ആപ്പിൾ കാരണം വെട്ടിലായി ഫേസ്ബുക്ക്!! നഷ്ടം ആയിരം കോടി ($10 Billion) !!!

ആപ്പിളിന്റെ ആപ്പ് ട്രാക്കിംഗ് ട്രാന്‍സ്പരന്‍സി (സുതാര്യത)

ഫീച്ചര്‍ (App Tracking Transparency -ATT)  iOS 14.5-ല്‍ ആരംഭിച്ച ഒരു ആന്റി-ട്രാക്കിംഗ് സംവിധാനമാണ്. 

ഇതു കാരണം ഫേസ്ബുക്ക് ഉടമയായ മെറ്റക്ക് ഈ വര്‍ഷം 10 ബില്യണ്‍ ഡോളറിന്റെ  നഷ്ടം വന്നു .


ഒരു മൊബൈൽ ആപ്പില്‍ ട്രാക്കിംഗ്  അനുവദിക്കുന്നതിനോ നിരസിക്കുന്നതിനോ ഉള്ള തീരുമാനം ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് നല്‍കിയതിനാല്‍, ഇത് ഇന്റര്‍നെറ്റ് കമ്പനികളുടെ പരസ്യ ബിസിനസിനെ തടസ്സപ്പെടുത്തി.


മെറ്റാ, സ്നാപ്പ്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ വലിയ ടെക് പ്ലാറ്റ്ഫോമുകളുടെ മൊത്തത്തിലുള്ള വരുമാന നഷ്ടം ഈ വര്‍ഷം ഏകദേശം 16 ബില്യണ്‍ ഡോളറായേക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. 


പരസ്യം ചെയ്യുമ്പോള്‍ വ്യക്തികളെ 'ടാര്‍ഗെറ്റുചെയ്യലും ട്രാക്കിംഗും ഇല്ലാതെ പരസ്യം ചെയ്യുന്നത് ഗുണകരമല്ലാത്തതിനാൽ

മെറ്റയിലെ പരസ്യദാതാക്കള്‍, ഫേസ്ബുക്കിലെ അവരുടെ ചെലവ് കുറയ്ക്കാനോ അല്ലെങ്കില്‍ പരസ്യം നല്‍കുന്നത് നിര്‍ത്താന്‍ തന്നെ തീരുമാനിച്ചു. 


നാലാം പാദത്തിലെ (4th Quarter ) വരുമാനത്തില്‍, ആപ്പിളിന്റെ ആപ്പ് ട്രാക്കിംഗ് സുതാര്യത കമ്പനിയുടെ ബിസിനസില്‍ 10 ബില്യണ്‍ ഡോളറിന്റെ കുറവ് വന്നുവെന്ന് മെറ്റാ സിഎഫ്ഒ ഡേവിഡ് വെഹ്നര ( Chief Financial Officer David Wehner) വ്യക്തമാക്കി. ഇത്  ഇ-കൊമേഴ്സില്‍ നിന്നുള്ള മെറ്റയുടെ വരുമാനത്തില്‍ വലിയ കുറവുണ്ടാക്കും.



Previous Post Next Post