ഇലക്ട്രിക് സ്കൂട്ടർ തീ പിടിക്കാനും പൊട്ടിത്തെറിക്കാനും കാരണങ്ങൾ എന്താണ്??


ഒല, ഒകിനാവ, പ്യുവർ ഇവി തുടങ്ങിയ കമ്പനികളുടെ ഇലക്ട്രിക് സ്കൂട്ടര്‍ കത്തിയ ഒരുപാട് സംഭവങ്ങൾ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഇ-സ്കൂട്ടർ വാങ്ങിയവരിലും വാങ്ങാൻ പോകുന്നവരിലും വലിയ ഭയം വന്നിരിക്കുന്നു.


ലിഥിയം അയണ്‍ ബാറ്ററികൾ:

ലിഥിയം അയണ്‍ ബാറ്ററികളാണ് 

ഇലക്ട്രിക് വാഹനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനായി ഉപയോഗിക്കുന്നത്. 


മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ചുകള്‍ എന്നിവയിലെല്ലാം ഇതിന്റെ ശക്തി കുറഞ്ഞയിനമാണ് ഉപയോഗിക്കുന്നത്. 


കുറഞ്ഞ ഭാരം, ഉയർന്ന ഊർജ സാന്ദ്രത, പെട്ടെന്ന് റീചാര്‍ജ് ചെയ്യാന്‍ സാധിക്കും എന്നിവയാണ് ഇത്തരം ബാറ്ററികളൂടെ ഗുണം. 


ഇതുകൂടാതെ ഒരു ലെഡ് ആസിഡ് ബാറ്ററിയുമായി താരതമ്യപ്പെടുത്തുമ്പോൾ ലിഥിയ അയൺ ബാറ്ററികൾക്ക് കൂടുതല്‍ കാലം നിലനില്‍ക്കും. 


ലിഥിയം ബാറ്ററികൾ കൂടുതൽ കാര്യക്ഷമതയുമുണ്ട്. 



എന്താണ് തീ പിടിക്കാൻ കാരണം?


ലിഥിയം അയണ്‍ ബാറ്ററികൾ തീപിടിത്തത്തിന് കാരണമാകുമെന്നാണ് അടുത്തിടെയുണ്ടായ സംഭവങ്ങള്‍ തെളിയിക്കുന്നത്.


ലിഥിയം അയണ്‍ ബാറ്ററികളുടെ പ്രത്യേകതകളില്‍ ഒന്ന് അതിന്റെ ഉയർന്ന ഊർജ്ജ സാന്ദ്രതയാണ്. ഇത് ബാറ്ററി പ്രവർത്തനരഹിതമാകുന്നതിന് പിന്നിലെ ഒരു കാരണമാകാന്‍ സാധ്യതയുണ്ട്. 


ബിഎംഎസ്:

ഇരുചക്ര വാഹന നിർമ്മാതാക്കളായ ആതർ എനർജിയുടെ പ്രതികരണം അനുസരിച്ച് ലിഥിയം അയണ്‍ ബാറ്ററികളുടെ ഉയർന്ന ഊർജ്ജ സാന്ദ്രത ചില സാഹചര്യങ്ങളിൽ ഈ സെല്ലുകൾ അസ്ഥിരമാകുകയും പ്രവർത്തനത്തെ തടസപ്പെടുത്തുകയും ചെയ്യും. 


സുരക്ഷിതമായ പ്രവർത്തന പരിധിക്കുള്ളിൽ അവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ഒരു ലിഥിയം ബാറ്ററി സുരക്ഷിതമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ ബാറ്ററി മാനേജ്മെന്റ് സിസ്റ്റം (ബിഎംഎസ്) ഉപയോഗിക്കന്നു.


ചാര്‍ജ് ചെയ്യുന്നതിലെ ആശ്രദ്ധ മൂലമുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിലേക്ക് നയിച്ചതെന്നാണ് ഒകിനാവയുടെ പ്രഥമിക നിഗമനം.


