ഇന്ത്യയിൽ ഇറങ്ങുന്ന കാറുകളുടെ സുരക്ഷാ 'സ്റ്റാർ റേറ്റിംഗ്' നിങ്ങൾക്ക് അറിയാമോ?

സമീപ ഭാവിയിൽ ഇന്ത്യയിൽ ഇറങ്ങുന്ന മുഴുവൻ കാറുകൾക്കും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കാൻ സാധ്യതയുണ്ട്. 


ഗ്ലോബൽ എൻ‌സി‌എ‌പിയാണ് കാറുകൾക്ക് സുരക്ഷാ റേറ്റിംഗ് അടിസ്ഥാനത്തിൽ 'സ്റ്റാർ' നൽകുന്നത്.


യുകെയിൽ രജിസ്റ്റർ ചെയ്ത ചാരിറ്റിയായ ടുവേർഡ് സീറോ ഫൗണ്ടേഷന്റെ (Towards Zero Foundation) ഒരു പ്രധാന പദ്ധതിയാണ് ഗ്ലോബൽ ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം -ഗ്ലോബൽ എൻസിഎപി (Global New Car Assessment Programme -Global NCAP)



ഗ്ലോബൽ എൻ‌സി‌എ‌പി ലോകമെമ്പാടുമുള്ള പുതിയ കാർ അസസ്‌മെന്റ് പ്രോഗ്രാമുകളുടെ ഒരു പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കുന്നു,  ലോകമെമ്പാടുമുള്ള ഏറ്റവും പ്രധാനപ്പെട്ട മോട്ടോർ വാഹന സുരക്ഷാ മാനദണ്ഡങ്ങൾ സാർവത്രികമായി സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.


വാഹന അപകടങ്ങൾ കുറക്കുക, അപകടം മൂലമുണ്ടാകുന്ന മരണ നിരക്ക് കുറക്കുക. കൂടുതൽ സുരക്ഷിതമായ, പ്രകൃതി  സൗഹാർദ്ദം പുലർത്തുന്ന വാഹനങ്ങൾ പ്രോൽസാഹിപ്പിക്കുക.

കാൽനട യാത്രക്കാരുടെയും           ( Pedestrian Safety) , കാർ യാത്രക്കാരുടേയും സുരക്ഷ ഉറപ്പുവരുത്തുന്ന ഇലക്ട്രോണിക് സ്റ്റബിലിറ്റി സംവിധാനങ്ങൾ പ്രോൽസാഹിപ്പിക്കുക. തുടങ്ങിയവ 

ഗ്ലോബൽ എൻ‌സി‌എ‌പി ലക്ഷ്യമിടുന്നു.


ഇപ്പോൾ നിലവിൽ ഇന്ത്യയിൽ ഇറങ്ങുന്ന ചില കാറുകളുടെ സ്റ്റാർ റേറ്റിങ് നോക്കാം.



അഞ്ച് സ്റ്റാർ (5 Star)


1. മഹീന്ദ്ര ( Mahindra ) XUV700  2 എയർ ബാഗ് ( Airbags) SUV ടൈപ്പ്, വർഷം 2021


2. മഹീന്ദ്ര XUV300  2 എയർ ബാഗ്, 2020


3. ടാറ്റാ പഞ്ച്  (Tata Punch ) – 2 എയർ ബാഗ് , മിനി SUV ടൈപ്പ്,  2021


4. ടാറ്റാ ആൾട്രോസ് (Tata Altroz ) – 2 എയർ ബാഗ്, ഹാച്ച്ബാക്ക് (Hatchback) ടൈപ്പ്, 2020


5. ടാറ്റാ നെക്സോൺ (Nexon ) 2 എയർ ബാഗ്, SUV ടൈപ്പ്, 2018



നാലു സ്റ്റാർ (4 star)


1. ഹോണ്ട സിറ്റി (Honda City -4th Gen) – 2 എയർ ബാഗ്,  Sedan ടൈപ്പ്, 2022


2. ടാറ്റാ ടിഗോർ ഈവി (Tata Tigor EV ) – 2 എയർ ബാഗ്, Sedan ടൈപ്പ്, 2021


3. ടാറ്റാ ടിഗോർ സെഡാൻ/ ടിയാഗോ ഹാച്ച്ബാക്ക് (Tata Tigor/Tiago  ) – 2 എയർ ബാഗ്, 2020


4. റിനോൾട്ട് ട്രൈബർ (Renault Triber ) – 2 എയർ ബാഗ്, MPV ടൈപ്പ്, 2021


5. മഹീന്ദ്ര താർ (Mahindra Thar ) – 2 എയർ ബാഗ്, SUV ടൈപ്പ്, 2020


6. മഹീന്ദ്ര മറാസ്സോ (Marazzo ) – 2 എയർ ബാഗ്, MPV ടൈപ്പ്, 2018


7. മാരുതി സുസൂക്കി വിറ്റാര ബ്രെസ്സ (Maruti Suzuki Vitara Brezza) – 2 എയർ ബാഗ്, SUV ടൈപ്പ്, 2018


8. ടൊയോട്ട എത്തിയോസ് (Toyota Etios ) – 2 എയർ ബാഗ്, ഹാച്ച്ബാക്ക്,  2016


9.  വോക്സ് വാഗൺ (Volkswagen Polo) – 2 എയർ ബാഗ്, 2014, ഹാച്ച്ബാക്ക്.


