ഗൂഗിളിന്റെ മുന്നറിയിപ്പ്!! നിങ്ങളുടെ ഫോണിൽ വൻ തട്ടിപ്പ് നടത്തുന്ന ഈ ആപ്പുകളുണ്ടോ? ഉടൻ തന്ന റിമൂവ് ചെയ്യണം ഇവ!!

ആറു കോടിയിലേറെ പേർ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്ന ചില ആൻഡ്രോയിഡ് ആപ്പുകൾ ബാങ്കിങ് വിശദാംശങ്ങൾ ഉൾപ്പെടെ ഉപയോക്താക്കളുടെ ഡേറ്റ ശേഖരിക്കുന്നതായി റിപ്പോർട്ട്.


 ഉപയോക്താക്കളുടെ  പ്രധാന വിവരങ്ങളും ഉൾപ്പെടെയുള്ള ഡേറ്റയാണ് ശേഖരിക്കുന്നത്.

 ഉപയോക്താവിൻ്റെ കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ, ഇമെയിൽ, ഫോൺ നമ്പറുകൾ, പാസ്‌വേഡുകൾ എന്നിവ ശേഖരിക്കുന്നതായി കണ്ടെത്തി.


 ഇത്തരത്തിൽ ഡേറ്റ ചോർത്തിയ 10 ആപ്പുകൾ പ്ലേ സ്റ്റോറിൽ ഗൂഗിൾ നിരോധിച്ചു.


 ഗൂഗിൾ പ്ലേസ്റ്റോറിൽ ഒരു ആപ്  ലിസ്റ്റ് ചെയ്യാൻ അനുവദിക്കുന്നത് തന്നെ  നിരവധി സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ്.  എന്നാലും, കർശനമായ നടപടിക്രമങ്ങൾക്കിടയിലും അപകടകരമായ പല ആപ്പുകളും പ്ലേ സ്റ്റോറിൽ ഇടം കണ്ടെത്തുന്നുമുണ്ട്.


ഇപ്പോൾ നിരോധിച്ചിരിക്കുന്ന ഈ ആപ്പുകൾ നിങ്ങളുടെ സ്‌മാർട് ഫോണിൽ ഉണ്ടെങ്കിൽ മുകളിൽ സൂചിപ്പിച്ച വിവിധ സുരക്ഷാ കാരണങ്ങളാൽ അവ ഉടനടി അൺഇൻസ്റ്റാൾ ചെയ്യുന്നതാണ് നല്ലത്.


•  ഗൂഗിൾ പ്ലേ സ്റ്റോർ നിരോധിച്ച  ആപ്പുകളുടെ ഒരു ലിസ്റ്റ് :


1. സ്പീഡ് റഡാർ ക്യാമറ (Speed Radar Camera)


2. അൽ-മോസിൻ ലൈറ്റ് (പ്രാർഥന സമയം) Al-Moazin Lite (Prayer times)



3. വൈഫൈ മൗസ് (റിമോട്ട് കൺട്രോൾ പിസി) Wi-Fi Mouse (Remote Control PC)


4. ക്യുആർ ആൻഡ് ബാർകോഡ് സ്കാനർ (ആപ്പ്സോഴ്സ് ഹബ് വികസിപ്പിച്ചെടുത്തത്) QR & Barcode Scanner (Developed by AppSource Hub)


5. ഖിബ്‌ല കോംപസ് - റമദാൻ 2022

(Qibla Compass - Ramadan 2022)



6. സിംപിൾ വെതര്‍ ആൻഡ് ക്ലോക്ക് വിഡ്ജറ്റ് (ഡിഫർ വികസിപ്പിച്ചെടുത്തത്) Simple Weather & Clock Widget (Developed by Difer)


7. ഹാൻഡ്സെന്റ് നെക്സ്റ്റ് എസ്എംഎസ്- ടെക്സ്റ്റ് വിത് എംഎംഎസ് (Handcent Next SMS- Text With MMS )


8. സ്മാർട് കിറ്റ് 360 ( Smart kit 360)


9. ഫുൾ ഖുറാൻ എംപി3 50 ഭാഷകളും വിവർത്തന ഓഡിയോയും ( Full Quran MP3-50 Languages & Translation Audio )


10. ഓഡിയോസ്ഡ്രോയിഡ് ഓഡിയോ സ്റ്റുഡിയോ ഡിഎഡബ്ല്യു

( Audiosdroid Audio Studio DAW )





Previous Post Next Post