ഈ മേഖലയിലുള്ള വിദഗ്ധരുടെ അഭിപ്രായത്തിൽ നിർമ്മാണത്തിലുണ്ടായ അപാകതകള്‍, ബാഹ്യ കേടുപാടുകൾ അല്ലെങ്കിൽ ബിഎംഎസിലെ പിഴവുകൾ എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങള്‍ ബാറ്ററികളുടെ തീപിടിത്തത്തിന് കാരണമായേക്കാമെന്നാണ്.


താപനില

ലിഥിയം അയൺ ബാറ്ററി പാക്കുകളിലെ താപനില പ്രധാനമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. "സാധാരണ താപനിലയില്‍ ഇത്തരം ബാറ്ററികള്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. ഉയർന്ന താപനില ബാറ്ററി പാക്കിന്റെ അന്തരീക്ഷ ഊഷ്മാവ് 90-100 ഡിഗ്രി വരെ എത്തിച്ചേക്കാം. ഇത് തീപിടിത്തത്തിന് കാരണമായേക്കും," 


തെര്‍മല്‍ റണ്‍വെ:

ഇലക്ട്രോണിക് വാഹനങ്ങളിലും ഉപകരണങ്ങളിലും ഒരു ബാറ്ററി പാക്കിനുള്ളില്‍ നൂറുകണക്കിന് ബാറ്ററികളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിലേതെങ്കിലും ഒന്നോ രണ്ടോ ബാറ്ററികള്‍ തകരാറിലായാല്‍ അത് മറ്റുള്ളവയിലേക്ക് പടരാനുള്ള സാധ്യതയുണ്ട്. ഇത് തീപിടിത്തത്തിന് കാരണമാകുന്ന ഒരു പ്രക്രിയയിലേക്ക് കടന്നേക്കാം. ഇതിനെ തെര്‍മല്‍ റണ്‍വെ എന്നാണ് വിളിക്കുന്നത്. വിദഗ്ധര്‍ ഈ കാരണവും ചൂണ്ടിക്കാണിക്കുന്നുണ്ട്.


വാഹനത്തിൻ്റെ കേടുപാടുകൾ:

നേരത്തെ വാഹനത്തിന് എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് മൂലം ബാറ്ററികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാവുന്നതാണ്. ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യാൻ നിർമ്മാതാക്കൾ വേണ്ടത്ര സമയം എടുക്കുന്നില്ലെന്നും എല്ലാ യഥാർത്ഥ ജീവിത സാഹചര്യങ്ങളും കൃത്യമായി പരിശോധിക്കാൻ സർക്കാർ സ്ഥാപനങ്ങൾ നിശ്ചയിച്ചിട്ടുള്ള ടെസ്റ്റിംഗ് മാനദണ്ഡങ്ങൾ പര്യാപ്തമല്ലെന്നുമാണ് ഏതർ എനർജി സ്ഥാപകൻ തരുൺ മേത്ത ഒരു അഭിമുഖത്തില്‍ പറഞ്ഞത്.


തുടര്‍നടപടികള്‍:

സംഭവങ്ങളുമായി ബന്ധപ്പെട്ട് കമ്പനികളും റോഡ് ഗതാഗത-ഹൈവേ മന്ത്രാലയവും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ അന്വേഷണം നടത്താൻ സെന്റർ ഫോർ ഫയർ എക്‌സ്‌പ്ലോസീവ് ആന്റ് എൻവയോൺമെന്റ് സേഫ്റ്റി (സിഎഫ്‌ഇഇഎസ്) യെ സമീപിച്ചിട്ടുള്ളതായുമാണ് ലഭിക്കുന്ന വിവരം.


ഇതേ പറ്റി മുമ്പ് വന്ന വാർത്ത വായിക്കാം:

തീപിടിച്ച് പൊട്ടിത്തെറിക്കുന്ന ഇലക്ട്രിക് സ്കൂട്ടറുകൾ !! ഞെട്ടിവിറച്ച് ഉടമസ്ഥരും!! കൂടുതൽ അറിയാം...

https://tech.openmalayalam.com/2022/04/blog-post_24.html?m=1



Previous Post Next Post