നിങ്ങളുടെ ഫോണിൽ ഈ ആപ്പുണ്ടോ? എങ്കിൽ അപകടം പെട്ടെന്ന് തന്നെ ഒഴിവാക്കുക!!

2021 പകുതിയോടെയാണ് സികാഡയുടെ (Cicada)

ആക്രമണം തുടങ്ങിയത്. ഈ വർഷം ഫെബ്രുവരിയിലാണ് ഇത് കണ്ടെത്തിയത്. ചാരവൃത്തി ലക്ഷ്യമിട്ടാണ് ഈ സൈബറാക്രമണമെന്ന് ഗവേഷകർ പറഞ്ഞു.


സൈബർ ആക്രമണത്തിന് ചൈനീസ് ഹാക്കര്‍മാര്‍ VLC പ്ലെയര്‍ എന്ന  വിഡിയോ പ്ലെയർ  ആപ്പ് ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് .


ഒരുപാടു ഫീച്ചറുകളുള്ള 

 മീഡിയാ പ്ലെയർ ആണ് വിഎൽസി.  ചെറിയ ഫയൽ സൈസുള്ള വിഎൽസി കംപ്യൂട്ടറിൽ അനവധി പേർ ഇൻസ്റ്റാൾ ചെയ്യാറുണ്ട്. 

 നിരവധി  വീഡിയോ ഫോർമാറ്റുകളെയും സപ്പോർട്ട് ചെയ്യും. വീഡിയോ കാണുമ്പോൾ സബ്ടൈറ്റിലുകൾ ഉപയോഗിക്കാനും ഈ ആപ്പിൽ സംവിധാനമുണ്ട്.


എന്നാൽ  വിഎൽസി പ്ലെയർ ഉപയോഗിച്ച് മാൽവെയർ (ക്ഷുദ്രസോഫ്റ്റ് വെയർ-Malware-malicious software)

ആക്രമണം നടക്കുന്നുണ്ടെന്നാണ് സിമാന്റെകിലെ (Symantec)

സൈബർ സുരക്ഷാ ഗവേഷകർ പറയുന്നത്.


സികാഡ എന്നും എപിടി10 

(Cicada aka APT10 -Advanced Persistent Threat)

എന്നും വിളിക്കപ്പെടുന്ന ചൈനീസ് സർക്കാർ പിന്തുണയുള്ള സംഘം വിൻഡോസ് കംപ്യൂട്ടറുകളിലെ വിഎൽസി മീഡിയ പ്ലെയർ ഉപയോഗിച്ച് നിരീക്ഷണ മാൽവെയറുകൾ പ്രചരിപ്പിക്കുകയാണ്.


 ലോകത്തുടനീളമുള്ള രാജ്യങ്ങളിലെ സർക്കാർ സ്ഥാപനങ്ങൾ, നിയമ സ്ഥാപനങ്ങൾ, മത സ്ഥാപനങ്ങൾ, ടെലികോം സ്ഥാപനങ്ങൾ ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങൾ എൻജിഒകൾ (NGO)എന്നിവയെ ലക്ഷ്യമിട്ടാണ് ഈ സൈബറാക്രമണം. 

 

വിഎൽസിയുടെ യഥാർത്ഥ സോഫ്റ്റ് വെയറിൽ തന്നെയാണ് ഹാക്കർമാർ മാൽവെയറിനെ കടത്തിവിട്ടിരിക്കുന്നത്. ഇത് ഇൻസ്റ്റാൾ ചെയ്യുന്ന കംപ്യൂട്ടറുകൾ വിൻവിഎൻസി (WinVNC) ഉപയോഗിച്ച് വിദൂരത്ത് നിന്നും നിയന്ത്രിക്കും 


ഇതു കൂടാതെ വിഎൽസി പ്ലെയർ, വിൻഡോസ് അനുവദിച്ച പരിധിയിലും അധികം സൗണ്ട് സൃഷ്ടിക്കുന്നത് കാരണം ചില ലാപ്ടോപ് കമ്പനികൾ ഈ പ്ലെയർ ഉപയോഗിക്കരുത് എന്ന് ഏതാനും വർഷങ്ങൾക്ക് മുമ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Previous Post Next Post