ലോകത്ത് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പുകളുടെ പട്ടികയിൽ ടിക്ക്ടോക്ക്!!

ഇന്ത്യയിൽ നിരോധിച്ചിട്ടും  ചൈനീസ് ആപ്പായ ടിക്ടോക് ലോകത്തിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ടിക് ടോക്കിന്റെ ഡൗൺലോഡ് സർവ്വകാല റെക്കോർഡ് തകർക്കുകയാണ്. 


ടിക്‌ടോക്കിന് ഏറ്റവും പ്രചാരമുണ്ടായിരുന്ന രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. 2020 ജൂണിലാണ്  ടിക്ക്ടോക്ക് ഇവിടെ നിരോധിച്ചത്. 


2022 ആദ്യ പാദത്തിൽ (1 quarter)


ആപ്പിളിന്റെ ആപ് സ്റ്റോറിലെ കണക്കുകള്‍ പ്രകാരം : 


• ലോകത്ത് ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ആപ്പും, ഏറ്റവുമധികം വരുമാനം കൊയ്യുന്ന ആപ്പും ടിക്‌ടോക് ആണെന്നാണ് റിപ്പോര്‍ട്ട്. 


• ടിക്‌ടോക്  2022 ഒന്നാം പാദത്തില്‍ (1 quarter) നേടിയത് 821 ദശലക്ഷം ഡോളറാണ്


ഗൂഗിള്‍ പ്ലേ സ്റ്റോറിൻ്റെ കണക്കുകള്‍ പ്രകാരം :  


• വരുമാനത്തിന്റെ കാര്യത്തില്‍ ടിക്‌ടോക് രണ്ടാംസ്ഥാനത്താണ്.


•  ഗൂഗിളിന്റെ   വെര്‍ച്വല്‍ ഡ്രൈവായ ഗൂഗിള്‍ വണ്‍  ആണ് ഏറ്റവുമധികം വരുമാനം ഉണ്ടാക്കിയ ആപ്. 


• ഗൂഗിള്‍ വണ്ണിന് 250 ദശലക്ഷം ഡോളറാണ് ഈ വര്‍ഷം ആദ്യ പാദത്തില്‍ ലഭിച്ചിരിക്കുന്നത്. 


• രണ്ട് ആപ് സ്റ്റോറുകളിലുമായി ടിക്‌ടോക്ക് 187 ദശലക്ഷം തവണ ഇന്‍സ്‌റ്റാള്‍ ചെയ്യപ്പെട്ടു എന്നാണ് കണക്ക്!!.


• ഐഒഎസില്‍ ഒന്നാം സ്ഥാനത്ത് ആണെങ്കിലും ആന്‍ഡ്രോയിഡില്‍ ടിക്‌ടോക് മൂന്നാം സ്ഥാനത്താണ്.


• മെറ്റാ കമ്പനിയുടെ ആപ്പുകളായ ഇന്‍സ്റ്റഗ്രാം ഒന്നാം സ്ഥാനം അലങ്കരിക്കുമ്പോൾ രണ്ടാം സ്ഥാനത്ത് ഫെയ്‌സ്ബുക്കാണ്





Previous Post Next Post