ഡെബിറ്റ് / ക്രെഡിറ്റ് കാർഡിൽ നിന്ന് പണം നഷ്ടപെടുന്ന വഴികൾ!!

ഓൺലൈൻ സാമ്പത്തിക ഇടപാടുകൾ

വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ബിൽ

അടയ്ക്കാനും സാധനങ്ങൾ വാങ്ങാനും ഡെബിറ്റ് /ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതും സാധാരണമായിക്കഴിഞ്ഞു. സാങ്കേതികവിദ്യയുടെ

പ്രയോജനം കൂടുതൽ ആളുകളിൽ എത്തുന്നത് പോലെ 

പണം നഷ്ടപെടാനുള്ള കെണികളും കൂടി കൂടി വരുന്നു.


സ്കിമ്മിംഗ് (Skimming)

കാർഡ് ഇൻസേർട്ട് ചെയ്യുന്ന ഭാഗത്ത് ഉപകരണം വെച്ചു കാർഡ് വിവരങ്ങൾ ചോർത്തും. അതോടപ്പം ചെറിയ ക്യാമറ വെച്ച് നിങ്ങൾ പിൻ ടൈപ്പ് ചെയ്യുന്നതും ചോർത്തും. ഇത് എടിഎം സ്കിമ്മിംഗ് എന്നും അറിയപ്പെടുന്നു. 


വ്യാജ കീബോർഡുകൾ (Fake Keyboard)

എടിഎം മെഷീനിൽ തട്ടിപ്പുകാർ വ്യാജ കീബോർഡുകൾ ഇൻസ്റ്റോൾ ചെയ്തിരിക്കും. ഇത് അറിയാതെ കാർഡ് ഇട്ട് നമ്മൾ പിൻ അടിക്കുമ്പോൾ, പിൻ ഉൾപ്പെടെയുള്ള നമ്മുടെ വിവരങ്ങൾ തട്ടിപ്പുകാരന്റെ പക്കലെത്തും. പിൻ-പാഡ് ഓവർലെ എന്നാണ് ഈ തട്ടിപ്പ് രീതി


ഒളിക്യാമറ (Hidden Camera)

പിൻ നമ്പർ ചോർത്തുന്നതിന് ഒളിക്യാമറകളും ഉപയോഗിക്കുന്നുണ്ട്. എടിഎം കീബോർഡിന് സമീപത്ത് ശ്രദ്ധിക്കപ്പെടാത്ത തരത്തിൽ സുഷിരങ്ങളിൽ ക്യാമറ ഘടിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്

കാർഡ് ട്രാപ്പിംഗ് ( Trapping)

ഇതിൽ കാർഡ് എടിഎമ്മിൽ

നിന്ന് പുറത്തുവരില്ല. കാർഡ്

എടിഎമ്മിൽ കുടുങ്ങിയാലുടൻ

സുരക്ഷാ ജീവനക്കാരുടെയും ബാങ്ക് ഉദ്യോഗസ്ഥരുടെയോ

സഹായം തേടുക.



കീ സ്ട്രോക്ക് ലോഗിംഗ് (Keystroke Logging)

ഒരു കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യുന്ന

ഓരോ അക്ഷരവും അക്കവും

നിരീക്ഷിക്കാനും ശേഖരിച്ച് സൂക്ഷിക്കാനും സഹായിക്കുന്ന സാങ്കേതികവിദ്യയാണ്

കീസ്ട്രോക്ക് ലോഗ്ഗിംഗ്. ഇതിനായി ലഭിക്കുന്ന സോഫ്റ്റ്‌വെയർ കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയ്ത് പാസ്വേഡ് ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് വിവരങ്ങൾ എന്നിവ

തട്ടിപ്പുകാർ കൈക്കലാക്കും.


മാൾവെയർ (Malware)

കമ്പ്യൂട്ടറിലും എടിഎം മെഷീനുകളിലും മാൾവെയറുകൾ ഇൻസ്റ്റോൾ ചെയ്തും തട്ടിപ്പ് നടത്താൻ കഴിയും. മാൾവെയറിന്റെ സഹായത്തോടെ ഹാക്കർമാർ നമ്മുടെ വ്യക്തി വിവരങ്ങൾ ചോർത്തും.


ഫിഷിഗ് (Phishing)

കമ്പ്യൂട്ടറിലും എടിഎം മെഷിനുകളിലും മാൾവെയറുകൾ ഇൻസ്റ്റോൾ ചെയ്തും

തട്ടിപ്പ് നടത്താൻ കഴിയും. മാൾവെയറിന്റെ

സഹായത്തോടെ ഹാക്കർമാർ നമ്മുടെ വ്യക്തി വിവരങ്ങൾ ചോർത്തും.


പബ്ലിക് വൈഫൈ (public Wi-Fi)

പബ്ലിക് വൈ ഫൈ ഉപയോഗിച്ച് ഇന്റർനെറ്റ് ഉപയോഗിക്കുന്നത് സുരക്ഷിതമല്ല. ഇത് ഹാക്കിംഗ് എളുപ്പമാക്കും. പണം പോകുന്ന വഴി നമ്മൾ അറിയുകയുമില്ല!




Previous Post Next Post