പുലിയാണ് ഈ മലയാളി !! കൂട്ടിനുള്ളത് ഇലോൺ മസ്ക്, മാർക് സക്കർബർഗ്, ജെഫ് ബെസോസ് തുടങ്ങിയ വമ്പന്മാർ!!!

കേൾക്കുമ്പോൾ തന്നെ ഏതു മലയാളിയും കോരിത്തരിച്ചുപോകും. 


തൊടുപുഴ കരിമണ്ണൂർ സ്വദേശിയായ ദിലീപ് ജോർജ് യുഎസിലെ സാൻഫ്രാൻസ്കോ ബേ ഏരിയയിൽ (Bay Area) 2010ൽ ആരംഭിച്ച വികാരിയസ് 

( Vicarious ) എന്ന മനുഷ്യരേക്കാൾ നന്നായി പ്രവർത്തിക്കുന്ന

നിർമ്മിത ബുദ്ധിയുള്ള (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് -AI) റോബർട്ടുകളെ (Robotics)  നിർമ്മിക്കുന്ന കമ്പനിയിൽ കോടാനുകോടി നിക്ഷേപം നടത്തിയത് ഫെയ്സ്ബുക് സ്ഥാപകൻ മാർക് സക്കർബർഗ് (Mark Zuckerberg), ടെസ്‍ല സ്ഥാപകൻ ഇലോൺ മസ്ക് ( Elon Musk ), ആമസോൺ സിഇഒ ജെഫ് ബെസോസ് ( Jeff Bezos ) ഉൾപ്പടെ ഇരുപതിലധികം വമ്പൻമാർ, അതിൽ സാംസംഗ് (Samsung) വരെയുണ്ട്.

ഈ കമ്പനിയെ ആൽഫബെറ്റ് (Alphabet) മാതൃകമ്പനിയായ ഗൂഗിളിന്റെ     ഉപകമ്പനിയായ 'ഇൻട്രിൻസിക്' (Intrinsic) ഏറ്റെടുക്കുന്നു. വ്യവസായിക ആവശ്യങ്ങൾക്കുള്ള റോബട്ടുകളെ വികസിപ്പിക്കുന്ന കമ്പനിയാണിത്.


മനുഷ്യനു മാത്രമെ വായിക്കാൻ പറ്റുകയുള്ളു എന്ന്  വീരവാദം നടത്തി വന്ന   'ക്യാപ്ച്ച' (CAPTCHA) പോലും മനസ്സിലാക്കുന്ന  വികരിയസ് റോബർട്ടുകൾ

സൈബർ ലോകത്ത് അൽഭുതം സൃഷ്ടിച്ചിരുന്നു.


പൂർണമായും മനുഷ്യനെ പോലെ ചിന്തിക്കുകയും  പ്രവർത്തിക്കുകയും  ചെയ്യുന്ന റോബട്ടുകളെ വികസിപ്പിച്ചെടുത്ത് വൻകിട കമ്പനികൾക്ക്  വാടകയ്ക്കും വികാരിയസ് നൽകാറുണ്ട്. 


പ്രമുഖ ഇ–കൊമേഴ്സ് കമ്പനിയായ പിറ്റ്നി ബൗസും (Pitney Bowes)

, സൗന്ദര്യവർധക കമ്പനിയായ സെഫോറ (Sephora) യടക്കം ഉപയോഗിക്കുന്നത് വികാരിയസ് റോബർട്ടുകളാണ്.


വികാരിയസ് സഹ സ്ഥാപകനായ സ്കോട്ട് ഫീനിക്സും (Scott Phoenix) ഒരുകൂട്ടം വിദഗ്ധ സംഘവും ഇൻട്രിൻസിക്കിന്റെ ഭാഗമാകും.


ന്യൂറോസയൻസ് എൻജിനീയർ കൂടിയായ ദിലീപ് ജോർജും (Dileep George) മറ്റൊരു സംഘവും ഗൂഗിളിന്റെ  എഐ കമ്പനിയായ 'ഡീപ്‍മൈൻഡി' (DeepMind) ൻ്റെ ഭാഗമാകും.


Previous Post Next Post