സർക്കാർ ഓഫിസിലെ സേവനങ്ങളിൽ നിങ്ങൾ തൃപ്തനാണോയെന്ന് പറയാം!! കൂടാതെ ഈ സര്‍ക്കാര്‍ ആപ്പുണ്ടെങ്കിൽ ഒരു പാടു വിവരങ്ങൾ മൊബൈലിൽ അറിയാം!!


• സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളെക്കുറിച്ച് അറിയാനും ഓഫിസുകളില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാനും ഫോൺനമ്പറും, ഈമെയിൽ തുടങ്ങിയവ ഈ ആപ്പിലുണ്ട്.


• നിങ്ങൾക്ക് സർക്കാർ ഓഫിസിനെക്കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്താനുള്ള സൗകര്യവും ആപ്ലിക്കേഷനിൽ ലഭ്യമാണ്.


• സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍ ഓഫിസുകളുടെ ലൊക്കേഷന്‍ കണ്ടെത്താൻ ആപ്ലിക്കേഷനിലൂടെ കഴിയും. വില്ലേജ് ഓഫീസുകൾ, പഞ്ചായത്ത് ഓഫീസുകൾ, പോലീസ് സ്റ്റേഷനുകൾ, അക്ഷയ കേന്ദ്രങ്ങൾ തുടങ്ങിയവ ആപ്പ് ഉപയോഗിച്ച് എളുപ്പത്തിൽ കണ്ടെത്താനാകും



'എന്‍റെ ജില്ല'  (EnteJilla)

എന്നാണ് ഈ മൊബൈല്‍ ആപ്പിൻ്റെ പേര്. 


നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍ററാണ് ( National Informatics Centre- NIC ) മൊബൈല്‍ ആപ്പ് വികസിപ്പിച്ചത്. 

 

ഗൂഗിൾ പ്ലേ സ്റ്റോര്‍, ആപ് സ്റ്റോര്‍ എന്നിവയില്‍  ആപ്പ് ലഭ്യമാണ്  


ആദ്യം ജില്ല തെരഞ്ഞെടുത്ത്, സര്‍ക്കാര്‍ വകുപ്പ് തിരഞ്ഞെടുക്കാം. വകുപ്പിന് കീഴിലുള്ള ഓഫിസുകളുടെ ലിസ്റ്റ് ലഭിക്കും. ഇതില്‍നിന്ന് ഓഫിസ് തിരഞ്ഞെടുത്താല്‍ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ ലഭിക്കും. ഓഫിസിനെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്താനുള്ള ഒപ്ഷനും ആപ്പിലുണ്ട്.


ജില്ലയിൽ ലഭ്യമായ പ്രധാന പത്ത് കാര്യങ്ങൾ ,  ഓരോ ജില്ലയിലെയും മികച്ച പത്ത് പ്രവർത്തനങ്ങളോ ടൂറിസ്റ്റ് കേന്ദ്രങ്ങളോ ഇവിടെ പ്രദർശിപ്പിക്കാം. ചിൽഡ്രൻസ് ഹോം, എസ്‌സി/എസ്‌ടി ഹോസ്റ്റലുകൾ, വൃദ്ധസദനങ്ങൾ തുടങ്ങിയ വിവരങ്ങളും ലഭിക്കും. 


 ആപ്പിൽ നൽകിയിട്ടുള്ള ഫീഡ്‌ബാക്ക് നേരിട്ട് ജില്ലാ കളക്ടർക്ക് ലഭിക്കും.




Previous Post Next Post