹാർദ്ദ സംവിധാനങ്ങൾ ഉപയോഗിച്ച് കൈകാര്യം ചെയ്യും.
"ഓരോ കുട്ടിയെയും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ഇന്റർനെറ്റ് ഗെയിം സൈറ്റുകളിൽ അടിമകളായ കുട്ടികളെ രക്ഷിക്കാൻ
നൂറിലേറെ രക്ഷിതാക്കളുടെ
ഫോൺ വിളികൾ, മാസാമാസം
വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്നുണ്ട്" സൈബർ ഡോമി ന്റെ ചുമതലയുള്ള പൊലീസ് എഡിജിപി മനോജ് ഏബ്രഹാം
ഈ സാഹചര്യത്തിലാണ് ഇവരെ ഡിജിറ്റൽ ഡി അഡിക് ഷൻ വഴി സാധാരണ ജീവിത ത്തിലേക്കു കൊണ്ടുവരാൻ പൊലീസ് തീരുമാനിച്ചത്.
അധ്യാപകർ, രക്ഷിതാക്കൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ തുടങ്ങിയവരുടെയും സഹായം തേടും, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ആരോഗ്യം, വനിതാ ശിശുക്ഷേമം എന്നീ വകുപ്പുകളുടെ പിന്തുണയോടെയാണ് ഡി-ഡാഡ് നടപ്പാക്കുകയെന്ന്
എഡിജിപി മനോജ് എബ്രഹാം.
ഓപറേഷൻ പി-ഹണ്ട്
ചൈൽഡ് പോണോഗ്രഫിക്കെതിരെ (കുട്ടികളെ ഉപയോഗിച്ചുള്ള അശ്ളീലത) പി-ഹണ്ട് ( P-Hunt )
എന്ന പേരിൽ ഒരു പരിപാടിയും കേരളാ പൊലീസ് ആരംഭിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ കേരളത്തിൽ പി-ഹണ്ടിന് കീഴിൽ 250 ലധികം അറസ്റ്റുകൾ നടന്നു.