എത്ര മറച്ചു വെച്ചാലും നിങ്ങളുടെ ഫോണിൻ്റെ നിറം നിങ്ങളുടെ വ്യക്തിത്വം വെളിപെടുത്തും: പുതിയ കണ്ടെത്തൽ!!!

 


നിങ്ങളുടെ ഫോണിന്റെ നിറം നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ വെളിപ്പെടുത്തുമത്രെ! കളർ സൈക്കോളജിസ്റ്റ് മാത്യുവിൻ്റേതാണ്  ( Color psychologist Matthew Reacher ) ഈ കണ്ടെത്തൽ.

വെള്ള

മാത്യുവിന്റെ അഭിപ്രായത്തിൽ, നിങ്ങളുടെ ഫോണിന്റെ നിറം വെള്ളയാണെങ്കിൽ, നിങ്ങൾ മിക്കവാറും ശുചിത്വ ഭ്രാന്തനാണ് (cleanliness freak). വെളുത്ത നിറമുള്ള ഫോൺ കൈവശമുള്ള ആളുകൾ , മുൻധാരണ (Prejudice)

വച്ചു പുലർത്താത്തവരും, കാര്യങ്ങൾ തുറന്നുപറയുന്നവരും ഉയർന്ന നിലവാരമുള്ളവരുമായിരിക്കും. "വെളുപ്പ് ലാളിത്യവുമായി ബന്ധപ്പെട്ടിരിക്കുന്നു"  അദ്ദേഹം പ്രസ്താവിച്ചു.

കറുപ്പ്

കറുപ്പ് നിറം മിക്ക ഉപയോക്താക്കളും തിരഞ്ഞെടുക്കുന്നു, കാരണം ഇത് ഏറ്റവും സുരക്ഷിതമായ നിറമാണ്, മിക്കവാറും എല്ലാ സ്മാർട്ട്ഫോണുകളും കറുപ്പ് നിറത്തിൽ സ്റ്റൈലിഷ് ആയി കാണപ്പെടുന്നു. കൂടാതെ, കറുപ്പുനിറം, വിരലടയാളങ്ങളെയും , ചെറിയ ചെറിയ പാടുകളേയും മറക്കുന്നു.  കറുപ്പ് തിരഞ്ഞെടുക്കുന്ന ആളുകൾക്ക് , പ്രൊഫഷണലിസം, ശക്തി, ചാരുത തുടങ്ങിയ ഗുണങ്ങളുണ്ടെന്ന് മാത്യു പറയുന്നു. 

നീല

 നീല നിറമുള്ള ഐഫോണിന് വശ്യതയും ആഡംബരവുമാണ്. നീല നിറത്തിലുള്ള ഫോണുകൾ വാങ്ങുന്നവർ കരുതലുള്ളവരും ശാന്തരും , ഉൾവലിഞ്ഞവരുമാണ്. മാത്യു തന്റെ ബ്ലോഗിൽ കുറിക്കുന്നു. ആഴത്തിലുള്ള ചിന്ത, ശ്രദ്ധാലുക്കളായിരിക്കുക, പ്രവർത്തിക്കുന്നതിന് മുമ്പ് ഒരുപാട് ചിന്തിക്കുക, കാര്യക്ഷമവും യാഥാസ്ഥിതികവുമായിരിക്കുക എന്നിവയുമായും നിറം ബന്ധപ്പെട്ടിരിക്കുന്നു. ഇവർ തികച്ചും വ്യത്യസ്ത പുലർത്താനുള്ള ആഗ്രഹമുള്ളവരാണ്.  

ഇരുണ്ട നീല ഫോണാണെങ്കിൽ, അവർ മറ്റുള്ളവരുടെ ശ്രദ്ധയിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ ആഗ്രഹിക്കുന്നവരാണ്.  അവർക്ക് ചില ക്രിയാത്മക കഴിവുകളോ പ്രവണതകളോ ഉണ്ടായിരിക്കാം.

ചുവപ്പ്

ചുവപ്പ് ഫോൺ എല്ലാവർക്കും ഇഷ്ടപെടണമെന്നില്ല.  പക്ഷെ ചുവപ്പ് ഐഫോണിനു ആരാധകർ ഏറെയുണ്ട്. ചുവപ്പ് നിറത്തിന്  ഊർജ്ജസ്വലത മത്സരശേഷി, ആവേശം, ആക്രമണാത്മകത എന്നിവയുമായി ബന്ധമുണ്ട്. ആളുകളുടെ ശ്രദ്ധ തേടുന്നവരും സവിശേഷ വ്യക്തിത്വമുള്ളവരുമായ ആളുകളും ഇത് ഇഷ്ടപ്പെടുന്നു. അവർ മറ്റുള്ളവരുടെ ഇടയിൽ തൻ്റെ കഴിവുകൾ കൂടുതൽ പ്രകടിപ്പിക്കാൻ ആഗ്രഹമുള്ളവരാണ്.  

സ്വർണ്ണം

മാത്യുവിന്റെ അഭിപ്രായത്തിൽ, സമ്പത്ത്,  സാമൂഹിക പദവി , ഉദാരമനസ്കത, ഭൗതികത എന്നിവയുമായി സ്വർണ്ണത്തിന് ബന്ധമുണ്ട്. സ്വർണ്ണ നിറമുള്ള ഫോൺ കൈവശമുള്ള ഒരാൾ തന്റെ സാമൂഹിക നിലയെക്കുറിച്ച് ബോധവാന്മാരായിരിക്കാം. ആളുകളുടെ മുമ്പിൽ താൻ സാമൂഹികമായും സാമ്പത്തികമായും ഉയർന്നതാണെന്നും കാണിക്കുന്നവരാണിവർ  ആഡംബരവസ്തുക്കളോട് പ്രത്യേക ഇഷ്ടം ഉള്ളവരാണിവർ.

Previous Post Next Post