ആപ്പിൾ ഐഫോണേ..! നീ തീർന്നെടാ...."!! ഐഫോണിനെ 'ഒന്നുമല്ലാതാക്കാൻ' വരുന്നു...നത്തിംങ്ങ് വൺ!!

 

 

വൺപ്ലസ് കമ്പനിയുടെ സഹസ്ഥാപകൻ കാൾ പെയ്‌സി (Carl Pei) ന്റെ പുതിയ കമ്പനി നതിങിന്റെ ആദ്യ സ്മാർട്‌ഫോൺ ഉടനെ പുറത്തിറക്കും. കഴിഞ്ഞ ദിവസം നടന്ന അവതരണ പരിപാടിയിലാണ് കമ്പനി 'നതിങ് ഫോൺ 1' ( Phone 1)

ഫോൺ എന്ന പ്രഖ്യാപിച്ചത്. ഫോൺ പുറത്തിറക്കുന്ന തീയ്യതി പ്രഖ്യാപിച്ചിട്ടില്ല.




വൺപ്ലസിന്റെ സഹസ്ഥാപകന്റെ സംരംഭം ആയതുകൊണ്ടു തന്നെ, ചൈനീസ് സ്മാർട്ഫോൺ ബ്രാന്റായ വൺപ്ലസിനെ ലക്ഷ്യമിട്ടാണ് നതിങ് എത്തുന്നത് എന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ.വൺ പ്ലസിനെ നേരിടാനല്ല ആപ്പിളിനെ നേരിടാനാണ് നത്തിങ് (Nothing) ഫോൺ 1 വരുന്നതെന്ന് കാൾ പെയ് പറയുന്നു. വിലകൂടിയ പ്രീമിയം ഫോണുകളായിരിക്കും കുറച്ച് കാലത്തേക്കെങ്കിലും നതിങ് പുറത്തിറക്കുക.


"സ്മാർട്ഫോൺ വിപണിയിൽ പുതിയ കണ്ടുപിടുത്തങ്ങളുടെ കുറവുണ്ട്. പുതിയ ഫോൺ പുതിയ സാങ്കേതിക വിദ്യകളിൽ മാത്രമല്ല, പ്രവർത്തനക്ഷമത, യൂസർ ഇന്റർഫെയ്സ്, ശബ്ദം ഉൾപ്പടെ നിരവധി കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തു"മെന്നും കാൾ പെയ് പറഞ്ഞു. നിലവിൽ ക്വാൽകോമിന്റെ ഏറ്റവും ശക്തിയേറിയ പ്രൊസസർ ചിപ്പായ സ്നാപ്ഡ്രാഗൺ (Qualcomm Snapdragon) 8 ജെൻ 1 ആയിരിക്കും ഉപയോഗിക്കുക.


ആൻഡ്രോയിഡ് അധിഷ്ഠിത നതിങ് ഓഎസ്  (Nothing OS)

ആയിരിക്കും ഫോണിലുണ്ടാവുക. ഏറ്റവും പുതിയ ആൻഡ്രോയിഡ് 12 പതിപ്പായിരിക്കും ഇതിൽ. ഫോണിന്റെ രൂപകൽപന സംബന്ധിച്ച് കമ്പനി കാര്യമായ വിവരങ്ങളൊന്നും നൽകിയിട്ടില്ല. കഴിഞ്ഞ വർഷം അവതരിപ്പിച്ച നതിങ് ഇയർ 1 ഇയർഫോണിനെ ( Ear 1 true wireless earbuds)

പോലെ സുതാര്യമായ രൂപകൽപന നതിങ് ഫോൺ 1 ലും വരാം.

ഉടൻ തന്നെ ആഗോള തലത്തിൽ ഫോൺ അവതിരിപ്പിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്.


Previous Post Next Post