ബൈക്ക് ട്രെയിനിൽ കൊണ്ട് പോകാൻ എന്തൊക്കെ ചെയ്യണം.

സഞ്ചാരികൾക്കും, വിദൂര സ്ഥലങ്ങളിൽ ജോലി ചെയ്യേണ്ടവർക്കും, പലപ്പോഴും ആവശ്യമായി വരുന്ന ഒരു കാര്യമാണ് ബൈക്ക് ട്രെയിനിൽ കൊണ്ട് പോകേണ്ടത് എന്നാൽ പലർക്കും ഇതിന്റെ നടപടിക്രമങ്ങൾ, എന്തൊക്കെയെന്ന് അറിയില്ല. എന്തൊക്കെ രേഖകൾ വേണമെന്നും  അറിയില്ല. 


ആവശ്യമായ രേഖകൾ 


1.  ഒറിജിനൽ RC  ബുക്ക്‌ 

( കാണിച്ചു കൊടുത്താൽ മതി )


2.  RC  ബുക്കിന്റെ കോപ്പി. 


3.  ഏതെങ്കിലും ഒറിജിനൽ  ID പ്രൂഫ്‌ ( പാസ്പോർട്ട്‌, ആധാർ കാർഡ് ) കാണിച്ചു കൊടുത്താൽ മതി. 


4.  ഐഡി പ്രൂഫിന്റെ കോപ്പി. 


നടപടി ക്രമങ്ങൾ

1.ആദ്യം ബൈക്കിലെ മുഴുവൻ പെട്രോളും ഒഴിവാക്കണം. (ടാങ്കിനുള്ളിൽ തുണി കടത്തി ഒരു തുള്ളി പോലും ഇല്ലാത്ത വിധം.) വണ്ടി യാതൊരു കാരണവശാലും സ്റ്റാർട്ട്‌ ആവാൻ പാടില്ല. 


2. അതിനു ശേഷം പാർസൽ ബുക്കിങ് ഓഫീസർ വണ്ടി ചെക്ക്‌ ചെയ്യും. രേഖകൾ പരിശോധിക്കും. വണ്ടി സ്റ്റാർട്ട്‌ ആവുന്നുണ്ടോ എന്നും നോക്കും.


3. അടുത്തതായി പാക്കിംഗ് ആണ്. സാധാരണ പോർട്ടർമാർ പായ്ക്ക് ചെയ്യാൻ സഹായിക്കും (300 രൂപ ചാർജ് ). നമ്മൾക്ക് വേണമെങ്കിൽ സ്വന്തമായി ചെയ്യാം. 


4. പായ്ക്ക് ചെയ്തതിനു ശേഷം ഒരു ഫോം പൂരിപ്പിക്കാനുണ്ട്.  എവിടേക്കാണ് അയക്കേണ്ടത്, അയക്കുന്ന ആളുടെ അഡ്രസ്‌, വാങ്ങുന്ന ആളുടെ അഡ്രസ്‌, വണ്ടി നമ്പർ തുടങ്ങിയവ പൂരിപ്പിക്കണം. 


5. ഫോം പൂരിപ്പിച്ചു കാശും കൊടുത്താൽ ഒരു രസീത് ലഭിക്കും അതിൽ ഒരു നമ്പർ ഉണ്ടാകും. അത് വണ്ടിയുടെ മുകളിൽ വ്യക്തമായി എഴുതണം. 


പ്രത്യേകം ശ്രദ്ധിക്കുക!

എപ്പോഴും പ്രധാന സ്റ്റേഷനുകളിൽ നിന്നും വലിയ സ്റ്റേഷനുകളിൽ നിന്നും ബുക്ക്‌ ചെയ്യുക. കാരണം ബൈക്ക് ട്രെയിനിൽ കയറ്റാൻ കൂടുതൽ സമയം വേണം. നമ്മൾ അയക്കുന്ന സ്ഥലത്തേക്ക് ബുക്ക്‌ ചെയ്യുന്ന സ്ഥലത്തു നിന്നു നേരിട്ട് ട്രെയിൻ ഉണ്ടായിരിക്കണം. എന്നാലേ ബുക്കിംഗ് സ്വീകരിക്കൂ.


ബൈക്ക് എത്തേണ്ട സ്റ്റേഷനിൽ എത്തിയാൽ നമ്മൾ നൽകിയ നമ്പറിൽ ഫോൺ വരും. ആദ്യത്തെ 6 മണിക്കൂർ ഫ്രീ ആണ്. പിന്നീടുള്ള ഓരോ മണിക്കൂറിനും പണമടക്കണം. വണ്ടി സ്വീകരിക്കുന്ന റയിൽവേ സ്റ്റേഷനു പുറത്ത് വന്നാൽ വണ്ടിയിൽ ഒഴിക്കാനുള്ള പെട്രോൾ വേണം, അതിനുള്ള സംവിധാനം, അല്ലെങ്കിൽ സ്റ്റേഷനു തൊട്ടടുത്തു പെട്രോൾ പമ്പുണ്ടോയെന്ന് ഉറപ്പ് വരുത്തുക. 

Previous Post Next Post