മെറ്റാ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് 'കമ്മ്യൂണിറ്റീസ്' എന്ന പുതിയ ഫീച്ചർ പ്രഖ്യാപിച്ചു. ഒരു കമ്മ്യൂണിറ്റിക്ക് കീഴിൽ പ്രത്യേക ഗ്രൂപ്പുകളെ ഒരുമിച്ച് കൊണ്ടുവരാൻ ഇത് ഉപയോക്താക്കളെ അനുവദിക്കും. ഒരു കമ്മ്യൂണിറ്റിക്ക് ഒരു സ്കൂൾ, പ്രാദേശിക സ്ഥാപനങ്ങൾ, റെസ്റ്റോറന്റുകൾ, ബിസിനസ്സ്, മതപരമായ /രാഷ്ട്രീയ പരമായ കൂട്ടായ്മ മുതലായവ ആകാം.
അതായത് നിങ്ങൾക്ക് കുറേ വാട്സ്ആപ് ഗ്രൂപ്പുകൾ ചേർത്ത് ഒരു കമ്മ്യൂണിറ്റി നിർമ്മിക്കാം.
ഈ ഫീച്ചർ ഉപയോക്താക്കളെ മുഴുവൻ കമ്മ്യൂണിറ്റിയിലേക്കും അയച്ച അപ്‌ഡേറ്റുകൾ സ്വീകരിക്കാനും അവർക്ക് പ്രധാനപ്പെട്ടവയെക്കുറിച്ച് ചെറിയ ചർച്ചാ ഗ്രൂപ്പുകൾ എളുപ്പത്തിൽ സംഘടിപ്പിക്കാനും സഹായിക്കും.
വാട്സ്ആപ്പ് ഗ്രൂപ്പുകൾക്കായി പുതിയ ഫീച്ചറുകൾ
പ്രതികരണങ്ങൾ (Reaction), അഡ്‌മിൻ ഡിലീറ്റ്, ഫയൽ ഷെയറിംഗ്, വലിയ വോയ്‌സ് കോളുകൾ എന്നീവയാണ് പുതുതായി വരുന്നത്.
• പ്രതികരണങ്ങൾ
ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നീവയിലെ പോലെ ഗ്രുപ്പ് ചാറ്റുകൾക്ക് ലൈക്ക്, ഡിസ്സലൈക്ക്
ഇമോജി പ്രതികരണങ്ങളാണ് വരുന്നത്.
• അഡിമിൻ ഡെലിറ്റ്
അഡ്‌മിൻ ഡിലീറ്റ് വഴി വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ മോശം സന്ദേശങ്ങൾ നീക്കം ചെയ്യാൻ ഗ്രൂപ്പ് അഡ്മിൻമാരെ അനുവദിക്കും.
• വലിയ ഫയലുകൾ
2GB വരെയുള്ള വലിയ ഫയലുകൾ ഷെയർ പുതിയ വാട്സ്ആപ് അപ്ഡേറ്റ് അനുവദിക്കുന്നു,
• വോയ്‌സ് കോളുകൾ കൂടുതൽ ആളുകളെ ഉൾപെടുത്താം.
വാട്സ്ആപ് മുമ്പ് ഗ്രൂപ്പ് കോളുകൾ 4-ൽ നിന്ന് 8 അംഗങ്ങളിലേക്ക് നീട്ടിയിരുന്നു. ഇപ്പോൾ, ഒരേ സമയം 32 അംഗങ്ങൾക്ക് വരെ വോയ്‌സ് കോളിംഗ് കമ്പനി അവതരിപ്പിച്ചു. വാട്ട്‌സ്ആപ്പ് വോയ്‌സ് കോൾ ഇന്റർഫേസും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്.
ഈ ഫീച്ചറുകൾ ഉടൻ തന്നെ പുറത്തിറങ്ങും. എന്നാൽ 'കമ്മ്യൂണിറ്റികൾ' തയ്യാറാകുന്നതിന് മുമ്പുതന്നെ ആളുകൾക്ക് അവ പരീക്ഷിച്ചുനോക്കാൻ കഴിയും എന്ന് വാട്സ്ആപ് അറിയിച്ചു. ഈ ഫീച്ചറുകൾ ബീറ്റ ഉപയോക്താക്കൾക്കായി പുറത്തിറക്കും, തുടർന്ന് സ്ഥിരമായ റിലീസും.