തീപിടിച്ച് പൊട്ടിത്തെറിക്കുന്ന ഇലക്ട്രിക് സ്കൂട്ടറുകൾ !! ഞെട്ടിവിറച്ച് ഉടമസ്ഥരും!! കൂടുതൽ അറിയാം...

പെട്രോൾ വില റോക്കറ്റ് വേഗത്തിൽ കുതിക്കുമ്പോൾ, അതിൽ നിന്ന് രക്ഷനേടാൻ ഇലക്ട്രിക് സ്കൂട്ടർ വാങ്ങി, തീപൊള്ളലേറ്റതും മരണപെട്ടതുമായ ആളുകളെ പറ്റി വാർത്തകൾ ഇ-സ്കൂട്ടർ വാങ്ങിയവരെയും വാങ്ങാൻ പോകുന്നവരേയും ആശങ്കയിലാക്കിയിരിക്കുകയാണ്.


ഇതേ പറ്റിയുള്ള ചില വാർത്തകൾ.


വാർത്ത 1

ഏപ്രിൽ  23, 2022

സ്കൂട്ടർ: ബൂം കോര്‍ബറ്റ് 14


"വാങ്ങി ഒരു ദിവസമായില്ല, ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് 40-കാരൻ മരിച്ചു ഒരു ദിവസം മുമ്പാണ് ബൂം കോര്‍ബറ്റ് 14 എന്ന ഇലക്ട്രിക് സ്കൂട്ടര്‍ ശിവകുമാര്‍ വാങ്ങിയത്.

ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. ഭാര്യക്കും കുട്ടിക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്."


വാർത്ത 2

മാർച്ച് 27, 2022 

സ്കൂട്ടർ: ഓല (OLA)


"തീ പിടിച്ച് കത്തിനശിച്ച് ഓല സ്കൂട്ടർ, അന്വേഷണം പ്രഖ്യാപിച്ച് കമ്പനി: ഓലയുടെ സ്കൂട്ടറിന് തീപിടിച്ച വിഡിയോയും പുറത്തുവന്നിരിക്കുന്നു. പുണെയിലാണ് അപകടം നടന്നത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി."


വാർത്ത 3: 

സെപ്റ്റംബർ 29, 2021

സ്കൂട്ടർ: ഈപ്ലൂട്ടോ (PURE EPluto)


"നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തില്‍ നിന്നും പുക ഹൈദരാബാദിലാണ് സംഭവം.1.51 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ തീ ആളിക്കത്തുന്നതും തുടര്‍ച്ചയായി പുക വരുന്നതും കാണാം. ആളപായമില്ല. ഇപ്ലൂട്ടോ എന്ന വാഹനത്തില്‍ നിന്നാണ് തീ ആളികത്തിയത്"


വാർത്ത 4:

21 ഏപ്രിൽ 2022, 


"തെലങ്കാനയിൽ വീട്ടിനുള്ളിൽ ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു. 80-കാരനായ രാമസ്വാമിയാണ് മരിച്ചത്. അപകടത്തിൽ രാമസ്വാമിയുടെ ഭാര്യ കമലമ്മ, മകൻ പ്രകാശ്, മരുമകൾ കൃഷ്ണവേണി എന്നിവർക്ക് പരിക്കേറ്റു. Pure EV കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു."


വാർത്ത 5:

ഏപ്രിൽ 22, 2022


"സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് മരിച്ച സംഭവം : 2000 വാഹനങ്ങള്‍ തിരിച്ചുവിളിക്കാന്‍ കമ്പനി. ഉപയോക്താക്കളോട് ഖേദം പ്രകടിപ്പിച്ചുകൊണ്ടാണ് തങ്ങളുടെ സ്‌കൂട്ടറുകൾ തിരിച്ചുവിളിക്കാൻ കമ്പനി തീരുമാനമെടുത്തത്. പ്യുവറിന്റെ ഇ ട്രാൻസ് പ്ലസ്, ഇ പ്ലൂട്ടോ 7ജി എന്നീ മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്. 


വാഹനങ്ങളും ബാറ്ററികളും ഒന്നുകൂടി കർശന പരിശോധനകൾക്ക് വിധേയമാക്കുമെന്ന് കമ്പനി അറിയിച്ചു."


വാർത്ത 6:

ഏപ്രിൽ 18, 2022


ഓകിനാവ (okinawa )

ഓട്ടോടെക് തങ്ങളുടെ പ്രെയ്സ് പ്രോ ഇ മോഡലിന്റെ 3215 സ്‌കൂട്ടറുകൾ തിരിച്ച് വിളിച്ചു.


വാർത്ത 7:

ഏപ്രിൽ 22, 2022


രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ അന്വേഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചതായും സമിതി ആവശ്യമായ നടപടികൾ ശുപാർശ ചെയ്യുമെന്നും മന്ത്രി വ്യാഴാഴ്ച പറഞ്ഞു.


കമ്പനിയുടെ മുഴുവന്‍ ഉപഭോക്താക്കള്‍ക്കും വാഹനങ്ങളുടെ സുരക്ഷ പരിശോധിക്കുന്നതിനുള്ള ക്യാമ്പുകള്‍ നടത്തുകയും ബാറ്ററി സുരക്ഷയ്ക്ക് വേണ്ടിയുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യും.


ഇത്തരം അപകടങ്ങളിൽ ചിലർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത് ദൗർഭാഗ്യകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.


കമ്പനികൾ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാൽ കനത്ത പിഴ ചുമത്തുമെന്നും തകരാറുള്ള മുഴുവൻ വാഹനങ്ങളും തിരിച്ചുവിളിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾക്ക് ഉത്തരവിടുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.


Previous Post Next Post