മൂന്നു സ്റ്റാർ (3 star)


1. കിയ സെൽടോസ് (Kia Seltos) 2 എയർ ബാഗ്, SUV ടൈപ്പ്, 2020


2. മാരുതി എർട്ടിഗ (Maruti Suzuki Ertiga) – 2 എയർ ബാഗ്, MPV ടൈപ്പ്,  2019


3. റിനോൾട്ട് ഡസ്റ്റർ (Renault Duster) ഡ്രൈവർ എയർ ബാഗ്, SUV ടൈപ്പ്, 2017


രണ്ട് സ്റ്റാർ (2 star)


1.ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് (Hyundai Grand i10 Nios) – 2 എയർ ബാഗ്, ഹാച്ച്ബാക്ക്, 2020


2. മാരുതി സുസൂക്കി വാഗണർ (Maruti Suzuki WagonR) – ഡ്രൈവർ എയർ ബാഗ്, ഹാച്ച്ബാക്ക്, 2019


3. മാരുതി സുസൂക്കി സിഫ്റ്റ് – 2 എയർ ബാഗ്, ഹാച്ച്ബാക്ക്, 2018


4. ഹ്യുണ്ടായി സാൻട്രോ (Hyundai Santro) – ഡ്രൈവർ എയർ ബാഗ്, 2019



ഒരു സ്റ്റാർ (1 star)

1. ഡാറ്റ്സൺ റെഡിഗോ (Datsun Redigo) – ഡ്രൈവർ എയർ ബാഗ്

2019


2. റിനോൾട്ട് ക്വിഡ് (Renault Kwid -IV) – ഡ്രൈവർ എയർ ബാഗ്, 2016



സീറോ സ്റ്റാർ (Nil)


1. മാരുതി എക്സ്പ്രസോ (Maruti Suzuki S-Presso) – ഡ്രൈവർ എയർ ബാഗ്, മിനി എസ് യൂ വി 

( Mini SUV), 2020


2. മാരുതി സുസുക്കി സെലേറിയോ (Maruti Suzuki Celerio)– എയർബാഗ് ഇല്ല, 2016


3. മാരുതി സുസുക്കി ഈക്കോ (Maruti Suzuki Eeco) മിനി വാൻ, 2016


4. മാരുതി സുസുക്കി ആൾട്ടോ (Alto) എയർബാഗ് ഇല്ല, സിറ്റി കാർ (City Car) 2014


5. മഹീന്ദ്ര സ്കോർപ്പിയോ (Mahindra Scorpio) – എയർബാഗ് ഇല്ല, SUV, 2016


6. റിനോൾട്ട് ക്വിഡ് I ,  III

 (Renault Kwid I, III)  എയർ ബാഗ് ഇല്ല.


റിനോൾട്ട് ക്വിഡ് III

ഡ്രൈവർ എയർ ബാഗ്, ഹാച്ച്ബാക്ക്, 2016


7. റിനോൾട്ട് ഡസ്റ്റർ (Renault Duster) – എയർബാഗ് ഇല്ല, SUV, 2017


8. ഹ്യുണ്ടായി  i10 ( Hyundai i10) – എയർബാഗ് ഇല്ല, സിറ്റി കാർ, 2014


9. ഹ്യുണ്ടായി ഇയോൺ (Hyundai Eon) – എയർബാഗ് ഇല്ല, ഹാച്ച്ബാക്ക്, സിറ്റി കാർ, 2016


10. ഡാറ്റ്സൺ ഗോ (Datsun Go) – എയർബാഗ് ഇല്ല, ഹാച്ച്ബാക്ക് , 2014


11. വോക്സ് വാഗൻ പോളോ (Volkswagen Polo ) – എയർബാഗ് ഇല്ല, ഹാച്ച്ബാക്ക്, 2014


ഗ്ലോബൽ എൻസിഎപി ( Global NCAP) ക്രാഷ് ടെസ്റ്റ് വീഡിയോ കാണാം:


https://youtu.be/z5njR2JH7uo


Previous Post Next Post