സൗജന്യമായി ഫോണിലൂടെ ബുർജ് ഖലീഫയും താജ്മഹലും ഹാംപിയും, ജന്തർമന്ദറും ചുറ്റികാണാം!!

താജ്മഹൽ: ഇന്ത്യയുടെ അഭിമാനം. 

1983ൽ താജ്മഹൽ യുനെസ്കോ പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഇടംനേടി. 1631–ലാണ് താജ്മഹലിന്റെയും സമീപത്തുള്ള സ്മാരകങ്ങളുടെയും നിർമാണം തുടങ്ങിയത്. ആയിരക്കണക്കിന് കലാകാരന്മാരും ശിൽപികളും ചേർന്ന് 22 വർഷമെടുത്തു പണി പൂർത്തിയാക്കാൻ. ഉസ്താദ് അഹമ്മദ് ലാഹോറി, ഉസ്താദ് ഈസ എന്നിവരാണ് താജ്മഹലിന്റെ മുഖ്യ ശിൽപികളായി വിലയിരുത്തപ്പെടുന്നത്. 

രാജസ്ഥാനിലെ മക്രാണയില്‍ നിന്നാണ് നിര്‍മിതിക്കാവശ്യമായ വെള്ള മാര്‍ബിള്‍ ഖനനം ചെയ്തത്.


താജ്മഹലും അതിൻ്റെ ചുറ്റുപാടുകളും കാണാം.

https://artsandculture.google.com/story/zAUxtGbI2DyODQ



ഹംപി: കല്ലിൽ കൊത്തിയ കവിത

യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ  ഉൾപെട്ടതാണ് ഹംപി.

ഉത്തരകർണാടകത്തിലെ വിജയനഗര സാമ്രാജ്യത്തിൻ്റെ തലസ്ഥാനമായിരുന്ന പുരാതന നഗരമാണ് ഹംപി . 


ഹുബ്ലിയിൽനിന്ന് 163 കി.മീ. കിഴക്കും ബെല്ലാരിയിൽ നിന്ന് 65-ഓളം കി.മീ.  വിജയനഗരത്തിന്റെ ചരിത്രാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന ഹംപി.  പുരാതനനഗരത്തിലെ നിരവധി ചരിത്രസ്മാരകങ്ങൾ ഹംപിയിലുണ്ട്. 


ഹംപിയും ചുറ്റുവട്ടവും ഫോണിലൂടെ ചുറ്റികാണാം:

https://artsandculture.google.com/story/YAVBpOAahkw2LQ



ജന്തർ മന്തർ :ജ്യോതിശാസ്ത്രം നിരീക്ഷണാലയം

ഡൽഹിയിലെ നിരീക്ഷണാലയം. ആകാശഗോളങ്ങളുടെ ചലനത്തിൽ ആകൃഷ്ടനായ ജയ്പൂർ മഹാരാജ ജയ് സിംഗ് രണ്ടാമൻ 1724-ൽ ഇത് പൂർത്തിയാക്കി.


ജന്തർമന്ദറിൽ കാണാൻ ഇവിടെ ടാപ്പ് ചെയ്യുക.

https://artsandculture.google.com/story/bAUhUiZGvdm5Lw


മഹാബലി പുരം: മഹാബലി പുരം: കല്ലിൽ കൊത്തിവെച്ച ജീവിതം

മഹാബലിപുരം ഇന്നത്തെ കാഞ്ചീപുരം (തമിഴ്നാട്) ജില്ലയിലെ അതിപുരാതനമായ ഒരു തുറമുഖ നഗരമാണ്‌. ഇവിടം മാമല്ലപുരം എന്നും അറിയപ്പെടുന്നു.ക്രി.വ 7ആം നൂറ്റാണ്ടിൽ തെക്കൻ ഭാരതത്തിലെ പല്ലവ രാജവംശത്തിലെ രാജാക്കന്മാരാണ്‌, ഇന്ന് തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈ നഗരത്തിനു 60 കി.മീ തെക്കുള്ള ഈ നഗരം രൂപപ്പെടുത്തിയത്. പല്ലവരാജാവായിരുന്ന മാമല്ലന്റെ പേരിലാണ്‌ ഈ സ്ഥലം അറിയപ്പെടുന്നത്. ഇവിടത്തെ ചരിത്ര സ്മാരകങ്ങളൊക്കെ തന്നെ ക്രി.വ 7ആം നൂറ്റാണ്ടിനും 9ആം നൂറ്റാണ്ടിനും ഇടയ്ക്ക് നിർമ്മിച്ചവയാണ്‌. മഹാബലിപുരം യുനെസ്കൊ-യുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ പ്രസിദ്ധീകരിച്ച ഒന്നാണ്‌.


മഹാബലി പുരം കാണാം

https://artsandculture.google.com/story/cQWBjVQD3BaCLg


ബുർജ് ഖലീഫ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം.

ദുബായിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഉയർന്ന കെട്ടിടമാണ് ബുർജ് ഖലീഫ 2010 ജനുവരി നാലിന് ഉദ്ഘാടനം ചെയ്ത 160 നിലകളോടു കൂടിയ ഈ ടവർ 95 കിലോമീറ്റർ ദൂരെ നിന്നു കാണാനാവും.  828 മീറ്റർ ഉയരമുള്ള ഈ കെട്ടിടം ഇന്നുവരെ നിർമ്മിച്ചിട്ടുള്ള മനുഷ്യനിർമ്മിതികളിൽ ഏറ്റവും ഉയരം കൂടിയതാണ്. ഇതിന്റെ നിർമ്മാണം തുടങ്ങിയത് 21 സെപ്റ്റംബർ 2004 നാണ്. ലോക റെക്കോർഡുകൾ


828 മീറ്ററിലധികം (2,716.5 അടി) ഉയരവും 160-ലധികം നിലകളുമുള്ള ബുർജ് ഖലീഫ ഇനിപ്പറയുന്ന റെക്കോർഡുകൾ സ്വന്തമാക്കി:


* ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം


* ലോകത്തിലെ ഏറ്റവും ഉയർന്ന ഔട്ട്ഡോർ ഒബ്സർവേഷൻ ഡെക്ക്


* ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സർവീസ് എലിവേറ്റർ



ബുർജ് ഖലീഫ ചുറ്റികാണാം. വീ ആർ(VR- Virtual Reality glass വഴിയും കാണാം)


https://www.touristtube.com/Things-to-do-in-Dubai/Burj-Khalifa-360

Previous Post Next Post