നിങ്ങളുടെ പേരിൽ എത്ര മൊബൈൽ ഫോൺ കണക്ഷനുണ്ട് ?? ഒരാൾക്ക്‌ എത്ര ഫോൺ കണക്ഷനെടുക്കാം?? അറിയേണ്ടെ??

നമ്മുടെ പേരിൽ എത്ര ഫോൺ കണക്ഷനുണ്ടാവാം എന്നത് പലർക്കും അറിയാനിടയില്ല. വർഷങ്ങളായി  കുടുംബത്തിലെ പലർക്കും, സൃഹൃത്തുകൾക്കും നമ്മുടെ ഐഡന്റിറ്റി കാർഡ് വെച്ചു ഫോൺ കണക്ഷൻ എടുത്തു കൊടുത്തിട്ടുണ്ടാവാം. ചില നമ്പർ ഇപ്പോൾ ഉപയോഗിക്കുന്നുണ്ടാവാം. ചിലത് ഉപയോഗിക്കാതെയും വരാം. പലതും കുറേ വർഷങ്ങൾക്ക് മുമ്പായതു കൊണ്ട് മറന്നു പോയിട്ടുണ്ടാവാം.


ഒരാൾക്ക് നിയമപ്രകാരം ഒമ്പതു ഫോൺ കണക്ഷനിൽ കൂടുതൽ പാടില്ല. കൂടുതൽ കണക്ഷനുകൾ മൊബൈൽ സേവന ഓപ്പറേറ്റർമാരുടെ പിന്തുണയോടെ വിച്ഛേദിക്കാനാണ് ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിന്റെ തീരുമാനം.


അധിക കണക്ഷനുകൾ റദ്ദാക്കുന്ന നടപടികളുടെ ഭാഗമായി മാഹി

കേരളം, ലക്ഷദ്വീപ്, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, തെലങ്കാന എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കുകയാണ് ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ്. 


നിലനിർത്താനാഗ്രഹിക്കുന്ന നമ്പറുകൾ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുത്ത് റദ്ദാക്കൽ പ്രക്രിയ കാര്യക്ഷമമാക്കാം . ഇതിനായി ടെലികോം അനലിറ്റിക്സ് ഫോർ ഫ്രോഡ് മാനേജ്മെന്റ് & കൺസ്യൂമർ പ്രൊട്ടക്ഷൻ ( Telecom Analytics for Fraud management and COnsumer Protection -TAFCOP) എന്ന ഉപഭോക്തൃ പോർട്ടൽ  സജ്ജീകരിക്കുകയാണ് ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ്.



നമ്മുടെ പേരിൽ ഫോൺ കണക്ഷനുകൾ എത്രയുണ്ടെന്ന് അറിയാനും ആവശ്യമില്ലാത്ത കണക്ഷൻ റദ്ദാക്കാൻ എന്തു ചെയ്യണം?


1. ആദ്യം https://tafcop.dgtelecom.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിച്ച്,  ഉപഭോക്താവ് തന്റെ മൊബൈൽ നമ്പറിലൂടെ OTP-യ്ക്കായി അഭ്യർത്ഥിക്കുക. (ഫോണിൽ ഓടിപി വരാനുള്ള (SMS അയക്കാനുളള തുകയുണ്ടെന്ന് ഉറപ്പ് വരുത്തുക)


2. OTP നൽകുമ്പോൾ  മൊബൈൽ കണക്ഷനുകളുടെ ഭാഗികമായി മറച്ച ലിസ്റ്റ് പോർട്ടലിൽ ദൃശ്യമാകും.

3.   "ഇത് എന്റെ നമ്പർ അല്ല",  "ഇത് എന്റെ നമ്പർ ആണ്, ആവശ്യമില്ല"; എന്നിങ്ങനെയുള്ള ഓപ്ഷനുകളിൽ നിന്ന് തെരഞ്ഞെടുത്ത് റിപ്പോർട്ട് ചെയ്യാം. 


4. റിപ്പോർട്ട് ചെയ്തതിന് ശേഷം, ഉപഭോക്താക്കൾക്ക് ഒരു ടിക്കറ്റ് ഐഡി പോർട്ടലിലും SMS വഴിയും ലഭ്യമാകും, ഇതുപയോഗിച്ച്   പുരോഗതി ട്രാക്ക് ചെയ്യാൻ സാധിക്കും.

Previous Post Next Post