ഓൺലൈൻ വ്യാപാരത്തിനായി ടാറ്റ ഗ്രൂപ്പും ഏപ്രിൽ 7 ന് രംഗത്ത് വരികയാണ്. ആപ്പിൻ്റെ പേര് ടാറ്റ നിയു (NEU).
ഏകദേശം 103 ബില്ല്യന്‍ ഡോളറാണ് ടാറ്റയുടെ ഇപ്പോഴത്തെ വിപണി മുല്യം.
ഓൺലൈൻ ബിസിനസിനു വേണ്ടി ലോക നിലവാരത്തിൽ ഒരു 'സൂപ്പര്‍ ആപ്പിനു' വേണ്ടി ടാറ്റ ലോകോത്തര കമ്പനികളുടെ സഹായം തേടിയിരുന്നു. നിലവില്‍ ഇന്ത്യയില്‍ ഇത്തരത്തിൽ സൂപ്പര്‍ ആപ്പുകള്‍ ഇല്ല.
എന്താണ് സൂപ്പർ ആപ്പ് ( Super App)?
പേയ്‌മെന്റും സാമ്പത്തിക ഇടപാട് പ്രോസസ്സിംഗും ഉൾപ്പെടെ ഒന്നിലധികം സേവനങ്ങൾ നൽകാൻ കഴിയുന്ന ഒരു മൊബൈൽ അല്ലെങ്കിൽ വെബ് ആപ്ലിക്കേഷനാണ് സൂപ്പർ-ആപ്പ്
താമസിയാതെ ഇന്ത്യയിൽ വാട്‌സാപ്പിനെ സൂപ്പർ ആപ്പാക്കി മാറ്റാനാണ് റിലയന്‍സിന്റെയും ഫെയ്‌സ്ബുക്കിന്റെയും ഉദ്ദേശം. അതേസമയം, വിചാറ്റ് പോലുള്ള സൂപ്പര്‍ ആപ്പുകള്‍ ചൈനയില്‍ വന്‍ വിജയം കൊയ്യുന്നുമുണ്ട്. ഇതെല്ലാം മുന്നിൽകണ്ടാണ് ടാറ്റയുടെ നീക്കം.
നിയു ആപ്പിലൂടെ ടാറ്റാ പ്രോഡക്ടുകള്‍ പലചരക്ക് സാധനങ്ങൾ, മരുന്നുകൾ, റിസോര്‍ട്ട് ബുക്കിങ്, ആഭരണ വില്‍പന, വാഹനവില്‍പന എന്നിവയായിരിക്കും നടത്തുക.
ഏതായാലും ആമസോൺ, ഫ്ലിപ്പ്കാർട്ട്, റിലയൻസ്, ടാറ്റാ എന്നീവർ തമ്മിൽ ബിസിനസ് യുദ്ധം തുടങ്ങിയാൽ ഉപയോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ സാധനങ്ങളും സേവനങ്ങളും ലഭിക്കുമോ അതോ ഇവരെല്ലാം ഒത്തു ചേർന്ന് ഉപയോക്താക്കളെ പിഴിഞ്ഞെടുക്കുമോ? കാത്തിരുന്നു കാണാം.