എന്താണ് വാട്‌സ്ആപ്പിന്റെ 'മൾട്ടി-ഡിവൈസ് സപ്പോർട്ട്' ?? 'മൾട്ടി ഡിവൈസ് ബീറ്റ' യെ പറ്റി അറിയേണ്ടതെല്ലാം!!

നിലവിൽ വാട്സ്ആപ്പ് ഫോണിന് പുറമെ കംപ്യൂട്ടറിലും (

https://www.whatsapp.com/download എന്ന  ലിങ്കിൽ നിന്ന് കിട്ടുന്ന 

WhatsAppSetup.exe എന്ന ഫയൽ ഇൻസ്റ്റാൾ ചെയ്തു ),  

വെബ് ബ്രൌസറിലും (https://web.whatsapp.com/

തുറക്കാനാവും. 


എന്നാൽ ഫോണിൽ വാട്സ്ആപ്പ് ക്യൂ ആർ കോഡ് സ്കാൻ ചെയ്ത്

 ലോഗിൻ ആയാലും, നിങ്ങളുടെ  ഫോൺ ഇന്റർനെറ്റുമായി കണക്ട് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ മറ്റ് ഉപകരണങ്ങളിൽ ഇത്തരത്തിൽ വാട്സ്ആപ്പ് ഉപയോഗിക്കാനാവുകയുള്ളു ഇതുവരെ.


ഡിവൈസുകൾ ലിങ്ക് ചെയ്യാൻ ഇന്റർനെറ്റുള്ള ഫോൺ വേണം. പഴയപോലെ QRcode സ്കാൻ ചെയ്തു കണക്റ്റ് ചെയ്തു തന്നെയാണ് ഇതു ഉപയോഗിക്കേണ്ടത്. എന്നാൽ മൾട്ടി ഡിവൈസ് സപ്പോർട്ടിൽ വരുന്ന പുതിയ മാറ്റം പ്രകാരം, മറ്റു ഡിവൈസുകൾ കണക്റ്റ് ആയ ശേഷം, നിങ്ങളുടെ ഫോണിൽ ഇന്റർനെറ്റ് ഇല്ലെങ്കിലും/ഫോൺ സ്വിച്ചോഫ് ആയാലും മറ്റ് കണക്റ്റഡ് (Linked Device) ഉപകരണങ്ങളിൽ വാട്സ്ആപ്പ് ഉപയോഗിക്കാം!!


ഉപയോക്താക്കൾക്ക് അവരുടെ വാട്സ്ആപ്പ് അക്കൗണ്ടുമായി നാല് ഉപകരണങ്ങൾ വരെ ലിങ്കുചെയ്യാൻ അനുവദിക്കുന്നതാണ് മൾട്ടി-ഡിവൈസ് സപ്പോർട്ട് സവിശേഷത. ഇത് ഉപയോഗിച്ച് ഒരു അക്കൗണ്ടുമായി ഫോൺ ഒഴികെയുള്ള, ബ്രൗസറുകളും മറ്റ് ഡിവൈസുകളും (Linked Devices) ബന്ധിപ്പിക്കാം.


 അതേസമയം  ലിങ്ക് ചെയ്ത ശേഷം തുടർച്ചയായി 14 ദിവസം ഈ ഡിവൈസുകൾ ഉപയോഗിച്ചില്ലെങ്കിൽ തനിയെ ലോഗ് ഔട്ട് ആയി പോവുകയും ചെയ്യും.


ഒന്നിലധികം ഉപകരണങ്ങളിൽ  

വാട്സ്ആപ് അക്കൗണ്ട് ഉപയോഗിക്കാൻ  അനുവദിക്കുന്ന ഒരു മൾട്ടി-ഡിവൈസ് ഫീച്ചറിനായി   വാട്‌സ് ആപ്പ് ടിം പരിശ്രമിച്ചു വരികയായിരുന്നു. എല്ലാ ഡിവൈസുകളിലും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനം ഉറപ്പു വരുത്താൻ വേണ്ടി വാട്ട്സ്ആപ്പിന്റെ ശ്രമം വിജയിക്കാൻ  ഒരു വർഷത്തിലധികം എടുത്തു!!


അയയ്ക്കുന്നയാളുടെ ഡിവൈസും സ്വീകർത്താവിന്റെ ഡിവൈസും  തമ്മിലുള്ള സന്ദേശ വിനിമയം എൻക്രിപ്റ്റ് ചെയ്യുന്നതിനേക്കാൾ സങ്കീർണമായ പ്രക്രിയയാണ്  രണ്ടിലധികം ഡിവൈസുകൾ (Multi Linked Devices)

വരുമ്പോൾ. 



ഇത് വളരെ സഹായകരമായ ഫീച്ചർ  ആണെങ്കിലും പ്രധാന അക്കൗണ്ട് ഉള്ള ഫോണിൽ ലഭ്യമാകുന്ന ചിലത് ഇതിൽ ലഭിക്കില്ല. ലൈവ് ലൊക്കേഷനുകൾ , ചാറ്റുകൾ പിൻ ചെയ്യുക, വാട്ട്‌സ്ആപ്പ് വെബ്, ഡെസ്‌ക്‌ടോപ്പ് എന്നിവയിൽ നിന്നുള്ള ഗ്രൂപ്പ് ക്ഷണങ്ങൾ റീസെറ്റ് ചെയ്യുക എന്നിവ ലിങ്ക് ചെയ്ത ഉപകരണത്തിലൂടെ കഴിയില്ല.


ഉപയോക്താക്കൾക്ക് വളരെ പഴയ വാട്ട്‌സ്ആപ്പ് വേഷൻ ഉപയോഗിക്കുന്നവരെ  'വിളിക്കാൻ' സാധിക്കില്ല. മൾട്ടി-ഡിവൈസ് ബീറ്റയിൽ എൻറോൾ ചെയ്യാത്ത ഉപകരണങ്ങളിലേക്ക് ലിങ്കുചെയ്‌ത പോർട്ടലിൽ നിന്നോ വാട്ട്‌സ്ആപ്പ് ഡെസ്‌ക്‌ടോപ്പിൽ നിന്നോ വിളിക്കുന്നതും പിന്തുണയ്‌ക്കില്ല.


വാട്ട്‌സ്ആപ്പ് ബിസിനസ് ഉപയോക്താക്കൾക്ക് അവരുടെ ബിസിനസ് പേരുകൾ, മറ്റു ലേബലുകളും വാട്ട്‌സ്ആപ്പ് വെബ് അല്ലെങ്കിൽ ഡെസ്‌ക്‌ടോപ്പിൽ നിന്ന് മാറ്റം വരുത്താൻ  പറ്റില്ല.



നിങ്ങളുടെ വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യാനുള്ള പ്ലേസ്റ്റോർ ലിങ്ക്:


https://play.google.com/store/apps/details?id=com.whatsapp

Previous Post Next Post