വീട് പൂട്ടി ദിവസങ്ങളോളം അല്ലെങ്കിൽ മാസങ്ങളോളം വിദൂരത്ത് താമസിക്കേണ്ടി വരുന്നവരുടെ മനസ്സിൽ വളരെ അധികം ആശങ്കകൾ കാണും. വീടിന്റെ സുരക്ഷാ, മോഷണം, മോഷ്ടിക്കാൻ വിലകൂടിയതൊന്നും ഇല്ലെങ്കിലും മോഷ്ടാവ് വീടിനകം നശിപ്പിക്കുമോ? സാമൂഹിക വിരുദ്ധർ വീട്ടിൽ താവളമടിക്കുമോ?
ഇതിനൊക്കെ ഒരു പരിഹാരം കേരളാ പൊലീസിൻ്റെ പോൽ-ആപ്പ് (Pol-App) ഒരുക്കിയിട്ടുണ്ട്.
നിങ്ങൾ വീട് പൂട്ടി പോകുമ്പോൾ,
പോൽ ആപ്പി'ൽ രജിസ്റ്റർചെയ്താൽ
ആ വിവരം അതത് പോലീസ് സ്റ്റേഷനിലെ വെബ് പോർട്ടലിൽ എത്തും.
ആപ്പിലെ
ലോക്ക്ഡ് ഹൗസ്' എന്ന ഓപ്ഷൻ വഴിയാണ് റെജിസ്ട്രർ ചെയ്യേണ്ടത്. വീട് പൂട്ടിപ്പോകുന്നത് എത്ര ദിവസമായാലും വീട് പോലീസിന്റെ നിരീക്ഷണത്തിലുണ്ടാവും. ഈ മേഖലയിൽ പ്രത്യേക പോലീസ് നിരീക്ഷണം നടത്തും
രജിസ്റ്റർ ചെയ്യാൻ
* ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് കേരള പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ-ആപ്പ് (pol-app) ഡൗൺലോഡ് ചെയ്യുക.
* മൊബൈൽ നമ്പർ നൽകി രജിസ്റ്റർ ചെയ്യണം.
* സ്ഥലം, ലാൻഡ് മാർക്ക്, ഫോൺ, ജില്ല ഉൾപ്പെടെയുള്ള വിവരങ്ങളും നൽകണം.
* രജിസ്റ്റർചെയ്യുമ്പോൾ വിവരം അതത് പോലീസ് സ്റ്റേഷനിലെ വെബ് പോർട്ടലിൽ എത്തും.
* വെബ്‌പോർട്ടലിൽനിന്ന് വിവിധ പോലീസ് പട്രോളിങ് സംഘങ്ങൾക്ക് വിവരം നൽകും.
* അവർ സുരക്ഷയൊരുക്കുകയും രജിസ്റ്റർചെയ്ത ഫോൺ നമ്പറിൽ ബന്ധപ്പെടുകയും ചെയ്യും.
പോൽ-ആപ്പിനും ലോക്ക്ഡ് ഹൗസിനും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ ആറുലക്ഷത്തിലധികം പേർ ആപ്പ് ഉപയോഗിച്ചു.
https://play.google.com/store/apps/details?id=com.keralapolice