നായകളെക്കാൾ കൃത്യമായും വേഗത്തിലും ക്യാൻസർ കണ്ടുപിടിക്കാൻ ഉറുമ്പുകളെ പരിശീലിപ്പിക്കാമെന്ന് ഗവേഷണ റിപ്പോർട്ട്.
ഗവേഷണ വേളയിൽ, ഉറുമ്പുകൾക്ക് കാൻസർ കോശങ്ങളെയും അർബുദമല്ലാത്ത കോശങ്ങളെയും വേർതിരിച്ചറിയാൻ കഴിയുമെന്ന് മാത്രമല്ല, രണ്ട് വ്യത്യസ്ത കാൻസർ ലൈനുകളിൽ നിന്നുള്ള കോശങ്ങളെ വേർതിരിച്ചറിയാനും അവയ്ക്ക് കഴിയുമെന്ന് കണ്ടെത്തി.
നായകളെ ഉപയോഗിച്ച് ഗവേഷണം.
നായകൾക്ക് രക്തത്തിലെ ക്യാൻസറിനെ കൃത്യമായി മണക്കാൻ കഴിയുമെന്ന് മുമ്പ് കണ്ടെത്തിയിരുന്നു. നായകൾക്ക് മനുഷ്യനേക്കാൾ 10,000 മടങ്ങ് കൃത്യതയിൽ ഗന്ധം തിരിച്ചറിയാം (Receptor). ഇത് മനുഷ്യർക്ക് മനസിലാവാത്ത ദുർഗന്ധത്തോട് വളരെ സെൻസിറ്റീവ് ആണെന്ന് യുഎസിലെ ഫ്ലോറിഡയിൽ നടന്ന അമേരിക്കൻ സൊസൈറ്റി ഫോർ ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാർ ബയോളജി വാർഷിക യോഗത്തിൽ (American Society for Biochemistry and Molecular Biology annual meeting in Florida, US) ഗവേഷകർ അവതരിപ്പിച്ച പഠന റിപ്പോർട്ടിലുണ്ടായിരുന്നു. കാൻസറുള്ള മനുഷ്യ രക്ത സാംപിളുകൾ നായകൾ 97% കൃത്യതയോടെ കണ്ടെത്തിയിരുന്നു.
(നായകൾ ശ്വാസകോശ കാൻസർ സാമ്പിളുകൾ 96.7 ശതമാനവും സാധാരണ സാമ്പിളുകൾ 97.5 ശതമാനവും കൃത്യമായി കണ്ടെത്തി)
ഉറുമ്പുകളെ ഉപയോഗിച്ച് ഗവേഷണം.
യൂണിവേഴ്‌സിറ്റി സോർബോൺ പാരീസ് നോർഡിലെയും (Université Sorbonne Paris Nord) ഫ്രാൻസിലെ പിഎസ്‌എൽ റിസർച്ച് യൂണിവേഴ്‌സിറ്റിയിലെയും (PSL Research University, France) ഗവേഷകരാണ് വളരെ കുറച്ച് സമയമെടുത്ത് നായകളെപ്പോലെ തന്നെ ഉറുമ്പുകൾക്ക് കാൻസർ കണ്ടെത്താൻ കഴിയുമെന്ന പരീക്ഷണത്തിനു പിറകിൽ.
എന്തുകൊണ്ട് ഉറുമ്പ് ഗവേഷണം?
കാൻസർ കോശങ്ങൾ സാധാരണ കോശങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ഇത് അസ്ഥിര ഓർഗാനിക് സംയുക്തങ്ങൾ (Volatile Organic Compounds-VOC) ഉൽപ്പാദിപ്പിക്കുന്നു.
ഈ സംയുക്തങ്ങൾ കാൻസർ രോഗനിർണയം നടത്തുന്നതിനു സഹായിക്കുന്നു (Biomarkers).
ഗ്യാസ് ക്രോമാറ്റോഗ്രാഫി (Gas Chromatography) അല്ലെങ്കിൽ കൃത്രിമ ഘ്രാണ സംവിധാനങ്ങൾ (Olfactory Systems)
ഉപയോഗിക്കിച്ചാണ് 'വിഓസി'യെ കണ്ടെത്തുന്നത്
എന്നാൽ ഗ്യാസ് ക്രോമാറ്റോഗ്രാഫി വിശകലനത്തിന്റെ ഫലങ്ങൾ 100% കൃത്യതയില്ല, കൂടാതെ 'ഇ-നോസുകൾ' (E-noses-കൃത്രിമ ഘ്രാണ സംവിധാനങ്ങൾ) ഇപ്പോഴും പ്രായോഗികമായ ഒരു ഘട്ടത്തിൽ (Viable Prototype) എത്തിയിട്ടില്ല, ചെലവ് കുറഞ്ഞതും മതിയായ കൃത്യതയുള്ളതുമായ ഒരു സിസ്റ്റം കണ്ടെത്തണം.
