വിനോദ സഞ്ചാരികൾക്ക് വഴികാട്ടിയായി കേരളാ സർക്കാറിൻ്റെ വാട്സ്ആപ് ചാറ്റ് ബോട്ട് 'മായ' !!

 കേരളത്തിൽ വിനോദ സഞ്ചാരം നടത്തുന്നവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ വാട്ട്സ്ആപ്പിലൂടെ നൽകുന്ന ഓട്ടോമറ്റിക്ക് സംവിധാനം (ചാറ്റ് ബോട്ട്- Chatbot) 'മായ' നിലവിൽ വന്നു. ടൂറിസംമന്ത്രി മുഹമ്മദ് റിയാസാണ് ഈ സംവിധാനം ഉദ്ഘാടനം ചെയ്തത്.  

24 മണിക്കൂറും വിനോദ സഞ്ചാരികൾക്ക് ഈ സേവനം ലഭ്യമാണ്.


എന്താണ് ചാറ്റ്ബോട്ട്?


"നിർമ്മിത ബുദ്ധി (Artificial Intelligence) ഉപയോഗിച്ച് മനുഷ്യരുമായി സംഭാഷണം, അല്ലെങ്കിൽ  ചാറ്റിങ് നടത്തുന്ന റോബർട്ട്  എന്നതിൻ്റെ ചുരുക്കരൂപമാണ് ചാറ്റ് ബോട്ട്. ഇത് പ്രത്യേക തരം പ്രോഗ്രാമുകളാണ്.

ഇന്ന് മിക്ക കമ്പനികളും ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. ചാറ്റ് റോബർട്ട് ഉപയോഗിച്ച് നിങ്ങളുടെ  സംശയങ്ങൾ തീരുന്നില്ലെങ്കിൽ, കമ്പനിയുടെ പ്രതിനിധികളുമായി ഉപയോക്താവിനു നേരിട്ട് സംസാരിക്കുകയും ചെയ്യാം!!"


സഞ്ചാരികൾക്ക് വളരെയധികം ഉപയോ​ഗപ്രദമാകുന്ന സംവിധാനമാകും ഇതെന്ന് കരുതുന്നു.   ചാറ്റ് ബോട്ടിൽ എക്സ്പ്ലോര്‍ കേരള  ( Explore Kerala) എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നതോടെ ആവശ്യക്കാരുടെ സംശയങ്ങൾക്കുള്ള

ഉത്തരങ്ങള്‍  പ്രത്യക്ഷപ്പെടും.


ആര്‍ട്ട് ആൻ‍ഡ് കള്‍ച്ചര്‍, എക്കോ ടൂറിസം, ഫെസ്റ്റിവല്‍സ് തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ ഇതില്‍ ലഭ്യമാണ്. ഉത്സവങ്ങള്‍, മ്യൂസിയം, ഹില്‍ സ്റ്റേഷന്‍, തീര്‍ഥാടന കേന്ദ്രങ്ങള്‍ എന്നിങ്ങനെ നിരവധി ഉപവിഭാഗങ്ങളില്‍ നിന്നുള്ള വിവരങ്ങളും ലഭിക്കും. 


ഒരോ സ്ഥലങ്ങളുടെയും ചിത്രങ്ങളും, യൂട്യൂബ് വിഡിയോയും വിവരങ്ങള്‍ 'മായ' സഞ്ചാരികള്‍ക്ക് നല്‍കും. സഞ്ചാരികൾക്ക് ആവശ്യമായ ബ്രോഷറുകളും പോസ്റ്ററുകളും ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും ലഭിക്കും.



ഈ സേവനം ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്?


1. ആദ്യം 7510512345 എന്ന നമ്പർ ഫോണിൽ സേവ് ചെയ്യുക.


2. ഈ നമ്പറിലേക്ക് വാട്സ്ആപ് വഴി ഒരു Hi അയക്കുക.


3. ചാറ്റ് ബോട്ട് മായയുടെ നിർദ്ദേശങ്ങൾ വന്നു തുടങ്ങും.


Previous Post Next Post