കേരളത്തിൽ ആദ്യമായി ഹൈഡ്രജൻ കാർ റെജിസ്റ്റർ ചെയ്തു!!

കേരളത്തിൽ ആദ്യ ഹൈഡ്രജൻ കാർ തിരുവനന്തപുരം ആർടി ഓഫിസിൽ ഓൺലൈനായി റജിസ്റ്റർ ചെയ്തു. ടൊയോട്ടയുടെ മിറായ് (Toyota Mirai)

 എന്ന ഇറക്കുമതി ചെയ്ത കാറിന്റെ ഒരു കോടി പത്ത് ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. ഹൈഡ്രജൻ കാറിന് നികുതി പൂർണമായി ഒഴിവാക്കി. 

 

KL 01 CU 7610  എന്ന നമ്പറിൽ കിർലോസ്കർ മോട്ടോഴ്സി ന്റെ പേരിലാണ് കാർ റജിസ്റ്റർ ചെയ്തത്.

ഹൈഡ്രജനും ഓക്സിജനും ചേർന്ന് ഉണ്ടാകുന്ന വൈദ്യുതി ഉപയോഗിച്ചാണു പ്രവർത്തിക്കുന്നത്. അന്തരീക്ഷ മലിനീകരണമില്ലെന്നതാണു ഗുണം.


വെള്ളവും താപവും മാത്രമാണു പുറന്തള്ളുക. ഇപ്പോൾ കേരളത്തിൽ 

ഹൈഡ്രജൻ നിറയ്ക്കുന്ന പമ്പുകളില്ല. ഇതു സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട്.


2014 ൽ ജപ്പാനിലാണ് ആദ്യമായി മിറായ് കാർ പുറത്തിറക്കിയത്. യുഎസിലും യൂറോപ്പിലും ഉള്‍പ്പെടെ ഇതുവരെ പതിനായിരത്തോളം കാറുകള്‍ വിറ്റു.


കാര്‍ ചാര്‍ജ് ചെയ്യാന്‍ ആകെ അഞ്ച് മിനിറ്റുകള്‍ മാത്രം മതി. ഈ കാറില്‍ ഒരു കിലോമീറ്റര്‍ യാത്ര ചെയ്യാനുള്ള ചിലവ് 2 രൂപ മാത്രമാണ്.

ഒറ്റ ചാര്‍ജിങില്‍ 600 കിലോമീറ്റര്‍ വരെ ഓടിക്കാനാകും എന്നതാണ്.

4 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്നതാണ് ഈ വാഹനം.

ഏറ്റവും പുതിയ മിറായി കാർ  1000 കിലോമീറ്ററിലേറെ ഓടി റെക്കോർഡിട്ടിരുന്നു. 5.67 കിലോ ഹൈഡ്രജനാണ് ടാങ്കിന്റെ ശേഷി.


സംസ്ഥാന സർക്കാരും ടൊയോട്ടയും തമ്മിലുള്ള കരാർ പ്രകാരം ഗതാഗതവകുപ്പിന് കീഴിലുള്ള ശ്രീചിത്രതിരുനാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിലെ വിദ്യാർഥികളുടെ പഠനത്തിനാണ് കാർ നൽകിയത്.


ഹൈഡ്രജൻ ഇന്ധനമായ വാഹനങ്ങളിലേക്ക് പോകുന്നതിന് മുന്നോടിയായിട്ടുള്ള പഠനവും പരീക്ഷണ ഓട്ടവുമാണ് നടക്കുന്നത്. കാറിന്റെ പിന്നിൽ സജ്ജീകരിച്ചിട്ടുള്ള രണ്ട് ടാങ്കുകളിലാണ് ഹൈഡ്രജൻ സംഭരിക്കുന്നത്. മുൻവശത്തെ ഗ്രില്ലിലൂടെ വലിച്ചെടുക്കുന്ന ഓക്‌സിജനും ടാങ്കിൽ സംഭരിച്ചിട്ടുള്ള ഹൈഡ്രജനും ചേർത്താണ് വാഹനം ഓടുന്നത്. എൻജിൻ പ്രവർത്തിക്കുമ്പോൾ മാലിന്യമായി പുറത്തുവരുന്നത് വെള്ളമാണ്. 


കെ.എസ്.ആർ.ടി.സി.യും ഹൈഡ്രജൻ ബസ് വാങ്ങാനുള്ള ഒരുക്കത്തിലാണ്. വൈദ്യുത വാഹനങ്ങളെ മറികടന്ന് ഹൈഡ്രജൻ വാഹനങ്ങൾ ഭാവിയിൽ വിപണി പിടിക്കുമെന്നാണ് പ്രതീക്ഷ. കാർബൺ ബഹിർഗമനം കുറഞ്ഞ ഹൈഡ്രജൻ വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന സർക്കാർ. പ്രത്യേക ഉത്തരവിലൂടെയാണ് കാർ രജിസ്റ്റർ ചെയ്തത്. ഈ വാഹനം ഉടൻ കോളേജ് അധികൃതർക്ക് കൈമാറും.

Previous Post Next Post