അതുകൊണ്ടാണ് നായകളെപ്പോലുള്ള മൃഗങ്ങളുടെ മൂക്ക് കാൻസർ കോശങ്ങൾ ഉൽപ്പാദിപ്പിക്കുന്ന VOC-കൾ കണ്ടുപിടിക്കുന്നതിനും അതുവഴി ക്യാൻസർ ബയോ മാർക്കറുകൾ കണ്ടെത്തുന്നതിനും വളരെ അനുയോജ്യമാകുന്നത്.
എന്നാൽ ഒരു നായയ്ക്ക് ക്യാൻസർ, ക്യാൻസർ ഇല്ലാത്ത കോശങ്ങൾ തമ്മിൽ വേർതിരിച്ചറിയാൻ മാസങ്ങൾ നീളുന്ന പരിശീലനം ആവശ്യമാണ്. ഉദാഹരണത്തിന്, ഒരു പഠനത്തിൽ, 90.3% കൃത്യതയോടെ 31 ടെസ്റ്റുകൾ നടത്താൻ രണ്ട് നായ്ക്കളും 5 മാസത്തെ പരിശീലനവും 1,531 കണ്ടീഷനിംഗ് ട്രയലുകളും എടുത്തു.
കാൻസർ കോശങ്ങൾ കണ്ടെത്തുന്നതിന് പ്രാണികൾക്കും സാധിക്കുമെന്ന മുൻകാല തെളിവുകൾ
ഉപയോഗിച്ച് ഗവേഷകർ ഉറുമ്പുകളെ ഉപയോഗിച്ച് 'കുറഞ്ഞ ചെലവിൽ, എളുപ്പത്തിൽ കൈമാറ്റം ചെയ്യാവുന്ന, പെരുമാറ്റ വിശകലനം' (Behavioural Analysis)
സംയോജിപ്പിച്ച് കാൻസർ VOC-കൾക്കായി ഒരു ബയോ-ഡിറ്റക്ടർ ഉപകരണം സൃഷ്ടിച്ചു.
iScience-ൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധമനുസരിച്ച്, ഗവേഷകർ 36 വ്യക്തിഗത F. fusca ഉറുമ്പുകളെ (Formica fusca Ants)
മൂന്ന് പരിശീലന പരീക്ഷണങ്ങൾക്കായി ഉപയോഗിച്ചു, അവിടെ അവയെ ഒരു വൃത്താകൃതിയിലുള്ള ഒരു വേദിയിൽ ഇട്ടു, അവിടെ മനുഷ്യ ക്യാൻസർ കോശത്തിന്റെ സാമ്പിളുകൾ പഞ്ചസാര ലായനിയുമായി ചേർത്തു വെച്ചു. ഈ പരിശോധനകളിൽ, ഉറുമ്പുകൾ കൾച്ചർ മീഡിയത്തിനടുത്തുള്ളതിനേക്കാൾ കൂടുതൽ സമയം ചിലവഴിക്കുന്നത് കണ്ടീഷൻ ചെയ്ത ഗന്ധത്തിന് (കാൻസർ കോശങ്ങൾ) അടുത്തായിരുന്നു.
(ചിത്രത്തിന് കടപ്പാട്: iScience)
ഗവേഷണ വേളയിൽ, ഉറുമ്പുകൾക്ക് കാൻസർ കോശങ്ങളെയും അല്ലാത്ത കോശങ്ങളെയും വേർതിരിച്ചറിയാൻ കഴിയുമെന്ന് മാത്രമല്ല, രണ്ട് വ്യത്യസ്ത കാൻസർ ലൈനുകളിൽ നിന്നുള്ള കോശങ്ങളെ വേർതിരിച്ചറിയാനും അവയ്ക്ക് കഴിയുമെന്ന് കണ്ടെത്തി.
ചെറിയ പരിശീലന സമയവും ഉറുമ്പുകൾക്ക് എളുപ്പത്തിൽ പുനരുൽപ്പാദിപ്പിക്കാൻ കഴിയും എന്ന വസ്തുതയും കാൻസർ കോശങ്ങളുടെ VOC കൾക്കുള്ള ബയോ ഡിറ്റക്ടറുകളായി അവയുടെ ഉപയോഗത്തെ മികച്ചതാക്കുന്നു, നായകളെയോ മറ്റ് വലിയ മൃഗങ്ങളെയോ ഇത്തരം പരീക്ഷണത്തിനു ഉപയോഗിക്കുന്നതിനേക്കാൾ ഗുണകരം ഉറുമ്പുകളാണെന്നാണ് ഈ ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്.
കൂടുതലായി അറിയാൻ
A New Transcutaneous Method for Breast Cancer Detection with Dogs
https://www.karger.com/Article/Abstract/492895
Ants detect cancer cells through volatile organic compounds
https://www.cell.com/iscience/fulltext/S2589-0042(22)00229-2
https://royalsocietypublishing.org/doi/10.1098/rsos.190778