കാർഡില്ലാതെ എ.ടി.എം വഴി പണമെടുക്കാൻ സൗകര്യം ചെയ്യണം: റിസർവ് ബാങ്ക് നിർദ്ദേശം!!

ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാതെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാനുള്ള സംവിധാനം മുഴുവൻ ബാങ്കുകളും ഏർപ്പെടുത്തണമെന്ന് ആർബിഐ നിർദ്ദേശം.


 യുപിഐ സംവിധാനം ഉപയോഗിച്ച് പണം പിൻവലിക്കുന്ന രീതിയാണ് പരിഗണനയിലുള്ളത്. ചില ബാങ്ക് എടിഎം മെഷിനിൽ, കാർഡ് ഉപയോഗിക്കാതെ പണം പിൻവലിക്കൽ സംവിധാനം ഇപ്പോൾ തന്നെ നിലവിലുണ്ട്. ഇത് മുഴുവൻ ബാങ്ക് എടിഎം മെഷിനിലും വ്യാപിപ്പിക്കാനാണ് റിസർവ് ബാങ്കിന്റെ തീരുമാനം.


റിസർ ബാങ്ക് ഗവർണർ ശക്തികാന്ത ദാസാണ് ഇക്കാര്യം വ്യക്തമാക്കിയത്. 


എടിഎം വഴി കാർഡില്ലാതെ യുപിഐ വഴി പണമെടുക്കുമ്പോൾ   പണമിടപാടുകൾ വേഗത്തിൽ നിർവ്വഹിക്കാൻ സാധിക്കും. കൂടാതെ എടിഎം തട്ടിപ്പുകൾ (കാർഡ് സ്കിമ്മിംഗ്-Card Skimming) തടയാനും ഇതുവഴി സാധിക്കുമെന്നുമാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ.


ഉപഭോക്താവിന്റെ കൈവശം ബാങ്കിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ ഉള്ള മൈബൈൽ ഫോൺ ഉണ്ടായിരിക്കണം. മൊബൈൽ ബാങ്കിംഗ് ആപ് ഉപയോഗിച്ചും ഈ സേവനം സാധ്യമാക്കാവുന്നതാണ്. ഇത്തരത്തിലുള്ള പ്രതിദിന ഇടപാടിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. 5,000 മുതൽ 20,000 രൂപ വരെയാണ് ഇങ്ങനെ പിൻവലിക്കാൻ അനുവദിക്കുന്നത്.  ഓരോ ബാങ്കുകളിലും ഈ പരിധി വ്യത്യാസമായിരിക്കും



Previous Post Next Post